ഒക്ടോബർ ഒന്നു മുതൽ എച്ച്ഡിഎഫ്സി ബാങ്ക് പ്രത്യേക സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചിരുന്നു. 35 മാസം, 55 മാസ കാലാവധിയപുള്ള രണ്ട് പ്രത്യേക സ്ഥിര നിക്ഷേപങ്ങൾക്ക് നൽകിയിരുന്ന 0.05 ശതമാനം അധിക നിരക്ക് ബാങ്ക് നിർത്തലാക്കി. ഇതിന് പിന്നാലെ ഒക്ടോബർ ആദ്യ ആഴ്ചയിൽ യെസ് ബാങ്കും സ്ഥിര നിക്ഷേപങ്ങലുടെ പലിശ നിരക്ക് കുറച്ചു. വിവിധ കാലയളവുകളിൽ 25 അടിസ്ഥാന നിരക്ക് വരെ കുറവ് വന്നിട്ടുണ്ട്.
ഒരു വർഷം മുതൽ 18 മാസത്തിൽ താഴെയും 18 മാസം മുതൽ 36 മാസത്തിൽ താഴെയുമുള്ള കാലാവധിയിലാണ് യെസ് ബാങ്ക് പലിശ നിരക്ക് കുറച്ചത്. ഒക്ടോബർ നാലിന് വരുത്തിയ പലിശ നിരക്ക് മാറ്റത്തിന് ശേഷം ഏഴ് ദിവസം മുതൽ 10 വർഷം വരെയുള്ള കാലാവധിയിൽ 3.25 ശതമാനം മുതൽ 7.25 ശതമാനം വരെ പലിശ നേടാം
മുതിർന്ന പൗരന്മാർക്ക് 3.75 ശതമാനം മുതൽ 8 ശതമാനം വരെയും പലിശ ലഭിക്കും. ബാങ്കുകൾ പലിശ നിരക്കുകൾ കുറയ്ക്കാൻ ആരംഭിച്ചതോടെ മികച്ച പലിശ നിരക്ക് ലഭിക്കുന്ന 2-3 വർഷ കാലയളവിൽ വിവിധ ബാങ്കുകളുടെ പലിശ നിരക്ക് നോക്കാം.

എസ്ബിഐ
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ റെഗുലർ നിക്ഷേപകർക്ക് 2 കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 3 ശതമാനം മുതൽ 7 ശതമാനം പലിശ ലഭിക്കും. 2 വർഷം മുതൽ 3 വർഷം വരെ കാലാവധിയിൽ 7 ശതമാനം ആണ് ഉയർന്ന പലിശ നിരക്കായി നൽകുന്നത്. 444 ദിവസത്തെ അമൃത് കലാഷ് നിക്ഷേപത്തിന് സാധാരണക്കാർക്ക് 7.10 ശതമാനമാണ് പലിശ നിരക്ക്.
എച്ച്ഡിഎഫ്സി ബാങ്ക്
റെഗുലർ നിക്ഷേപകർക്ക് 3 ശതമാനം മുതൽ 7.20 ശതമാനം വരെയാണ് എച്ച്ഡിഎഫ്സി ബാങ്കിൽ ലഭിക്കുന്ന സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ. 15 മാസം മുതൽ 18 മാസത്തിൽ താഴെ വരെയുള്ള കാലയളവിൽ സാധാരണ പൗരന്മാർക്ക് 7.15 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.65 ശതമാനം എന്നിങ്ങനെയാണ് പലിശ നിരക്ക്.
ഐസിഐസിഐ ബാങ്ക്
ഐസിഐസിഐ ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 3 ശതമാനം മുതൽ 7.10 ശതമാവം വരെയാണ്. 15 മാസം മുതൽ 2 വർഷത്തിൽ താഴെ വരെയുള്ള കാലയളവിൽ 7.10 ശതമാനം പലിശ നിരക്കാണ് ഐസിഐസിഐ ബാങ്ക് നൽകുന്നത്. മുതിർന്ന പൗരന്മാർക്ക് ഇതേ കാലയളവിൽ 7.60 ശതമാനം പലിശയും ലഭിക്കും.
പഞ്ചാബ് നാഷണൽ ബാങ്ക്
പഞ്ചാബ് നാഷണൽ ബാങ്കിൽ സ്ഥിര നിക്ഷേപങ്ങൾക്ക് 3.50 ശതമാനം മുതൽ 7.25 ശതമാവം വരെ പലിശ ലഭിക്കും. 444 ദിവസ കാലയളവിലാണ് 7.25 ശതമാനം പലിശ ലഭിക്കുന്നത്. കാനറ ബാങ്കും അതേ കാലയളവിൽ 7.25 ശതമാനം പലിശ റെഗുലർ നിക്ഷേപകർക്ക് നൽകും.
യെസ് ബാങ്ക്
സ്ഥിര നിക്ഷേപങ്ങൾക്ക് 3.25 ശതമാനം മുതൽ 7.50 ശതമാനം പലിശയാണ് യെസ് ബാങ്ക് നൽകുന്നത്. 10 മാസം മുതൽ 24 മാസത്തിൽ താഴെ വരെയുള്ള കാലയളവിലേക്കാണ് 7.50 ശതമാനം പലിശ നൽകുന്നത്. യെസ് ബാങ്ക് ഒരു വർഷം മുതൽ 18 മാസത്തിൽ താഴെ വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്കും 18 മുതൽ 36 മാസത്തേക്കുള്ള എഫ്ഡികൾക്കുമാണ് നിരക്ക് കുറച്ചത്.
നിലവിൽ ഇവയ്ക്ക് യഥാക്രമം 7.25 ശതമാനം, 7.50 ശതമാനം എന്നിങ്ങനെ പലിശ ലഭിക്കും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
