ചിട്ടയായി 10,000 രൂപ നിക്ഷേപിക്കാൻ തയ്യാറാണോ? മൂന്ന് വർഷം കൊണ്ട് 6 ലക്ഷം രൂപ നേടാവുന്ന നിക്ഷേപമിതാ

ജീവിത ചെലവുകള്‍ ഉയരുന്ന കാലത്ത് ഉള്ള വരുമാനം സൂക്ഷ്മതയോടെ ചെലവഴിക്കുന്നവരാണ് എല്ലാവരും. ഇതില്‍ നിന്ന് മിച്ചം പിടിക്കുന്ന തുക നല്ലൊരിടത്ത് നിക്ഷേപിച്ച് ഭാവി സുരക്ഷിതമാക്കുക എന്നത് മികച്ച തീരുമാനമാണ്. ഇതിന് എവിടെ നിക്ഷേപിക്കും. ചിട്ടയായി നിക്ഷേപിക്കാന്‍ തയ്യാറായവര്‍ക്ക് മൂന്ന് വര്‍ഷം കൊണ്ട് 6 ലക്ഷം രൂപ സമ്പാദിക്കാന്‍ വലിയ ബുദ്ധിമുട്ടില്ല.

ഇതിനായി മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളെ തിരഞ്ഞെടുക്കാം. പരമ്പരാഗതമായി തിരഞ്ഞെടുക്കുന്ന പിപിഎഫ്, ബാങ്ക് സ്ഥിര നിക്ഷേപങ്ങളെക്കാള്‍ റിസ്‌കുണ്ടെങ്കിലും നിക്ഷേപത്തിന് ഉയര്‍ന്ന ആദായം മ്യൂച്വല്‍ ഫണ്ടുകള്‍ നല്‍കുന്നു. ഇതിന് എവിടെ നിക്ഷേപിക്കാമെന്ന് ചുവടെ വിശദമാക്കാം. 

ചിട്ടയായി നിക്ഷേപിക്കാം

ചിട്ടയായി നിക്ഷേപിക്കാം

മ്യൂച്വൽ ഫണ്ടുകിൽ നഷ്ട സാധ്യതയുണ്ടെങ്കിലും ദീർഘകാലത്തേക്ക് നിക്ഷേപിക്കുമ്പോൾ നല്ല ആദായം മ്യൂച്വൽ ഫണ്ടുകൾ നൽകുന്നു. ദീർഘകാലത്തേക്ക് ചിട്ടയായി നിക്ഷേപിക്കാൻ സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്ഐപി) തിരഞ്ഞെടുക്കാം. മാസത്തിൽ നിശ്ചിത തുക തിരഞ്ഞെടുക്കുന്ന മ്യൂച്വൽ ഫണ്ടിലേക്ക് നിക്ഷേപിക്കാൻ ഇതുവഴി സഹായിക്കും.

ഇവിടെ നിക്ഷേപത്തിന് പരി​ഗണിക്കുന്നത് സമോൾ കാപ് മ്യൂച്വൽ ഫണ്ടുകളെയാണ്. നഷ്ട സാധ്യതയ്ക്കൊപ്പം ദീർഘകാലത്തേക്ക് മികച്ച ആദായം നൽകുന്നവയാണ് ഈ ഫണ്ടുകൾ. 10,000 രൂപ മാസ എസ്ഐപി വഴി 3 വർഷം കൊണ്ട് 6 ലക്ഷത്തിലധികം നേടാൻ സാധിക്കുന്ന രണ്ട് സ്മോൾ കാപ് ഫണ്ടുകളാണ് ചുവടെ.

കാനറ റോബെക്കോ സ്‌മോള്‍ കാപ് ഫണ്ട്

കാനറ റോബെക്കോ സ്‌മോള്‍ കാപ് ഫണ്ട്

ദീര്‍ഘകാലത്തേക്ക് എസ്‌ഐപി വഴി നിക്ഷേപിക്കുന്നവര്‍ക്ക് മികച്ച ആദായം നല്‍കുന്ന ഫണ്ടാണ് കാനറ റോബെക്കോ സ്‌മോള്‍ കാപ് ഫണ്ട്. 2019 ഫെബ്രുവരി 15 നാണ് ഫണ്ട് അവതരിപ്പിച്ചത്. 30.82 ശതമാനം ശരാശരി വാര്‍ഷിക ആദായം ഫണ്ട് അന്നു മുതല്‍ ഫണ്ട് നല്‍കുന്നുണ്ട്.

1 വര്‍ഷം മുന്‍പ് എസ്‌ഐപി വഴി 10,000 രൂപ മാസത്തില്‍ നിക്ഷേപിച്ചൊരാള്‍ക്ക് 18 ശതമാനം വാർഷിക ആദായമാണ് ലഭിച്ചത്. നിക്ഷേപം 1.28 ലക്ഷമായി ഉയര്‍ന്നു. മൂന്ന് വര്‍ഷത്തിനുള്ളില്‍ 40.57 ശതമാനം ആദായമാണ് നല്‍കിയത്. 10,000 രൂപയുടെ മാസ എസ്‌ഐപി മൂന്ന് വര്‍ഷം കൊണ്ട് 6.76 ലക്ഷമായി ഉയര്‍ന്നു.

നെറ്റ് അസറ്റ് വാല്യു

2621 കോടി രൂപയാണ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തി (എയുഎം). ജൂലായ് 29നുള്ള നെറ്റ് അസറ്റ് വാല്യു 25.28 രൂപയാണ്. 0.41 ശതമാനമാണ് എക്‌സ്‌പെന്‍സ് നിരക്ക്. ഷാഫ്‌ളര്‍ ഇന്ത്യ ലിമിറ്റഡ്, സിറ്റി യൂണിയന്‍ ബാങ്ക് ലിമിറ്റഡ്, സെറ സാനിറ്ററിവെയര്‍ ലിമിറ്റഡ്, വിആര്‍എല്‍ ലോജിസ്റ്റിക്‌സ് ലിമിറ്റഡ്, ഗ്രിന്‍ഡ്വെല്‍ നോര്‍ട്ടണ്‍ ലിമിറ്റഡ് എന്നി കമ്പനികളിലാണ് പ്രധാന നിക്ഷേപം.

ബാങ്ക് ഓഫ് ഇന്ത്യ സ്‌മോള്‍ കാപ് ഫണ്ട്

ബാങ്ക് ഓഫ് ഇന്ത്യ സ്‌മോള്‍ കാപ് ഫണ്ട്

ബാങ്ക് ഓഫ് ഇന്ത്യ സ്‌മോള്‍ കാപ് ഫണ്ട് ഡയറക്ട പ്ലാന്‍ സമാന ആദായം നല്‍കുന്നൊരു ഫണ്ടാണ്. 2018 ഡിസംബര്‍ 19നാണ് അവതരിപ്പിച്ചത്. അന്ന് മുതല്‍ 31.42 ശതമാനം ശരാശരി വാര്‍ഷിക ആദായം ഫണ്ട് നല്‍കുന്നുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 40.32 ശതമാനം വാര്‍ഷിക ആദായം ഫണ്ട് നല്‍കി. ഇതുപ്രകാരം 10,000 രൂപയുടെ എസ്‌ഐപി ചെയ്‌തൊരാള്‍ക്ക് 3 വര്‍ഷം കൊണ്ട് 6.24 ലക്ഷം രൂപ നേടാനായി.

2022 ജൂണ്‍ പ്രകാരമുള്ള ഫണ്ടിന്റെ എഎംയു 294.47 കോടിയാണ്. ജൂലായ് 29നുള്ള നെറ്റ് അസറ്റ് വാല്യു 26.96 രൂപയാണ്. ഐസിഐസിഐ ബാങ്ക് ലിമിറ്റഡ്, ടിംകെന്‍ ഇന്ത്യ ലിമിറ്റഡ്, സിറ്റി യൂണിയന്‍ ബാങ്ക് ലിമിറ്റഡ്, കെപിആര്‍ മില്‍സ് ലിമിറ്റഡ്, ജമ്‌ന ഓട്ടോ ഇന്‍ഡസ് ലിമിറ്റഡ് എന്നി കമ്പനികളിലാണ് ഫണ്ടിന് പ്രധാന നിക്ഷേപമുള്ളത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X