വാനോളമുയർന്ന് സ്വർണ വില, ഇങ്ങനെ പോയാൽ 50,000 കടക്കും, ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല

ആർക്കും പിടിതരാതെ മുന്നോട്ട് മുന്നോട്ട് കുതിക്കുകയാണ് സംസ്ഥാനത്തെ സ്വർണ വില. 48,000 എന്ന മന്ത്രിക സഖ്യ മാർച്ച് 7ആം തീയ്യതിയാണ് സ്വർണം മറികടന്നത്. പിന്നീടുള്ള രണ്ട് ദിവസങ്ങളിലും സ്വർണ വില മുന്നോട്ട് തന്നെ കുതിച്ചു. ഈ രീതിയിൽ വില മുന്നോട്ട് പോയും അടുത്ത ദിവസം തന്നെ പവന്‍റെ വില 50,000 കടക്കും.

ഇന്നത്തെ സ്വർണ വില

48,200 രൂപയായിരുന്നു വെള്ളിയാഴ്ച സംസ്ഥാനത്തെ സ്വർണ വില. അതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന വില. എന്നാൽ ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോഴേക്കും സ്വർണ വില വീണ്ടും ഉയർന്നു.

 ചങ്കല്ല, ചങ്കിടിപ്പേറ്റുന്നതാണ്..! 50,000 രൂപയ്ക്ക് തൊട്ടടുത്തെത്തി സ്വർണ വില

ഒരു പവൻ സ്വർണത്തിന് 400 രൂപയാണ് ശനിയാഴ്ച കൂടിയത്. 48,600 എന്ന നിലയിലാണ് ഇന്നത്തെ സ്വർണ വ്യാപാരം. ഗ്രാമിന് 6,075 രൂപ.

പവന്‍റെ വില 50,000 തൊടാൻ ഇനി വെറും 1,400 രൂപയുടെ കുറവ് മാത്രമാണുള്ളത്. ഈ രീതിയിൽ വില മുന്നോട്ട് പോവുകയാണെങ്കിൽ വില ഉടൻ തന്നെ 50,000 കടക്കും. കഴിഞ്ഞ 9 ദിവസത്തിനിടെ 2,280 രൂപയാണ് ഒരു പവൻ സ്വർണത്തിന് വർധിച്ചത്.

ആഗോള സ്വർണ വില

അന്താരാഷ്ട്ര സ്വർണ്ണം നിലവിൽ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ട്രോയ് ഔൺസിന് 17.09 ഡോളർ (0.79%) ഉയർന്ന് 2178.80 ഡോളർ എന്ന നിലവാരത്തിലാണ്. ആഗോള തലത്തിൽ അസ്ഥിരതകൾ വർധിക്കുന്നതാണ് സ്വർണ്ണത്തിന്‍റെ ഡിമാൻഡ് വർധിപ്പിക്കുന്നത്.

വില ചുട്ടുപൊള്ളിച്ച മാർച്ച്

46,320 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന് മാർച്ച് 1ലെ വില. എന്നാൽ രണ്ടാം തീയ്യതി 47,000-ത്തിലേക്ക് സ്വർണ വില എത്തി. ഞാറാഴ്ചകളിൽ സാധാരണ സ്വർണ വിലയിൽ മാറ്റമുണ്ടാകാറില്ല. ശനിയാഴ്ച എന്താണോ വില ആ വിലയിൽ തന്നെ വ്യാപാരം നടക്കും. അത് കൊണ്ട് മാർച്ച് 3-ന് സംസ്ഥാനത്ത് സ്വർണ വ്യാപാരം നടന്നത് 47,000 രൂപയിൽ തന്നെയാണ്.

മാർച്ച് 4 തിങ്കളാഴ്ചയും സ്വർണ വ്യാപാരം വിലയിൽ മാറ്റമില്ലാതെ തുടർന്നു. മാർച്ച് അഞ്ചിന് അതുവരെയുണ്ടായിരുന്ന മുഴുവൻ റെക്കോർഡുകളും തകർത്ത് സ്വർണ വില 45,560 രൂപയിലേക്കെത്തി. 6-ആം തീയ്യതി വീണ്ടും വിലയിൽ റെക്കോർഡ്. പവൻ 47,7602 രൂപ. തൊട്ടടുത്ത ദിവസം, അതായത് മാർച്ച് 7-ന് സ്വർണം 48,000 എന്ന മാന്ത്രിക സംഖ്യയും വിലയിൽ മറികടന്നു.

2024ലെ സ്വർണ വില

ജനുവരി 2ന് 47,000 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്‍റെ വില. എന്നാൽ ആശ്വാസം പകർന്ന് പിന്നീടുള്ള ദിവസങ്ങളിൽ വില കുറഞ്ഞു. 18ആം തീയ്യതി രേഖപ്പെടുത്തിയ 45,920 രൂപയാണ് ജനുവരി മാസത്തെ ഏറ്റവും കുറഞ്ഞ വില. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ സ്വർണത്തിന് വില കൂടി. 19ആം തീയ്യതി 46,160 രൂപയായിരുന്നു പവന്‍റെ വില. ജനുവരി 31 ആകുമ്പോഴേക്കും വില 46,400ലെത്തിയിരുന്നു.

 ചങ്കല്ല, ചങ്കിടിപ്പേറ്റുന്നതാണ്..! 50,000 രൂപയ്ക്ക് തൊട്ടടുത്തെത്തി സ്വർണ വില

ചാഞ്ചാടി ഫെബ്രുവരി

46,640 രൂപയുമായി ഫെബ്രുവരി 2ന് സ്വർണ വില മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. വീണ്ടും വില ഉയരുമെന്ന് പ്രതീക്ഷിടത്ത് നിന്നും വില പതിയെ താഴുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. വില പതിയെ കുറഞ്ഞ് കുറഞ്ഞ് 15ആം തീയ്യതി ആയപ്പോൾ 45,250ൽ എത്തി. ഈ വർഷം ഇതുവരെ സ്വർണത്തിന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലയാണിത്. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ സ്വർണം മുന്നോട്ട് കുതിച്ചു.

ഒരു പവൻ സ്വർണാഭരണം വാങ്ങാൻ

സ്വർണം പവൻ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ സാഹചര്യത്തിൽ ഒരു പവൻ ആഭരണ രൂപത്തിൽ വാങ്ങണമെങ്കിൽ 54,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും. എന്ത് കൊണ്ട് എന്നല്ലേ. കാരണം സ്വർണാഭരണം വാങ്ങുമ്പോൾ പണിക്കൂലി, ജി.എസ്.ടി തുടങ്ങിയ നൽകേണ്ടി വരും.

സ്വർണത്തിന്‍റെ ഇന്നത്തെ വില - 48,600
10 ശതമാനം പണിക്കൂലി കണക്കാക്കിയാൽ - 4860 രൂര
3 ശതമാനം ജി.എസ്.ടി - ഏകദേശം 1600 രൂപ

അതായത് ഒരു പവൻ സ്വർണാഭരണം വാങ്ങുമ്പോൾ നൽകേണ്ട വില എന്നത്, 48600+4860+1600 = 55,060 രൂപയാണ്.

സ്വർണ വിലയിലെ വർധനവ് നിക്ഷേപകർക്കും സ്വർണം വിൽക്കുന്നവർക്കും ഗുണം ചെയ്യുമെങ്കിലും സ്വർണാഭരണം വാങ്ങുന്നവരുടെ ചങ്കിടിപ്പേറ്റുന്ന കാര്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X