മ്യൂച്വൽ ഫണ്ടിലൂടെ 1 കോടി രൂപ നേടാം, എളുപ്പ വഴി എസ്ഐപിയാണ്; വിശദമായി അറിയൂ

ഏറ്റവും മികച്ച നിക്ഷേപ പദ്ധതി ഏത് എന്ന ചോദ്യത്തിന് എല്ലാവരും ആദ്യം നൽകുന്ന ഉത്തരം മ്യൂച്വൽ ഫണ്ട് എന്നായിരിക്കും. ഒരു പരിധിവരെ നിക്ഷേപത്തിന് സുരക്ഷയും ഉയർന്ന വരുമാനവും നൽകുന്നത് മ്യൂച്ചൽ ഫണ്ടുകളാണ്. ഇന്ത്യയിലുടനീളമുള്ള സമ്പാദ്യ, നിക്ഷേപ രീതികൾ മനസ്സിലാക്കാൻ ലക്ഷ്യമിടുന്ന ബാങ്ക്ബസാറിന്റെ വാർഷിക സർവേ തെരഞ്ഞെടുത്ത മികച്ച മൂന്ന് നിക്ഷേപങ്ങളിൽ ഒന്ന് മ്യൂച്വൽ ഫണ്ടുകളാണ്.

മ്യൂച്വൽ ഫണ്ടിലൂടെ 1 കോടി രൂപ നേടാം, എളുപ്പ വഴി എസ്ഐപിയാണ്; വിശദമായി അറിയൂ

ഒരു കൂട്ടം ആളുകൾ അഥവാ നിക്ഷേപകർ ചേർന്ന് സമാഹരിക്കുന്ന പണം ഒന്നിച്ച് ചേർത്ത് രൂപീകരിക്കുന്നതാണ് മ്യൂച്വൽ ഫണ്ട്. ഒരു പ്രൊഫഷണൽ ഫണ്ട് മാനേജരാകും മ്യൂച്വൽ ഫണ്ട് കൈകാര്യം ചെയ്യുക. പൊതുവായ നിക്ഷേപ ലക്ഷ്യങ്ങളുള്ള ഒരു കൂട്ടം നിക്ഷേപകരിൽ നിന്ന് പണം സമാഹരിച്ചുകൊണ്ടാണ് മ്യൂച്വൽ ഫണ്ട് രൂപീകരിക്കുക. തുടർന്ന് ഇക്വിറ്റികളായും ബോണ്ടുകളായും (equities and bonds) മണി മാർക്കറ്റ് (Money Market) ഉപകരണങ്ങളായും മറ്റു ധനകാര്യ സെക്യൂരിറ്റികളായും ഈ പണം നിക്ഷേപിക്കപ്പെടുന്നു. മ്യൂച്ചൽ ഫണ്ടുകളിൽ നിക്ഷേപിക്കാനുള്ള ഏറ്റവും എളുപ്പ മാർഗം സിസ്റ്റമാറ്റിക് ഇൻവസ്റ്റ്മെന്റ് പ്ലാൻ ആണ്.

സിസ്റ്റമാറ്റിക് ഇൻവസ്റ്റ്മെന്റ് പ്ലാൻ എന്താണെന്നും എങ്ങനെയാണ് നിക്ഷേപിക്കേണ്ടതെന്നും വിശദമായി അറിയാം

സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍

ജനപ്രിയ മാര്‍ഗമാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവാ എസ്‌ഐപി . ഇതുവഴി ഇഷ്ടമുള്ള ഒരു മ്യൂച്വല്‍ ഫണ്ടില്‍ സൗകര്യത്തിനനുസരിച്ച് നിശ്ചിത തുക വ്യത്യസ്ത തവണകളായി നിക്ഷേപിക്കാം. അതിനുള്ള സൗകര്യം തന്നെയാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനിന്റെ പ്രത്യേകതയും. ഓഹരി വിപണിയില്‍ നേരിട്ടോ അല്ലാതെയോ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കാത്ത ആളുകള്‍ക്ക് എസ്‌ഐപി അല്ലെങ്കില്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ നല്ലതാണ്.

എസ്ഐപിയുടെ സവിശേഷതകൾ

1. പ്രതിമാസം 500 രൂപയിൽ താഴെയുള്ള തുകയിൽ ഒരു എസ്ഐപി നിക്ഷേപം ആരംഭിക്കാം. നിക്ഷേപകന്റെ വരുമാനം വർദ്ധിക്കുന്നതിനനുസരിച്ച്, സാമ്പത്തിക ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായ നിക്ഷേപ തുക വർദ്ധിപ്പിക്കുകയും ചെയ്യാം.

2. മ്യൂച്വൽ ഫണ്ട് പ്രകടനത്തെ വിപണി സാഹചര്യങ്ങൾ സ്വാധീനിക്കുന്നു. വിപണികൾ ഇടിഞ്ഞിരിക്കുമ്പോൾ, നിക്ഷേപകർക്ക് അവരുടെ നിശ്ചിത പ്രതിമാസ വിഹിതം ഉപയോഗിച്ച് കൂടുതൽ യൂണിറ്റ് മ്യൂച്വൽ ഫണ്ടുകൾ വാങ്ങാൻ കഴിയും, കൂടാതെ വിപണികൾ കുതിച്ചുയരുമ്പോൾ, ഉയർന്ന വിലകൾ കാരണം കുറച്ച് യൂണിറ്റുകൾ വാങ്ങാൻ കഴിയും. ഇത് കാലക്രമേണ നിക്ഷേപത്തിന്റെ ശരാശരി ചെലവ് കുറയ്ക്കുന്നു.

3. ദീർഘകാലത്തേക്ക് പതിവായി നിക്ഷേപിക്കുന്നതിലൂടെ, നിക്ഷേപകർക്ക് കോമ്പൗണ്ടിംഗ് ശക്തിയിൽ നിന്ന് പ്രയോജനം ലഭിക്കും. നിക്ഷേപത്തിൽ നിന്ന് ലഭിക്കുന്ന വരുമാനം വീണ്ടും നിക്ഷേപിക്കുകയും കാലക്രമേണ നിക്ഷേപം ഗണ്യമായി വർദ്ധിപ്പിക്കുകയും ചെയ്യും.

4. നിക്ഷേപകർക്ക് അവരുടെ എസ്ഐപികളുടെ രീതി (പ്രതിവാരം, പ്രതിമാസ അല്ലെങ്കിൽ ത്രൈമാസികം) തിരഞ്ഞെടുക്കാനും സാമ്പത്തിക ലക്ഷ്യങ്ങളും സാഹചര്യങ്ങളും അനുസരിച്ച് നിക്ഷേപ തുക ക്രമീകരിക്കാനും കഴിയും.

5. എസ്ഐപികൾ പോർട്ട്‌ഫോളിയോ വൈവിധ്യവൽക്കരിക്കാനുള്ള എളുപ്പവഴിയാണ്. എസ്‌ഐ‌പി വഴി, സാമ്പത്തിക ലക്ഷ്യങ്ങൾക്ക് അനുയോജ്യമായതും സമ്പത്ത് കെട്ടിപ്പടുക്കാൻ സഹായിക്കുന്നതുമായ അസറ്റ് ക്ലാസുകളിലുടനീളം വിവിധ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാം.

പരമാവധി വരുമാനം

കുട്ടികളുടെ വിദ്യാഭ്യാസം അല്ലെങ്കിൽ വിരമിക്കൽ ആസൂത്രണം പോലുള്ള ഭാവി സാമ്പത്തിക ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്യുന്നതിനുള്ള മികച്ച മാർഗമാണ് എസ്ഐപി ആരംഭിക്കുന്നത്. എസ്ഐപിലൂടെ സ്ഥിരമായി നിക്ഷേപിക്കാൻ കഴിയുന്നതിലൂടെ ദീർഘകാല സമ്പത്ത് സൃഷ്ടിക്കാൻ കഴിയും.

നിക്ഷേപത്തിലൂടെ ഒരു കോടി രൂപ നേടാം

കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി ഒരു കോടി രൂപ സ്വരൂപിക്കുക എന്നതാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ, കുട്ടി ജനിച്ചവർഷം തന്നെ നിക്ഷേപം ആരംഭിക്കണം. അങ്ങനെയെങ്കിൽ 15 വർഷം നിക്ഷേപം തുടരാം. 15 വർഷം പ്രതിമാസം 20,000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ 12 ശതമാനം റിട്ടേൺ ലഭിച്ചാൽ ആകെ നിക്ഷേപം ഒരു കോടിയിലധികം രൂപയായി മാറും.

പ്രതിമാസം ഇരുപതിനായിരം രൂപ 15 വർഷത്തേക്ക് നിക്ഷേപിച്ചാൽ ആകെ നിക്ഷേപം 36 ലക്ഷം രൂപയും ലഭിക്കുന്ന പലിശ 64.92 ലക്ഷം രൂപയും ആയിരിക്കും. അതായത് ആകെ ലഭിക്കുന്ന തുക 1.01 കോടി രൂപ ആയിരിക്കും.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X