കെഎസ്എഫ്ഇ ചിട്ടികളിലെ കർശനമായ ജാമ്യ വ്യവസ്ഥകളാണ് ചിട്ടിയിൽ നിന്ന് ചിലരെയെങ്കിലും മാറ്റി നിർത്തുന്നത്. എന്നാൽ വർഷങ്ങളായി കെഎസ്എഫ്ഇ ലാഭകരമായി മുന്നോട്ട് പോകുന്നതിന്റെ കാരണവും ഈ ജാമ്യ വ്യവസ്ഥകളിലെ കാർക്കശ്യം കാരണം തന്നെയാണ്. ചിട്ടിയിൽ ചേരുന്നതിന് മുൻപ് ജാമ്യ വ്യവസ്ഥകളെ പറ്റി ധാരണയാക്കുന്നത് അവസാന നിമിഷമുണ്ടാകുന്ന അബദ്ധങ്ങളെ ഒഴിവാക്കും.
ഇതിനായി ചിട്ടി ചേരുന്നതിന് മുൻപ് ജാമ്യം തീരുമാനിക്കുകയും വസ്തു ജാമ്യമാണെങ്കിൽ കെഎസ്എഫ്ഇ ശാഖയിൽ ചെന്ന് രേഖകൾ പരിശോധിക്കുന്നതും ഉചിതമാണ്. ജാമ്യം സംബന്ധിച്ച് സാധാരണ സംശയങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
മേൽ ബാധ്യതയും ജാമ്യങ്ങളും
ഒരു ചിട്ടി ലേലത്തിൽ പിടിക്കുമ്പോൾ/ നറുക്ക് ലഭിക്കുമ്പോൾ ചിട്ടിയിൽ ഇനി എത്ര തുക അടയ്ക്കാനുണ്ട് എന്ന് സൂചിപ്പിക്കുന്നതാണ് മേൽ ബാധ്യത.
ചിട്ടിയിലെ ബാക്കി കാലാവധിയെ മാസ തവണ കൊണ്ട് ഗുണിച്ചാൽ മേൽ ബാധ്യത ലഭിക്കും. 2,500 രൂപ മാസ അടവുള്ള 40 മാസ ചിട്ടി 20-ാം മാസം ലേലം വിളിച്ചെടുക്കുമ്പോൾ ബാക്കിയുള്ള 20 മാസത്തെ അടവ് സംഖ്യയായ 50,000 രൂപയാണ് ഭാവി ബാധ്യതയായി വരുന്നത്. ഈ തുകയ്ക്കാണ് ജാമ്യം നൽകേണ്ടത്.
സാമ്പത്തിക രേഖകൾ, വ്യക്തിഗത ജാമ്യം, സ്വർണം, വസ്തു ജാമ്യം എന്നിങ്ങനെ നാല് വിഭാഗമാണ് ജാമ്യങ്ങൾ. സാമ്പത്തിക രേഖകളിൽ സ്ഥിര നിക്ഷേപ സർട്ടിഫിക്കറ്റുകൾ, എൽഐസി സറണ്ടർ വാല്യു, ബാങ്ക് ഗ്യാരണ്ടി, വിളിച്ചെടുക്കാത്ത കെഎസ്എഫ്ഇ ചിട്ടി പാസ്ബുക്ക് തുടങ്ങിയ ഉൾപ്പെടും. വ്യക്തിഗത ജാമ്യം ശമ്പള സർട്ടിഫിക്കറ്റാണ്. ഇവ ഒറ്റ ജാമ്യമായ ഒന്നിലധികം ജാമ്യമായോ നൽകാം.
ജാമ്യങ്ങൾ സംയോജിപ്പിക്കാം
മേല്‍ ബാധ്യതയ്ക്കുള്ള തുകയ്ക്കാണ് ജാമ്യം നല്‍കേണ്ടത്. ഒന്നിലധികം ജാമ്യങ്ങള്‍ ചേര്‍ത്ത് ഒരു ചിട്ടിക്കായി ജാമ്യം നല്‍ക്കാം. കെഎസ്എഫഇ സ്വീകരിക്കുന്ന ജാമ്യങ്ങള്‍ ഇതിനായി ഉപയോഗിക്കാം. ചിട്ടിയുടെ മേൽ ബാധ്യതയ്ക്ക് നൽകിയ വസ്തു ജാമ്യത്തിന് മൂല്യം കുറവാണെങ്കില്‍ ഇതിനൊപ്പം സ്വര്‍ണം, ലൈഫ്ഇന്‍ഷൂറന്‍സ് പോളിസിയുടെ സറണ്ടര്‍ വാല്യു എന്നിവ സംയോജിപ്പിച്ച് ജാമ്യം നല്‍കാന്‍ സാധിക്കും.
ഭവന വായ്പയും ജാമ്യവും
ഭവന വായ്പ എടുത്തൊരാള്‍ക്ക് ഈടായി നല്‍കിയ ആധാരം ചിട്ടിക്കും ജാമ്യമായി ഉപയോഗിക്കാൻ സാധിക്കും. വീട് പണി കഴിഞ്ഞ് വീട്ടു നമ്പര്‍ ലഭിച്ചവരാണെങ്കില്‍ റീവാല്യുഷന്‍ നടത്തി റീജിയണല്‍ ഓഫീസില്‍ നിന്ന് അനുമതി വാങ്ങിയ ശേഷം ഈ ആധാരം ഉപയോഗപ്പെടുത്തി ചിട്ടി ജാമ്യം നല്‍കാം. ചിട്ടി ചേർന്ന് ഇതേ ജാമ്യം ഉപയോഗിച്ച് ചിട്ടി വിളിച്ചെടുത്താൽ വായ്പ അടച്ച് തീർക്കാനാകും.
ഇതുവഴി പലിശ ലാഭിക്കാം. ഇതിന് സമാനമായി ചിട്ടിയിൽ മേൽ ബാധ്യതയായി നൽകിയ വസ്തു ജാമ്യം ഉപയോഗിച്ച് ഭവന വായ്പയും എടുക്കാം. മേല്‍ ബാധ്യതയേക്കാള്‍ മൂല്യമുള്ള ആധാരമാണെങ്കില്‍ കെഎസ്എഫ്ഇയില്‍ നിന്ന് ഭവന വായ്പ എടുക്കുമ്പോൾ ഈടായി സ്വീകരിക്കും.
ശ്രദ്ധിക്കേണ്ടവ
ഒരു സാലറി സര്‍ട്ടിഫിക്കറ്റിന് 4 ലക്ഷം രൂപ വരെയാണ് ജാമ്യം നിൽക്കാൻ സാധിക്കുക. സ്ഥിര ജീവനക്കാരായ സർക്കാർ ജീവനക്കാരുടെ സാലറി സർട്ടിഫിക്കറ്റ് മാത്രമാണ് സ്ഥീകരിക്കുന്നത്. ലൈഫ് ഇൻഷൂറൻസുകളിൽ സറണ്ടർ വാല്യുവിനെയാണ് ജാമ്യത്തിനായി പരിഗണിക്കുന്നത്. സ്വന്തം പേരിലുള്ളതോ പങ്കാളിയുടെതോ ഇൻഷൂറൻസുകൾ സ്വീകരിക്കും. സ്വർണത്തിന്റെ വിപണി മൂല്യത്തിന്റെ 90 ശതമാനമാണ് ജാമ്യമായി സ്വീകരിക്കുന്നത്.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
