പൊതുബജറ്റിന് ശേഷമുള്ള ആദ്യത്തെ റിസര്‍വ് ബാങ്ക് പണനയ അവലോകന യോഗമാണ് തിങ്കളാഴ്ച മുതല്‍ ചേരുന്നത്. സമിതിയുടെ തീരുമാനം ബുധനാഴ്ചയോടെ പ്രഖ്യാപിക്കും. പണപ്പെരുപ്പ ഭീഷണിയെ തുടര്‍ന്ന് വരുന്ന മാസങ്ങളില്‍ പലിശ നിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന സൂചന നല്‍കുമോ എന്നാവും ഏവരും ഉറ്റുനോക്കുന്നത്. എങ്കിലും ഇത്തവണത്തെ യോഗത്തിലും പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ കടന്നു പോകുമെന്നാണ് വിപണിയുടെ പൊതുവിലുള്ള പ്രതീക്ഷ. അതിനാല്‍ തന്നെ വരുന്നയാഴ്ചയും ചാഞ്ചാട്ടത്തിന് ശമനമുണ്ടായേക്കില്ല. തിങ്കളാഴ്ച ഇന്‍ട്രാഡേ ട്രേഡിങ്ങിന് പരിഗണിക്കാവുന്ന 2 ഓഹരികള്‍ താഴെ കൊടുത്തിരിക്കുന്നു.
തുടര്‍ച്ചയായ അഞ്ചാം മാസവും ആഭ്യന്തര വിപണിയില്‍ വില്‍പ്പനക്കാരാകുന്ന വിദേശ നിക്ഷേപകരുടെ നിലപാട് മയപ്പെടാത്തത് ഒരു വശത്ത് ആശങ്ക സൃഷ്ടിക്കുകയാണ്. കഴിഞ്ഞയാഴ്ചയില്‍ മാത്രം 7,700 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വിറ്റൊഴിഞ്ഞത്. അതിനിടെ, പലിശ നിരക്കുകള്‍ താമസിയാതെ വര്‍ധിച്ചേക്കുമെന്ന സാഹചര്യം മികച്ച പ്രകടനം പുറത്തെടുക്കാത്ത ഓഹരികളിലും സമ്മര്‍ദം സൃഷ്ടിക്കുന്ന ഘടമാണ്. ഇതോടെ, ചാഞ്ചാട്ടത്തിന്റെ ഘട്ടത്തിലും മികച്ച പ്രവര്‍ത്തനഫലം കാഴ്ചവച്ച തെരഞ്ഞെടുത്ത ഓഹരികള്‍ കേന്ദ്രീകരിച്ചുളള മുന്നേറ്റത്തിനുള്ള സാധ്യതയും വര്‍ധിക്കുകയാണ്.
ഇനിയെന്ത് ?
ഇക്കഴിഞ്ഞ വെളളിയാഴ്ച ബെയറീഷ് ചായ്വോടെയുള്ള ചാഞ്ചാട്ടത്തിന്റെ പാതയിലായിരുന്നു അവസാനിപ്പിച്ചത്. ഈയാഴ്ച സൂചികകള്‍ സെഡ്വേയ്‌സ് മൂവ്‌മെന്റിനായിരിക്കും സാധ്യത. 17,200- 17,300 നിലവാരത്തില്‍ പ്രധാന സൂചികയായ നിഫ്റ്റിക്ക് പിന്തുണ പ്രതീക്ഷിക്കാം. 17,400-ന് താഴെ നിഫ്റ്റി ദിനാന്ത്യത്തില്‍ വ്യാപാരം അവസാനിപ്പിക്കാത്തിടത്തോളം സൂചികയിലെ ട്രെന്‍ഡ് പോസിറ്റീവായി തുടരും. മുകളിലേക്ക് 17,800 നിലവാരം ഭേദിക്കാനായില്‍ നിഫ്റ്റി പൂര്‍ണമായും ബുള്ളിഷ് ട്രെന്‍ഡിലേക്ക് മാറും. അതേസമയം, ബാങ്ക്-നിഫ്റ്റിയെ സംബന്ധിച്ച് 38,500 നിലവാരം തകര്‍ന്നാല്‍ കാര്യങ്ങള്‍ ദുഷ്‌കരമാകും.
1) ട്യൂബ് ഇന്‍വസ്റ്റ്‌മെന്റ്
വാഹനാനുബന്ധ മേഖലയിലുള്ള കമ്പനിയായ ട്യൂബ് ഇന്‍വസ്റ്റ്‌മെന്റ് (BSE: 540762, NSE: TIINDIA) വെള്ളിയാഴ്ച 1.7 ശതമാനം മുന്നേറി 1,796.50 രൂപയിലാണ് ക്ലോസ് ചെയ്തത്. ഈ ഓഹരികള്‍ 1,785- 1,790 നിലവാരത്തില്‍ വരുമ്പോള്‍ വാങ്ങാമെന്ന്് യെസ് സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഇവിടെ നിന്നും 1,910 രൂപ വരെ ഓഹരി കുതിച്ചേക്കും. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 1,725 നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
2) ബജാജ് ഇലക്ട്രിക്കല്‍സ്
വീട്ടുപകരണങ്ങളിലെ മുന്‍നിരക്കാരായ ബജാജ് ഇലക്ട്രിക്കല്‍സ് (BSE: 500031, NSE: BAJAJELEC) ഓഹരികള്‍ വെള്ളിയാഴ്ച നേരിയ മു്‌ന്നേറ്റത്തോടെ 1,221.95-ലാണ് ക്ലോസ് ചെയ്തത്. ഓഹരികള്‍ 1,220 രൂപ നിലവാരത്തില്‍ വാങ്ങാം. ഇവിടെ നിന്നും 1,320 രൂപ വരെ മുന്നേറാമെന്നാണ് യെസ് സെക്യൂരിറ്റീസ് സൂചിപ്പിച്ചത്. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 1,170 രൂപ നിലവാരത്തില്‍ ക്രമീകരിക്കണം. ഡിസംബറിലെ ഉയരത്തില്‍ നിന്നും 20 ശതമാനത്തോളം തിരുത്തല്‍ നേരിട്ടു. കഴിഞ്ഞയാഴ്ചയോടെ കരകയറാനുള്ള നീക്കം ശക്തമാണ്. 1,200 നിലവാരത്തിന് മുകളില്‍ നിലനിന്നാല്‍ കുതിപ്പിനുള്ള സാധ്യതയെറെയാണെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം യെസ് സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയതും പഠനാവശ്യത്തിനായും നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications