സംസ്ഥാനത്ത് സ്വർണ വില കത്തിക്കയറിയ മാസമാണ് മാർച്ച്. വില 48,000 രൂപയും കടന്ന് 49,000 രൂപയ്ക്ക് മുകളിലെത്തിയിരിക്കുന്നു. ഇതേ മുന്നേറ്റം തുടരുകയാണെങ്കിൽ ഉടൻ തന്നെ സ്വർണ വില 50,000 രൂപ കടക്കുമെന്നാണ് വിലയിരുത്തുന്നത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില ഉയരുന്നതാണ് പ്രാദേശിക വിപണിയിലും പ്രതിഫലിക്കുന്നതത്.

ഇന്നത്തെ സ്വർണ വില
സ്വർണ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ ദിവസമായിരുന്നു വ്യാഴാഴ്ച. പവന് 49,440 രൂപയിലാണ് ഇന്നലെ വ്യാപാരം നടന്നത്. ഗ്രാമിന് 6,180 രൂപ.
വെള്ളിയാഴ്ച സ്വർണ വിലയിൽ നേരിയ കുറവുണ്ട്. പവന് 360 രൂപ കുറഞ്ഞ് 49,080 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 6135 രൂപ നിരക്കിലാണ് വ്യാപാരം.
ആഗോള സ്വർണ വില
ആഗോള വിപണിയിൽ 24 മണിക്കൂറിനിടെ സ്വർണം ഔൺസിന് 0.35% (7.71 ഡോളർ) വില കുറഞ്ഞ് 2,173.98 ലാണ് സ്വർണ വ്യാപാരം നടക്കുന്നത്. 30 ദിവസത്തിനിടെ സ്വർണം ഔൺസിന് 7.74% (156.72 ഡോളർ) വില കൂടിയിരുന്നു. ആറു മാസത്തെ സ്വർണത്തിലെ കയറ്റം 13.85% (265.42 ഡോളർ) ആണ്. ആഗോള വിപണികളിലെ വില മാറ്റങ്ങൾ ഡോളറിലായതിനാൽ തന്നെ നേരിയ ചലനങ്ങൾ പോലും പ്രാദേശിക വിപണികളിൽ വലിയ വിലമാറ്റങ്ങൾക്കു വഴിവയ്ക്കും.
അരലക്ഷം കടക്കുമോ..?
സ്വർണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ മാസമാണിത്. 46,320 രൂപയായിരുന്നു മാർച്ച് 1-ലെ സ്വർണ വില. രണ്ടാം തീയ്യതി പവന്‍റെ വില 47,000 രൂപയിലേക്കെത്തി. മാർച്ച് 7-നാണ് വില 48,000 രൂപയ്ക്ക് മുകളിലേക്ക് കുതിക്കുന്നത്. പിന്നീടുള്ള ദിവസങ്ങളിലും ഏറിയും കുറഞ്ഞും സ്വർണ വില മുന്നോട്ട് പോയി. 9-ആം തീയ്യതി വില 48,600 രൂപയിലേക്ക് എത്തി. 12-ആം തീയ്യതി വരെ സ്വർണ വില മാറ്റമില്ലാതെ തുടർന്നു.
13-ആം തീയ്യതി ചെറിയ ആശ്വാസം നൽകി വിലയിൽ കുറവ്. 48,280 രൂപയിലേക്കാണ് സ്വർണ വില കുറഞ്ഞത്. എന്നാൽ വില 19-ആം തീയ്യതി 49,640 രൂപയിലേക്കും 21-ആം തീയ്യതി ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയായ 49,440 രൂപയിലേക്കുമെത്തി.

നിലവിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ പവന്‍റെ വില 50,000 രൂപയിലേക്കെത്താൻ 920 രൂപയുടെ കുറവ് മാത്രമാണുള്ളത്. ദുർബലമായ ആഗോള സാമ്പത്തിക കണക്കുകൾ, വൻകിട നിക്ഷേപകർ സ്വർണത്തിലേക്കുള്ള നിക്ഷേപരം വർധിപ്പിച്ചത് തുടങ്ങിയ കാരണങ്ങൾ പരിശോധിക്കുമ്പോൾ അടുത്തു തന്നെ സ്വർണ വില 50,000 രൂപ കടക്കുമെന്നാണ് വിലയിരുത്തൽ.
വിൽപ്പന കുറഞ്ഞു
സ്വർണ വില കുത്തനെ ഉയർന്നതോടെ സ്വർണാഭരണ വിൽപ്പന കുറഞ്ഞെന്നാണ് ജുവല്ലറി ഉടമകൾ പറയുന്നത്. നിലവിലെ വിലയിൽ 1 പവൻ സ്വർണാഭരണം വാങ്ങാൻ കുറഞ്ഞത്. 53,000 രൂപയ്ക്ക് മുകളിൽ നൽകണം. കാരണം ആഭരണം വാങ്ങുമ്പോൾ പണിക്കൂലിയും ജിഎസ്ടിയും നൽകേണ്ടി വരും. പണിക്കൂലി 5 ശതമാനവും ജിഎസ്ടി 3 ശതമാനവുമാണ്. അങ്ങനെ കണക്ക് കൂട്ടുമ്പോഴാണ് വില അരലക്ഷം കടക്കുന്നത്.
വിവാഹത്തിന് സ്വർണം വാങ്ങുമ്പോൾ
വിവാഹ ആവശ്യങ്ങൾ പോലെ വലിയ രീതിയിൽ സ്വർണം വാങ്ങുമ്പോൾ പാൻ കരുതേണ്ടതുണ്ട്. 1961ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 269എസ്‍ടി പ്രകാരം ദിവസത്തിൽ ഒരു വ്യക്തിക്ക് 2 ലക്ഷം രൂപയിൽ കൂടുതലുള്ള പണമിടപാടുകൾക്ക് പാൻ നൽകണം. ജുവലറികൾ പാൻ, ആധാർ രേഖകളില്ലാതെ 2 ലക്ഷത്തിൽ കൂടുതൽ തുക കറൻസിയായി സ്വീകരിക്കില്ല. 1961-ലെ ആദായനികുതി ചട്ടങ്ങളിലെ റൂൾ 114ബി പ്രകാരം 2 ലക്ഷം രൂപയ്ക്കും അതിന് മുകളിലും മൂല്യമുള്ള ഇടപാടുകളിലൂടെ സ്വർണം വാങ്ങുമ്പോൾ പാൻ വിവരങ്ങൾ നൽകേണ്ടത് നിർബന്ധമാണ്.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
