തെരഞ്ഞെടുപ്പും പലിശ നിരക്കും, സ്വർണ വില ഉയരത്തിൽ തന്നെ തുടരും, ഇന്നത്തെ നിരക്കറിയാം

ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലേക്ക് ശരവേഗത്തിൽ കുതിച്ച സ്വർണത്തെയാണ് മാർച്ച് മാസത്തിൽ നമ്മൾ കണ്ടത്. പവന്‍റെ വില 50,000 കടക്കുമോ എന്ന് പോലും ഒരുവേള ആഭരണ പ്രേമികൾ ആശങ്കപ്പെട്ടിരുന്നു. പക്ഷെ അതുണ്ടായില്ല. മാർച്ച് മാസത്തിൽ മാത്രം 2000 രൂപയുടെ വർധനവ് സ്വർണ വിലയിലുണ്ടായി. മാർച്ച് 9-ആം തീയ്യതിയാണ് സ്വർണ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലെത്തിയത്.

ഇന്നത്തെ സ്വർണ വില

48,480 രൂപയായിരുന്നു ശനിയാഴ്ച സംസ്ഥാനത്തെ സ്വർണ വില. ഞാറാഴ്ചയും ഇതേ നിരത്തിൽ തന്നെയാണ് സ്വർണ വ്യാപാരം നടന്നത്.

തിങ്കളാഴ്ച സ്വർണ വിലയിൽ നേരിയ കുറവുണ്ട്. പവന് 200 രൂപ കുറഞ്ഞു. അതായത് 48,280 രൂപയാണ് ഇന്നത്തെ സ്വർണ വില. ഗ്രാമിന് 6,030 രൂപ.

വലിയ മാറ്റം പ്രതീക്ഷിക്കരുത്, സ്വർണ വില ഉയരത്തിൽ തന്നെ

ആഗോള സ്വർണ വില

ആഗോള സ്വർണ വില ചെറിയ ഇടിവിലാണ് വ്യാപാരം നടത്തുന്നത്. ട്രോയ് ഔൺസിന് 9.69 ഡോളർ (0.45%) താഴ്ന്ന് 21146.92 ഡോളർ എന്നതാണ് വില.

റെക്കോർഡുകൾ തീർത്ത മാർച്ച്

തുടക്കത്തിൽ പറഞ്ഞത് പോലെ സ്വർണം വിലയിൽ പുതിയ റെക്കോർഡുകൾ തീർത്ത മാസമാണ് മാർച്ച്. 46,320 രൂപയിലാണ് മാർച്ച് മാസം ആരംഭിച്ചത്. മാർച്ച് 5-ആം തീയ്യതി ആകുമ്പോഴേക്കും വില 47,560 രൂപയിലെത്തി. 7-ആം തീയ്യതി വില 48,000 കടന്നു. 9-ആം തീയ്യതിയാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലേക്ക് സ്വർണമെത്തിയത്. 48,600 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്‍റെ വില.

വില കുറയുമോ...?

അടിസ്ഥാന പലിശ നിരക്കുകള്‍ ഉടനൊന്നും കുറയില്ലെന്ന സൂചനകള്‍ ശക്തമായതോടെ ഡോളറിന്‍റെ മൂല്യവും അമേരിക്കന്‍ സര്‍ക്കാരിന്‍റെ കടപ്പത്രങ്ങളുടെ ആദായനിരക്കും ശക്തിപ്പെട്ടിരുന്നു. ഇതോടെ സ്വര്‍ണത്തില്‍ നിന്ന് നിക്ഷേപം പിന്‍വലിച്ച് വീണ്ടും ഡോളറിലേക്കും ബോണ്ടിലേക്കും ഒഴുക്കുകയാണ് നിക്ഷേപകര്‍. പലിശ നിരക്കിന്‍റെ ഭാവി സംബന്ധിച്ച് ഇനിയും വ്യക്തതയില്ലാത്തതിനാലും ഡോളറും ബോണ്ട് യീല്‍ഡും ഉയരുന്നതിനാലും സ്വര്‍ണം വരും നാളുകളിലും ചാഞ്ചാടുമെന്നാണ് വിലയിരുത്തല്‍.

പണപ്പെരുപ്പം താഴാനും പലിശ നിരക്ക് കുറയ്ക്കാനും സാധ്യത നിലനില്‍ക്കുന്നതിനാല്‍ സമീപഭാവിയില്‍ വിലയിൽ വലിയ വർധനവുണ്ടാകാൻ സാധ്യതയില്ലെന്നാണ് പൊതുവിൽ വിലയിരുത്തുന്നത്. അതേ സമയം ഇന്ത്യയിലും അമേരിക്കയിലുമടക്കം പല രാജ്യങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ വില കുറയാനും സാധ്യതയില്ല. അതായത് ചെറിയ രീതിയിൽ ചാഞ്ചാടി സ്വർണ വില ഉയർന്നു തന്നെ നിൽക്കാനാണ് സാധ്യത.

വലിയ മാറ്റം പ്രതീക്ഷിക്കരുത്, സ്വർണ വില ഉയരത്തിൽ തന്നെ

ഒരു പവൻ വാങ്ങാൻ അരലക്ഷവും പോരാ

ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഇന്നത്തെ നിലയിൽ അരലക്ഷം രൂപയിൽ കൂടുതൽ നൽകണം. 10 ശതമാനം പണിക്കൂലിയും 3 ശതമാനം ജിഎസ്ടിയും ആഭരണം വാങ്ങുമ്പോൾ നൽകേണ്ടിവരും. ആ പണം കൂടി കണക്കാക്കുമ്പോൾ ഇന്നത്തെ വിലയിൽ ഒരു പവൻ സ്വർണാഭരണത്തിന്‍റെ വില 55,00-ത്തിന് മുകളിൽ പോകും

നിക്ഷേപത്തിലൂടെ നേട്ടം കൊയ്യാം

സ്വർണത്തിൽ നിക്ഷേപം നടത്തുന്നത് എല്ലാ കാലത്തും നല്ലതാണ്. എന്നാൽ മൊത്തം നിക്ഷേപിക്കാനുദ്ദേശിക്കുന്ന തുകയുടെ 10-15 ശതമാനത്തിലധികം സ്വർണ നിക്ഷേപം കൂടുന്നത് നല്ലതല്ല.

സ്വർണത്തിൽ നിക്ഷേപിക്കാനുള്ള പ്രധാന മാർഗങ്ങൾ ഏതൊക്കെ എന്ന് നോക്കാം.

1. സോവറിന്‍ ഗോള്‍ഡ് ബോണ്ട്

ആർബിഐ നൽകുന്ന ഒരു സ്വർണ്ണ ബോണ്ടാണ് സോവറിൻ ഗോൾഡ് ബോണ്ട് സ്‌കീം. 2015 നവംബറിലാണ് ഈ സ്‌കീം ആരംഭിച്ചത്. ഇതിന് കീഴിൽ കുറഞ്ഞത് 1 ഗ്രാം സ്വർണ്ണമെങ്കിലും വാങ്ങാം. ഒരു ഗ്രാം സ്വർണ്ണത്തിൻറെ യൂണിറ്റുകളടങ്ങിയ സർക്കാർ സെക്യൂരിറ്റിയാണ് സോവറിൻ ഗോൾഡ് ബോണ്ട് സ്‌കീം. എട്ട് വർഷത്തെ കാലാവധി ഇതിനുണ്ട്.

2.ഗോള്‍ഡ് ഇ.ടി.എഫ് (ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ)

ആഭ്യന്തര സ്വര്‍ണ വിലയിലെ മാറ്റങ്ങളെ അടിസ്ഥാനമാക്കിയുള്ള മ്യൂച്വല്‍ഫണ്ടുകളാണ് ഗോള്‍ഡ് ഇ.ടി.എഫുകള്‍. ഇടിഎഫുകളിൽ ഉടമയ്ക്ക് സ്വർണം സംഭരിക്കേണ്ട ആവശ്യമില്ല അതിനാൽ സൂക്ഷിക്കാനുള്ള ബുദ്ധിമുട്ടും ഇല്ല. ഇടിഎഫ് നിക്ഷേപങ്ങളെ ഓഹരി വിപണിയിലെ ഏറ്റക്കുറച്ചിലുകൾ ബാധിക്കില്ല.

3. സ്വർണ മ്യൂച്വൽ ഫണ്ടുകൾ​

സ്വർണ ഇടിഎഫ്, ഗോൾഡ് മൈനിംഗ് കമ്പനികൾ മുതലായവയിൽ നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടുകളാണ് ​സ്വർണ മ്യൂച്വൽ ഫണ്ട്. ​സ്വർണ മ്യൂച്വൽ ഫണ്ടുകൾ ഗോൾഡ് എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടുകളുടെ യൂണിറ്റുകളുടെ മൂല്യം ട്രാക്ക് ചെയ്യുന്നു.

4. ഡിജിറ്റൽ ​സ്വർണം

ഡിജിറ്റലായി സ്വർണം വാങ്ങാൻ സഹായിക്കുന്ന നിരവധി കമ്പനികൾ ഇന്നുണ്ട്. മൊബൈൽ വാലറ്റുകൾ, ബ്രോക്കിംഗ് സ്ഥാപനങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളും ഇത് വാഗ്ദാനം ചെയ്യുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X