സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്കിൽ പൊതുമേഖലാ ബാങ്കുകളേക്കാൾ ഒരുപിടി മുൻതൂക്കം എന്നും സ്വകാര്യ ബാങ്കുകൾക്കുണ്ട്. ഈയിടെ പലിശ നിരക്കുയർത്തിയതോടെ സ്വകാര്യ ബാങ്കായ യെസ് ബാങ്ക് ഇത് ഒന്നുകൂടി ഉറപ്പിച്ചു. നവംബർ 21 നാണ് യെസ് ബാങ്ക് 2 കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തിയത്.
ഇതുപ്രകാരം ഏഴ് ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് റെഗുലർ നിക്ഷേപകർക്ക് 3.25 ശതമാനം മുതൽ 7.75 ശതമാനം വരെ പലിശ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 3.75 ശതമാനം മുതൽ 8.25 ശതമാനം വരെയാണ് പലിശ നിരക്ക്. മുൻനിര ബാങ്കുകളായ എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ യെസ് ബാങ്കിന് പലിശ നിരക്കിൽ മുൻതൂക്കമുണ്ട്. ഇവ താരതമ്യം ചെയ്യാം.

ഉയർന്ന നിരക്ക്- യെസ് ബാങ്ക്
272 ദിവസം മുതല്‍ 1 വര്‍ഷത്തില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 6.35 ശതമാനമാണ് പലിശ നിരക്ക്. ഒരു വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് 7.25 ശതമാനവും ഒരു വർഷം മുതൽ 18 മാസത്തിൽ താഴെ വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 7.50 ശതമാനം പലിശ നിരക്കും യെസ് ബാങ്ക് നൽകും.
18 മാസത്തിനും 24 മാസത്തിനും ഇടയിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 7.75 ശതമാനം പലിശ നിരക്ക് റെഗുലർ നിക്ഷേപകർക്ക് ലഭിക്കും. ഈ കാലാവധിയിലാണ് മുതിർന്ന പൗരന്മാർക്ക് 8.25 ശതമാനം പലിശ ലഭിക്കുന്നത്. 24 മാസം മുതല്‍ 60 മാസത്തേക്ക് 7.25 ശതമാനവും 60 മാസത്തിന് മുകളില്‍ 10 വര്‍ഷത്തേക്ക് 7 ശതമാനം പലിശയും ലഭിക്കും.
എസ്ബിഐ
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ റെഗുലർ നിക്ഷേപകർക്ക് 7 ദിവസം മുതൽ 10 വർഷത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് ലഭിക്കുന്ന പലിശ നിരക്ക് 3 ശതമാനം മുതൽ 7.1 ശതമാനം വരെയാണ്. മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനം അധിക നിരക്ക് ലഭിക്കും. 3.50 ശതമാനം മുതൽ 7.60 ശതമാനം വരെയാണ് മുതിർന്ന പൗരന്മാരുടെ നിരക്കുകൾ.
400 ദിവസത്തെ അമൃത് കലാശ് സ്ഥിര നിക്ഷേപത്തിനാണ് ഉയർന്ന നിരക്കുകൾ ലഭിക്കുന്നത്. 5 വർഷം മുതൽ 10 വർഷത്തേക്കുള്ള നിക്ഷേപത്തിന് മുതിർന്ന പൗരന്മാർക്ക് 7.50 ശതമാനം പലിശയും ലഭിക്കും. നിരക്കുകൾ ഫെബ്രുവരി 15 മുതൽ പ്രാബല്യത്തിലുണ്ട്.
എച്ച്ഡിഎഫ്സി ബാങ്ക്
ഏറ്റവും വലിയ സ്വകാര്യ ബാങ്കാണ് എച്ച്ഡിഎഫ്സി ബാങ്ക്. റെഗുലർ നിക്ഷേപകർക്ക് 7 ദിവസം മുതൽ 10 വർഷ കാലാവധിയിൽ 3 ശതമാനം മുതൽ 7.20 ശതമാനം വരെയാണ് എച്ച്ഡിഎഫ്സി ബാങ്ക് നൽകുന്ന പലിശ നിരക്ക്. മുതിർന്ന പൗരന്മാർക്ക് എച്ച്ഡിഎഫ്സി ബാങ്ക് സ്ഥിര നിക്ഷേപങ്ങളിൽ നിന്ന് 3.5 ശതമാനം മുതൽ 7.75 ശതമാനം വരെ പലിശ ലഭിക്കും. പലിശ നിരക്കുകൾ ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വന്നു.
ഐസിഐസിഐ ബാങ്ക്
ഐസിഐസിഐ ബാങ്ക് റെഗുലർ നിക്ഷേപകർക്ക് ഏഴ് ദിവസം മുതൽ പത്ത് വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 3 ശതമാനം മുതൽ 7.1 ശതമാനം മുതിർന്ന പൗരന്മാർക്ക് 3.5 ശതമാനം മുതൽ 7.65 ശതമാനം വരെയും പലിശ ലഭിക്കും. നിരക്കുകൾ ഒക്ടോബർ 16 നാണ്പ്രാ അവസാനമായി പരിഷ്കരിച്ചത്.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications