വെട്ടിത്തിളങ്ങി സ്വർണം, പവന്‍റെ വില വീണ്ടും റെക്കോർഡിൽ, കയ്യിൽ അൽപ്പം പൊന്നുണ്ടെങ്കിൽ അരലക്ഷം നേടാം

സ്വർണമെന്നാൽ മലയാളികളെ സംബന്ധിച്ചിടത്തോളം സന്തോഷത്തിന്‍റെ പ്രതീകമാണ് അല്ലേ. എല്ലാ പ്രധാനപ്പെട്ട ആഘോഷ വേളകളിലും സ്വർണത്തിന്‍റെ സാനിധ്യം ഉണ്ടാകും. എന്നാൽ ഇപ്പോൾ സ്വർണമെന്നാൽ നെഞ്ചിടിപ്പിന്‍റെ പ്രതീകമായി മാറിയിട്ടുണ്ട്. കാരണം റോക്കറ്റ് വേഗതയിലാണ് സ്വർണത്തിന്‍റെ വില വർധിക്കുന്നത്. വില അരലക്ഷവും കടന്ന് മുന്നോട്ട് കുതിക്കുകയാണ്. ഇതേ കുതിപ്പ് തന്നെ വരും ദിവസങ്ങളിലും തുടർന്നാൽ പവന്‍റെ വില വൈകാതെ 60,000 രൂപയ്ക്ക് മുകളിലെത്തും.

ഇന്ന് കൂടിയത് 240 രൂപ

പവന് 52,280 എന്ന ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലാണ് സംസ്ഥാനത്ത് ശനിയാഴ്ച സ്വർണ വ്യാപാരം നടന്നത്. ഞാറാഴ്ച സാധാരണ സ്വർണത്തിന്‍റെ വിലയിൽ മാറ്റമുണ്ടാകാറില്ല. ശനിയാഴ്ചത്തെ വിലയിൽ തന്നെ വ്യാപാരം നടക്കും. എന്നാൽ തിങ്കളായഴ്ച വീണ്ടും വില വർധിച്ചിരിക്കുകയാണ്. പവന് 240 രൂപയാണ് കൂടിയത്.

52,520 രൂപയാണ് തിങ്കിളാഴ്ച ഒരു പവൻ സ്വർണത്തിന്‍റെ വില. ഗ്രാമിന് 6,535 രൂപ. സ്വർണത്തിന് സംസ്ഥാനത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയാണ് ഇന്നത്തേത്.

വില വർധനവിന് കാരണം

അമേരിക്ക പലിശ നിരക്ക് കുറയ്ക്കുമെന്ന വാർത്തകളെ തുടർന്നാണ് സ്വർണവില സർവ്വകാല റെക്കോർഡിലേക്കുയരുന്നത്. ഇത് ആഗോള വൻകിട നിക്ഷേപകരേയും ചെറുകിട നിക്ഷേപകരേയും സ്വർണത്തിലുള്ള നിക്ഷേപ താൽപര്യം വർധിപ്പിച്ചു. കേന്ദ്ര ബാങ്കുകളുടെ വാങ്ങൽ താൽപര്യം, ഉയർന്ന ആഗോള ഡിമാന്‍റ്, രാഷ്ട്രീയ സംഘർഷങ്ങൾ എന്നിവയും സ്വർണവില ഉയരാൻ കാരണമായി.

സ്വർണം കയ്യിലുണ്ടോ, അരലക്ഷം രൂപ നേടാം

അന്താരാഷ്ട്ര തലത്തിൽ ഭീമമായ നേട്ടത്തിലാണ് ഈ വാരത്തിന്‍റെ തുടക്കത്തിലും വ്യാപാരം നടക്കുന്നത്. ട്രോയ് ഔൺസിന് 32.95 ഡോളർ (1.43%) ഉയർന്ന് 2344.59 ഡോളർ എന്നതാണ് നിരക്ക്.

1 പവൻ വാങ്ങാൻ എത്ര നൽകണം..?

സ്വർണ വില വീണ്ടും ഉയർന്ന സാഹചര്യത്തിൽ സ്വർണാഭരണം വാങ്ങുമ്പോഴും ഉയർന്ന വില നൽകേണ്ടി വരും. സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയ്ക്കൊപ്പം പണിക്കൂലിയും ജിഎസ്ടിയും നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടിയാൽ 1 പവൻ സ്വർണാഭരണം വാങ്ങുമ്പോൾ ഏകദേശം 56,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും.

അരലക്ഷം രൂപ നേടാൻ വഴിയുണ്ട്

സ്വർണത്തിന്‍റെ വില കൂടുതൽ ഉയരത്തിലെത്തിയ സാഹചര്യത്തിൽ നേട്ടമുണ്ടാക്കാൻ ചില വഴികളുണ്ട്. അതിൽ ആദ്യത്തേത് കയ്യിലുള്ള സ്വർണം വിൽക്കുക എന്നതാണ്. കൈയിലുള്ള സ്വര്‍ണത്തിൻെറ തൂക്കം, പരിശുദ്ധി തുടങ്ങിയവ പരിശോധിച്ചാണ് വില നിശ്ചയിക്കുക. സ്വര്‍ണത്തിൻെറ യഥാര്‍ത്ഥ മൂല്യം കണക്കാക്കി വാങ്ങിയ ജ്വല്ലറികളിൽ തന്നെ വിൽക്കുന്നതാണ് ഏറ്റവും ലാഭം.

ജ്വല്ലറികൾ മാത്രമല്ല, സ്വര്‍ണ പണയ വായ്പാ സ്ഥാപനങ്ങളും റീ സൈക്ലിംങ് സ്ഥാപനങ്ങളിലും സ്വര്‍ണം വിൽക്കാൻ സാധിക്കും. നിലവിലെ വിലയിൽ ഒരു പവൻ സ്വർണം വിൽക്കുമ്പോൾ അരലക്ഷം രൂപയ്ക്ക് മുകളിൽ ലഭിക്കാൻ സാധ്യതയുണ്ട്.

സ്വർണം പണയം വയ്ക്കാം

സ്വർണം പണയം വെക്കുന്നതും സാമ്പത്തിക അത്യാവശ്യമുള്ളവർക്ക് ചെയ്യാവുന്ന കാര്യമാണ്. പണയം വെച്ച സ്വർണത്തിൻ്റെ ശുദ്ധതയും തൂക്കവും അടിസ്ഥാനമാക്കിയാണ് വായ്പയുടെ മൂല്യം നിശ്ചയിക്കുന്നത്. ഈ ലോണുകൾ സാധാരണഗതിയിൽ വേഗത്തിലുള്ള വിതരണവും, കുറഞ്ഞ ഡോക്യുമെൻ്റേഷൻ ആവശ്യകതകളും, സുരക്ഷിതമല്ലാത്ത ലോണുകളെ അപേക്ഷിച്ച് കുറഞ്ഞ പലിശ നിരക്കുകളും വാഗ്ദാനം ചെയ്യുന്നു. പണയം വയ്ക്കുമ്പോഴും ഒരു പവന് 50,000 രൂപ ലഭിക്കാനുള്ള സാധ്യതയുണ്ട്.

സ്വർണം കയ്യിലുണ്ടോ, അരലക്ഷം രൂപ നേടാം

നിക്ഷേപത്തിന് പറ്റിയ സമയം

ദീർഘകാലാടിസ്ഥാനത്തിൽ നിക്ഷേപകർക്ക് മികച്ച നേട്ടം നൽകിയ ചരിത്രമാണ് സ്വർണ്ണത്തിനുള്ളത്. കഴിഞ്ഞ 5 വർഷങ്ങൾക്കുള്ളിൽ ആഭ്യന്തര സ്വർണ്ണവില ഇരട്ടിയോളമാണ് വർധന നേടിയത്. 2003 മുതലുള്ള വില വർധന 980% എന്ന തോതിലാണ്.

സ്വർണത്തിലെ നിക്ഷേപം സ്വർണാഭരണങ്ങളായും നാണയങ്ങൾ, ബിസ്‌ക്കറ്റുകൾ, ബാറുകൾ എന്നിവയുടെ രൂപത്തിലും ആകാം. ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ വഴിയോ ഗോൾഡ് എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ വഴിയോ ഇത് ചെയ്യാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X