5 രൂപ നാണയത്തിന് ഈ പ്രത്യേകതകളുണ്ടോ?, നേടാം 5 ലക്ഷം രൂപ ! എങ്ങനെയെന്നറിയാം
അഞ്ച് രൂപയ്ക്ക് ഇന്ന് എന്തുകിട്ടുമെന്നാണ് ചോദ്യം. വലുതായൊന്നും കിട്ടില്ലാ എന്നാണ് ഉത്തരമെങ്കില്‍ ഇതൊന്ന് വായിക്കണം, കയ്യിലെ 5 രൂപ നാണയത്തിന് ഇനി പറയുന്ന പ്രത്യേകതകളുണ്ടെങ്കില്‍ ലക്ഷങ്ങളാണ് നേടാന്‍ സാധിക്കുക. പഴയ കാല നാണയങ്ങള്‍ ശേഖരിച്ചു വെയ്ക്കുന്നവരാണെങ്കില്‍ ഇത്തരം നാണയങ്ങള്‍ കയ്യിലുണ്ടാകുമെന്നതിന് സംശയമില്ല. ഇത്തരക്കാര്‍ക്ക് വീട്ടിലിരുന്ന് തന്നെ ഓണ്‍ലൈനായി ലക്ഷങ്ങള്‍ നേടാന്‍ സാധിക്കും. ഇത്തരക്കാരെ വിവിധ ഓണ്‍ലൈന്‍ ക്ലാസിഫൈഡ് സൈറ്റുകള്‍ സഹായിക്കും.
5 രൂപ നാണയത്തിൻെറ പ്രത്യേകത
പ്രത്യേകതകളുള്ള നാണയങ്ങൾക്കാണ് 5 ലക്ഷം രൂപ ലഭിക്കുക. ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ 50-ാം വാര്‍ഷിക ആഘോഷത്തിന്റെ സ്മരണ നിലനിര്‍ത്താനായി പുറത്തിറക്കിയവയാണ് ഈ നാണയങ്ങള്‍. ഇവയ്ക്ക് ക്ലാസിഫൈഡ് വെബ്‌സൈറ്റുകളില്‍ 5 ലക്ഷം രൂപ വരെ ലഭിക്കുന്നുണ്ട്. 1995 ലാണ് 50ാം വാർഷിക ആഘോഷം നടന്നത്. ഇതിന്റെ ഭാഗമായി ഇതേ വര്‍ഷമാണ് നാണയവും പുറത്തിറക്കിയത്. നാണയത്തിന്റെ പിന്നാലായി നെല്‍ കതിരിന്റെ ചിത്രം മുദ്രണം ചെയ്തിട്ടുണ്ട്. ഇതിന്റെ കൂടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍, 1945-1995 എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. 27 വര്‍ഷം പഴക്കമുള്ള ഈ നാണയം കയ്യിലുണ്ടെങ്കില്‍ 5ലക്ഷം രൂപ വരെ ലഭിക്കാം.
10 ലക്ഷം രൂപ വരെ നേടാം
2002 ല്‍ പുറത്തിക്കിയ മറ്റൊരു നാണയത്തിനും ലക്ഷംങ്ങൾ ഓൺലൈൻ കാസിഫൈഡ് വലെബ്സൈറ്റുകളിൽ വിലയുണ്ട്. മാതാ വൈഷ്‌ണോ ദേവിയുടെ ചിത്രം ആലേഖനം ചെയ്ത 5 രൂപ നാണയത്തിന് പത്ത് ലക്ഷം രൂപ വരെയാണ് ഓണ്‍ലൈന്‍ ക്ലാസിഫൈഡ് പ്ലാറ്റ്‌ഫോമുകളില്‍ ലഭിക്കുന്നത്. ഹൈന്ദവ വിശ്വാസികൾ മാതാ വൈഷ്‌ണോ ദേവിയെ ആരാധിക്കുന്നുണ്ട്. ജമ്മു കാശ്മീരിലെ കതൃയില്‍ മാതാ വൈഷ്‌ണോ ദേവിയുടെ പ്രസിദ്ധമായ ക്ഷേത്രവുമുണ്ട്. മാതാ വൈഷ്‌ണോ ദേവിയുടെ ചിത്രം ആലേഖനം ചെയ്ത നാണയത്തെ ഭാഗ്യവും ശുഭകരവുമായാണ് വിശ്വാസികളില്‍ പലരും കാണുന്നുണ്ട്. ദേവിയുടെ ചിത്രം ആലേഖനം ചെയ്ത നാണയം കയ്യിലുള്ളത് സമ്പത്ത് കൊണ്ടുവരുമെന്നും വിശ്വസിക്കുന്നവരുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നാണയത്തിന് 10 ലക്ഷം രൂപ വരെ നല്‍കാന്‍ പലരും തയ്യാറാകുന്നത്. വൈഷ്ണോ ദേവിയുടെ ചിത്രം ആലേഖനം ചെയ്ത 10 രൂപ നാണയത്തിനും ഇതേ തോതിൽ വലിയ വില ഓൺലൈൻ വെബ്സൈറ്റിലൂടെ നേടാൻ സാധിക്കും. ഇതുപോലെ പഴയ നാണയങ്ങൾക്ക് വലിയ വില ലഭിക്കുന്നുണ്ട്. 1994 ൽ പുറത്തിറങ്ങിയ രണ്ട് രൂപ നാണയത്തിന് പിന്നില്‍ ദേശീയ പതാക ആലേഖനം ചെയ്തിട്ടുണ്ടെങ്കിൽ 5 ലക്ഷം രൂപയാണ് വിവിധ ഓൺലൈൻ സൈറ്റുകളിലൂടെയുള്ള വില്പന വഴി നേടാൻ സാധിക്കുക.
എങ്ങനെ വില്പന നടത്താം
ക്വുക്കര്‍, ഒഎല്‍എക്‌സ്, ഇബേ എന്നി വെബ്‌സൈറ്റുകളിലാണ് ഇത്തരം കച്ചവടം പൊടിപൊടിക്കുന്നുണ്ട്. പുതിതാതായി വെബ്‌സൈറ്റിലേക്ക് കയറുന്നവര്‍ക്ക് പുതിയ അക്കൗണ്ട് ഉണ്ടാക്കിയും മറ്റുള്ളവര്‍ക്ക് ലോഗിന്‍ ചെയ്തും വില്പന നടത്താം. ക്വിക്കര്‍ ആപ്പിലൂടെ എങ്ങനെ വില്പന നടത്താം. ഓൺലൈൻ ക്ലാസിഫൈഡ് സൈറ്റിൽ കയറിയ ശേഷം വില്പനക്കാരനായി രജിസ്റ്റര്‍ ചെയ്യണം. പേരും ഇ-മെയില്‍ വിലാസം, ഫോണ്‍ നമ്പര്‍, മറ്റ് വിവരങ്ങള്‍ നല്‍കണം. വില്പന നടത്താനുള്ള നാണയത്തിന്റെ ചിത്രങ്ങള്‍, നാണയത്തിന്റെ പ്രത്യേകത മനസിലാക്കുന്ന വിധത്തില്‍ അപ്ലോഡ് ചെയ്യണം. ചെറിയ വിവരണം നല്‍കാം. ഇതിന് ശേഷം സബ്മിറ്റ് ചെയ്താല്‍ വെബ്‌സൈറ്റില്‍ പരസ്യം പ്രസിദ്ധീകരിക്കും. നാണയം ആവശ്യമുള്ളവര്‍ നേരിട്ട് ബന്ധപ്പെട്ട് വില്പന നടത്താം.
ഫോട്ടോ കടപ്പാട് Zee News
അറിയിപ്പ്
പഴയ നാണയങ്ങളും കറൻസികളും വിൽക്കാൻ എന്ന പേരിൽ നിരവധി തട്ടിപ്പും ഈ മേഖലയിൽ നടക്കുന്നുണ്ട്. വില്പനയ്ക്ക് വെയ്ക്കുന്നവർ പലപ്പോഴും തട്ടിപ്പിനിരയാവുന്നുമുണ്ട്. അതുകൊണ്ട് ജാഗ്രതയോടെ വേണം തീരുമാനങ്ങളെടുക്കാന്‍. പ്രസ്തുത ലേഖനം വിവരങ്ങള്‍ക്ക് മാത്രമുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല


Click it and Unblock the Notifications


