വീണ്ടും റെക്കോർഡിട്ട് സ്വർണം, അരലക്ഷത്തിലേക്കുള്ള ദൂരം കുറഞ്ഞു, വില വർധനവ് നേട്ടമാക്കാനും വഴിയുണ്ട്

ഇനി കാത്തിരിക്കുന്നതിൽ അർത്ഥമുണ്ടെന്ന് തോന്നുന്നില്ല. സ്വർണത്തിന്‍റെ വില മുന്നോട്ട് തന്നെ പോവുകയാണ്. വരും ദിവസങ്ങളിലും സ്വർണ വില കുതിക്കുമെന്ന് തന്നെയാണ് കണക്ക് കൂട്ടൽ. ഒരു പക്ഷെ ഏപ്രിൽ മാസം പകുതിയോടെ സ്വർണ വില അരലക്ഷം രൂപയ്ക്ക് മുകളിലേക്കെത്തും. അങ്ങനെയെങ്കിൽ കല്യാണത്തിനും മറ്റ് ആഘോഷ പരിപാടികളുമുള്ളവർ ഇപ്പോൾ തന്നെ സ്വർണം വാങ്ങുന്നതാണ് നല്ലത്. അല്ലെങ്കിൽ അഡ്വാൻസ് ബുക്കിംഗ് എങ്കിലും ചെയ്യുക.

ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന വില

49,080 രൂപയിലാണ് സംസ്ഥാനത്ത് ബുധനാഴ്ച സ്വർണ വ്യാപാരം നടന്നത്. ഗ്രാമിന് 6135 രൂപ. എന്നാൽ വ്യാഴാഴ്ച വീണ്ടും വില കൂടി. പവന് 280 രൂപയാണ് ഇന്ന് കൂടിയത്.

49,360 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്‍റെ വില. ഗ്രാമിന് 35 രൂപ വർധിച്ച് 6,170 രൂപയിലെത്തി. സ്വർണ വിലയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വിലയാണ് ഇന്ന് രേഖപ്പെടുത്തയത്.

ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വിലയിൽ സ്വർണം, ഇന്ന് കൂടിയത് 280 രൂപ

ആഗോള സ്വർണ വില

അന്താരാഷ്ട്ര തലത്തിൽ നേട്ടത്തിലാണ് സ്വർണ്ണ വ്യാപാരം നടക്കുന്നത്. ട്രോയ് ഔൺസിന് 5.27 ഡോളർ (0.24%) ഉയർന്ന് 2196.29 ഡോളർ എന്നതാണ് വില.

1 പവൻ വാങ്ങാൻ എത്ര നൽകണം..?

സ്വർണ വില വീണ്ടും ഉയർന്ന സാഹചര്യത്തിൽ സ്വർണാഭരണം വാങ്ങുമ്പോഴും ഉയർന്ന വില നൽകേണ്ടി വരും. സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയ്ക്കൊപ്പം പണിക്കൂലിയും ജിഎസ്ടിയും നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടിയാൽ 1 പവൻ സ്വർണാഭരണം വാങ്ങുമ്പോൾ ഏകദേശം 53,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും.

അഡ്വാൻസ് ബുക്കിം​ഗ്

വരും ദിവസങ്ങളിലും സ്വർണ വില വർധിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. അതുകൊണ്ടു തന്നെ അഡ്വാൻസ് ബുക്കിം​ഗ് ഉപയോ​ഗപ്പെടുത്തുന്നത് നല്ലതാണ്. ഇന്നത്തെ കുറഞ്ഞ വിലയിൽ സ്വർണം ബുക്ക് ചെയ്യാനും ആവശ്യ വില ഉയർന്നാൽ കുറഞ്ഞ വിലയിൽ വാങ്ങാനും അഡ്വാൻസ് ബുക്കിം​ഗ് ഉപകരിക്കും.

വില വർധനവ് നേട്ടമാക്കാം

സ്വർണത്തിന്‍റെ വില വർധനവ് നേട്ടമാക്കാൻ ചില വഴികളുണ്ട്. അതിൽ ആദ്യത്തേത്ത് സ്വർണം വിൽക്കുക എന്നതാണ്. എന്നാൽ വരും നാളുകളിൽ സ്വർണത്തിന് വില വർധിക്കാനുള്ള സാധ്യതയുള്ളത് കൊണ്ടു തന്നെ അത് നല്ല ബുദ്ധിയല്ല. സാമ്പത്തികമായ അത്യാവശ്യമുള്ളവർക്ക് സ്വർണം പണയം വെക്കുന്നത് നല്ലതാണ്. കാരണം ഇപ്പോൾ ഉയർന്ന തുക പെട്ടെന്ന് കയ്യിൽ കിട്ടും.

ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വിലയിൽ സ്വർണം, ഇന്ന് കൂടിയത് 280 രൂപ

പണയം വെച്ച സ്വർണത്തിൻ്റെ ശുദ്ധതയും തൂക്കവും അടിസ്ഥാനമാക്കിയാണ് വായ്പയുടെ മൂല്യം നിശ്ചയിക്കുന്നത്. ഈ ലോണുകൾ സാധാരണഗതിയിൽ വേഗത്തിലുള്ള വിതരണവും, കുറഞ്ഞ ഡോക്യുമെൻ്റേഷൻ ആവശ്യകതകളും, സുരക്ഷിതമല്ലാത്ത ലോണുകളെ അപേക്ഷിച്ച് കുറഞ്ഞ പലിശ നിരക്കുകളും വാഗ്ദാനം ചെയ്യുന്നു.

ക്രെഡിറ്റ് സ്‌കോറുകളെ വൻതോതിൽ ആശ്രയിക്കുന്ന പരമ്പരാഗത വായ്പകളിൽ നിന്ന് വ്യത്യസ്തമായി, സ്വർണ്ണ വായ്പകൾ ഈട് ഉപയോഗിച്ച് സുരക്ഷിതമാക്കുന്നു. അതുകൊണ്ടു തന്നെ പരിമിതമായതോ മോശമായതോ ആയ ക്രെഡിറ്റ് ചരിത്രമുള്ള വ്യക്തികൾക്കും വായ്പ ലഭിക്കും.

കീശ കീറിയ മാസം

സ്വർണത്തിന് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ മാസമാണ് മാർച്ച്. 46,320 രൂപയായിരുന്നു മാർച്ച് 1-ലെ സ്വർണ വില. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ സ്വർണ വിലയിൽ വലിയ വർധനവുണ്ടായി. മാർച്ച് 5-ആം തീയ്യതി ആകുമ്പോഴേക്കും വില 47,560 രൂപയിലേക്കെത്തി. രണ്ട് ദിവസത്തിനുള്ളിൽ, അതായത് മാർച്ച് 7-ന് സ്വർണ വില 48,080 രൂപയിലേക്ക് കുതിച്ചു.

സ്വർണ വില മാർച്ച് 9-ന് 48,600 രൂപയിലേക്കെത്തി. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ സ്വർണ വില താഴോട്ടിറങ്ങി. 13-ആം തീയ്യതി 48,280 രൂപയിലേക്ക് സ്വർണമെത്തി. മാർച്ച് 21-ആം തീയ്യതിയാണ് സ്വർണ വില 49,000 എന്ന മാന്ത്രിക സഖ്യയിലേക്കെത്തിയത്. ചരിത്രത്തിൽ തന്നെ സ്വർണത്തിന് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയാണത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X