സുരക്ഷിതമായി നിക്ഷേപിക്കാനും, സ്ഥിരമായ പലിശ വരുമാനം ആഗ്രഹിക്കുന്നവർക്കും എഫ്ഡി അഥവാ സ്ഥിര നിക്ഷേപങ്ങളിൽ നിക്ഷേപിക്കാവുന്നതാണ്. താരതമ്യേന ഉയർന്ന പലിശ നിരക്കും എഫ്ഡികൾ വാഗ്ദാനം ചെയ്യുന്നു. എന്നാൽ തുടർച്ചയായി റിപ്പോ നിരക്ക് കുറച്ചതോടെ നിക്ഷേപങ്ങളുടെ പലിശ നിരക്കും കുറയുന്നു. ഇപ്പോൾ സ്വകാര്യ മേഖലയിലെ ബാങ്കായ യെസ് ബാങ്കും പലിശ നിരക്ക് കുറക്കുന്നു.
2025 ജൂൺ 6 ന് നടന്ന ഈ വർഷത്തെ മൂന്നാമത്തെ മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിൽ ആർബിഐ റിപ്പോ നിരക്ക് 50 ബേസിസ് പോയിൻറ് കുറച്ചു. ബാങ്ക് നൽകുന്ന വായ്പകൾക്ക് പലിശ നിരക്ക് കുറയുന്നതിൽ ആശ്വാസമുണ്ടെങ്കിലും റിപ്പോ നിരക്ക് കുറയുന്നത് നിക്ഷേപകർക്ക് അവരുടെ പലിശ വരുമാനം കുറയാൻ കാരണമാവുന്നു.
ബാങ്കുകളുടെ നിക്ഷേപ, വായ്പാ നിരക്കുകൾ റിപ്പോ നിരക്കുമായി അടുത്ത ബന്ധപ്പെട്ടിരിക്കുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വാണിജ്യ ബാങ്കുകൾക്ക് വായ്പ നൽകുന്ന നിരക്കാണ് റിപ്പോ നിരക്ക്. നിരവധി ബാങ്കുകൾ ഇതോടെ പലിശ നിരക്ക് കുറച്ചിട്ടുണ്ട്. അതിനിടയിലാണ് ഇപ്പോൾ യെസ് ബാങ്ക് 3 കോടി രൂപയിൽ താഴെയുള്ള എഫ്‌ഡി നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ പരിഷ്കരിച്ചു.

സാധാരണ നിക്ഷേപകരുടെ പുതുക്കിയ പലിശ നിരക്ക്....
യെസ് ബാങ്ക് സാധാരണ നിക്ഷേപകർക്ക് 7 ദിവസം മുതൽ 10 വർഷം വരെയുള്ള 3 കോടി രൂപയിൽ താഴെയുള്ള എഫ്ഡികൾക്ക് 3.25% മുതൽ 7.10% വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. മുൻപ് 3.25 ശതമാനം മുതൽ 7.5 ശതമാനം വരെയായിരുന്നു. 36 മാസം മുതൽ 60 മാസത്തിൽ താഴെ കാലാവധിയുള്ള എഫ്ഡികൾക്കാണ് ഏറ്റവും ഉയർന്ന നിരക്കായ 7.1% വാഗ്ദാനം ചെയ്യുന്നത്. യെസ് ബാങ്കിൻ്റെ പ്രധാന എഫ്ഡി കാലാവധിയും പലിശയും അറിയാം;
- 121 ദിവസം മുതൽ 180 ദിവസം വരെ കാലാവധിയിൽ: 4.75% പലിശ ലഭിക്കും
- 181 ദിവസം മുതൽ 271 ദിവസം വരെയുള്ള എഫ്ഡിക്ക്: 6.00% പലിശ ലഭിക്കും
- 272 ദിവസം മുതൽ 12 മാസത്തിൽ താഴെ വരെ കാലാവധിയുള്ള എഫ്ഡിക്ക് : 6.25% പലിശ നേടാം
- 12 മാസത്തെ എഫ്ഡിക്ക്: 6.75% പലിശ ഉറപ്പാക്കാം.
- 18 മാസത്തെ കാലാവധിയുള്ള എഫ്ഡി: 6.85% പലിശ നേടാം
- 18 മാസം 1 ദിവസവും 24 മാസത്തിൽ താഴെയുമുള്ള എഫ്ഡിക്ക്: 7% പലിശ നേടാം
എയർ ഇന്ത്യ വിമാനാപകടം: 1,000 കോടി വരെ ഇൻഷുറൻസ് ക്ലെയിം ചെയ്യുമോ? എങ്ങനെ കണക്കാക്കാം..?
മുതിർന്ന പൗരന്മാരുടെ പുതുക്കിയ എഫ്ഡി നിരക്കുകൾ
മുതിർന്ന പൗരന്മാർക്ക്, യെസ് ബാങ്ക് ഇപ്പോൾ 3 കോടി രൂപയിൽ താഴെയുള്ള തുകയ്ക്ക് 3.75% മുതൽ 7.85% വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. മുൻപ് 3.75 ശതമാനം മുതൽ 8.25 ശതമാനം വരെയായിരുന്നു. 36 മാസം മുതൽ 60 മാസത്തിൽ താഴെ വരെയുള്ള കാലാവധികൾക്ക് 7.85% എന്ന ഉയർന്ന പലിശ നിരക്ക് നൽകുന്നു. യെസ് ബാങ്ക് മുതിർന്ന പൗരൻമാർക്ക് നൽകുന്ന പ്രധാന എഫ്ഡി കാലാവധിയും പലിശയും അറിയാം;
- 121 ദിവസം മുതൽ 180 ദിവസം വരെ കാലാവധിയുള്ള എഫ്ഡിക്ക്: 5.25% പലിശ ലഭിക്കും.
- 181 ദിവസം മുതൽ 271 ദിവസം വരെ കാലാവധിയുള്ള എഫ്ഡിക്ക്: 6.50% പലിശ നേടാം.
- 272 ദിവസം മുതൽ 12 മാസത്തിൽ താഴെ വരെ കാലാവധിയുള്ള എഫ്ഡിക്ക്: 6.75% പലിശ ലഭിക്കും.
- 12 മാസത്തെ എഫ്ഡിക്ക്: 7.25% പലിശ ഉറപ്പാണ്.
- 12 മാസം 1 ദിവസം മുതൽ 18 മാസത്തിൽ താഴെ വരെയുള്ള എഫ്ഡിക്ക്: 7.35% പലിശ നേടാം.
- 18 മാസത്തെ എഫ്ഡിക്ക്: 7.35% പലിശ നേടാം
- 18 മാസം 1 ദിവസവും 24 മാസത്തിൽ താഴെയുമുള്ള എഫ്ഡിക്ക്: 7.50% പലിശ നേടാം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications