മാസം 20,000 രൂപ നിക്ഷേപിക്കാം; 9 വർഷം കൊണ്ട് നേടാം 50 ലക്ഷം; ഈ നിക്ഷേപ രീതി അറിഞ്ഞിരിക്കൂ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്‌കൂളില്‍ ചേര്‍ന്നത് മുതല്‍ ജീവിതത്തില്‍ ഓരോ വെല്ലുവിളികളെയും നേരിടാനുള്ള 'പോരാട്ട'മാണ്. മികച്ച ഗ്രേഡ് വാങ്ങി, മികച്ച കോളേജിലേക്കുള്ള ഓട്ടത്തിന് ശേഷം മികച്ച് ജോലി കണ്ടെത്തുക എന്നതാണ് വെല്ലുവിളി. മികച്ച ജോലിയും ശമ്പളവും ലഭിച്ചാല്‍ ഭാവിയിലേക്കുള്ള ആവശ്യങ്ങള്‍ക്കുള്ള പണം സമ്പാദിക്കുക എന്നതാണ് മുന്നിലുള്ള ദൗത്യം. ഇതിന് നിക്ഷേപങ്ങളാണ് മികച്ച മാർ​ഗം. എങ്ങനെ നിക്ഷേപിക്കാമെന്ന് അറിയാത്തതാണ് പലരുടെയും പ്രശ്നം.

 

50@40

50@40

40 വയസ് എന്നത് ജീവിതത്തിലെ സുപ്രധാന കാലഘട്ടമാണ്. യുവത്വം പൂർത്തിയാകുന്നതിന് മുൻപ് തന്നെ നല്ല രീതിയിൽ നിക്ഷേപം ഉണ്ടായിരിക്കുക എന്നതിന്റെ ആവശ്യകത ഈ പ്രായം കഴിഞ്ഞതിന് ശേഷമാണ് പലർക്കും ബോധ്യമാവുക. 40തിൽ നല്ലൊരു തുക കയ്യിലുണ്ടാകണമെങ്കിൽ ചെറു പ്രായത്തിലെ നിക്ഷേപിക്കണം എന്ന് ചിന്തിക്കുന്നവരാകും ഭൂരിഭാ​ഗവും.

ലക്ഷ്യം 50 ലക്ഷമാകുമ്പോൾ മാസത്തിൽ നിക്ഷേപിക്കേണ്ട തുകയെ പറ്റിയാകും ചിന്ത. എന്നാൽ 9 വർഷം കൊണ്ട് ഈ ലക്ഷ്യത്തിലേക്ക് എത്താൻ സാധിക്കുമോ?. 108 മാസത്തെ നിക്ഷേപം കൊണ്ട് 50 ലക്ഷം രൂപ നേടിയെടുക്കാം. ഇതിനുള്ള നിക്ഷേപ രീതിയാണ് ചുവടെ വിശദീകരിക്കുന്നത്.

Also Read: മാസത്തിൽ പണം കയ്യിലെത്തും! ഒറ്റത്തവണ നിക്ഷേപിച്ച് മാസ വരുമാനം നേടാന്‍ എല്‍ഐസി സഞ്ചയ് പദ്ധതിAlso Read: മാസത്തിൽ പണം കയ്യിലെത്തും! ഒറ്റത്തവണ നിക്ഷേപിച്ച് മാസ വരുമാനം നേടാന്‍ എല്‍ഐസി സഞ്ചയ് പദ്ധതി

എത്ര നിക്ഷേപിക്കണം

എത്ര നിക്ഷേപിക്കണം

മുന്നിലുള്ള ലക്ഷ്യം വലുതാണ്. ഇതിന്റെ ​ഗൗരവം കണ്ട് നിക്ഷേപം തിരഞ്ഞെടുക്കണം. മാസത്തില്‍ നിക്ഷേപത്തിനായി 20,000 രൂപ കണ്ടെത്തുകയാണ് ആദ്യ കടമ്പ. ശേഷം നിക്ഷേപിക്കാനായി ഒന്നിലധികം മികച്ച ലാര്‍ജ് കാപ് ഫണ്ടുകളെ തിരഞ്ഞെടുക്കാം. ഫണ്ടുകളിൽ ഇക്കാര്യങ്ങളിൽ വി​ദ​ഗ്ധരുടെ സ​ഹായം തേടാവുന്നതാണ്. തിരഞ്ഞെടുത്ത ഫണ്ടിൽ 108 മാസത്തേക്ക് എസ്‌ഐപിയായി നിക്ഷേപം തുടങ്ങുക എന്നതാണ് അടുത്ത ഘട്ടം.

Also Read: 10,000 രൂപ മാസ അടവ് സാധിക്കുമോ, 10 ലക്ഷം നേടാന്‍ കെഎസ്എഫ്ഇ ചിട്ടി; ഉയർന്ന ലാഭ വിഹിതംAlso Read: 10,000 രൂപ മാസ അടവ് സാധിക്കുമോ, 10 ലക്ഷം നേടാന്‍ കെഎസ്എഫ്ഇ ചിട്ടി; ഉയർന്ന ലാഭ വിഹിതം

എസ്ഐപി

ഇതിന് ശേഷം വര്‍ഷത്തില്‍ എസ്ഐപി തുകയിൽ 10 ശതമാനത്തിന്റെ വർധനവ് വരുത്തണം. നിക്ഷേപകന്റെ സാമ്പത്തിക ശേഷിയ്ക്കനുസരിച്ച് ഇതിൽ കൂടുതൽ തുകയും ഉയർത്താം. നിക്ഷേപ കാലയളവിനുള്ളിൽ വിപണിയിൽ ഉയർച്ച താഴ്ചകൾ കാണാം. വിപണിയിലെ ചാഞ്ചാട്ടങ്ങളെ ഭയക്കാതെ 108 മാസം നിക്ഷേപം തുടരുകയാണ് വേണ്ടത്. ഇതോടൊപ്പം കൃത്യമായി നിക്ഷേപങ്ങളുടെ വളർച്ച പരിശോധിക്കണം. ഫണ്ടിന്റെ പ്രകടനം ദീര്‍ഘനാള്‍ പ്രകടനം മോശമായാല്‍ ഫണ്ട് മാറ്റി മറ്റൊരു ഇക്വിറ്റി ഫണ്ട് തിരഞ്ഞെടുക്കാം. 

Also Read: നിക്ഷേപിച്ച് പണം ഇരട്ടിയാക്കാം, ലാഭകരമായ 6 സർക്കാർ പദ്ധതികൾ നോക്കാംAlso Read: നിക്ഷേപിച്ച് പണം ഇരട്ടിയാക്കാം, ലാഭകരമായ 6 സർക്കാർ പദ്ധതികൾ നോക്കാം

കാലാവധിയിൽ 50 ലക്ഷം

കാലാവധിയിൽ 50 ലക്ഷം

108ാം മാസം നിക്ഷേപിച്ച് കഴിഞ്ഞാൽ 50 ലക്ഷം നേടാൻ സാധിക്കുമെന്ന് നേരത്തെ പറഞ്ഞതാണ്. എങ്ങനെയാണ് നിക്ഷേപം വളരുന്നതെന്ന് നോക്കാം. പോർട്ടഫോളിയോ പ്രതീക്ഷിച്ച പ്രകടനം നടത്തുകയാണെങ്കിൽ നിക്ഷേപം 50 ലക്ഷം കടന്നിരിക്കും. ദീർഘ കാലത്തേക്കുള്ള ഇക്വിറ്റി മ്യൂച്വൽ നിക്ഷേപത്തിന് വാര്‍ഷിക ആദായം 12 ശതമാനം ലഭിക്കുമെന്നാണ് ഇവിടെ കണക്കാക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ലഭിക്കുന്ന ആദായമാണിത്.

52.99 ലക്ഷം

ആദ്യ വര്‍ഷം 20,000 രൂപയും രണ്ടാം വര്‍ഷം 10 ശതമാനം ഉയര്‍ത്തി 22,000 രൂപയും നിക്ഷേപിക്കണം. തൊട്ടടുത്ത വര്‍ഷം 22,000ത്തിന്റെ 10 ശതമാനം വര്‍ധിപ്പിച്ച് 24,200 രൂപ വര്‍ഷത്തില്‍ നിക്ഷേപിക്കണം. അവസാന വര്‍ഷത്തില്‍ 108ാം മാസത്തില്‍ 42,872 രൂപ നിക്ഷേപിക്കണം.

ആദ്യ വര്‍ഷം 2.40 ലക്ഷം രൂപ നിക്ഷേപിക്കാന്‍ സാധിക്കും. അവസാന വര്‍ഷം എസ്ഐപി വഴി എത്തുന്നത് 5.14 ലക്ഷം രൂപയാണ്. ഇതു പ്രകാരം 72ാം മാസത്തിൽ നിക്ഷേപം 25 ലക്ഷമായി വളരും. 108ാം മാസം നിക്ഷേപം പിന്‍വലിക്കുമ്പോള്‍ 52.99 ലക്ഷം നേടാന്‍ സാധിക്കും.

Read more about: investment mutual fund
English summary

You Can Earn Rs 50 Lakhs With In 9 Years By Investing Monthly 20,000; Follow This Investment Method

You Can Earn Rs 50 Lakhs With In 9 Years By Investing Monthly 20,000; Follow This Investment Method
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X