ഓഹരി വിപണിയിലേക്ക് നേരിട്ട് നിക്ഷേപിക്കാൻ സാധിക്കാത്തവർക്ക് വിപണിയുടെ വളർച്ചയിൽ ലാഭമുണ്ടാക്കാൻ സാധിക്കുന്ന വഴിയാണ് ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ. നേരിട്ടുള്ള ഇക്വിറ്റി നിക്ഷേപത്തെ അപേക്ഷിച്ച് കുറഞ്ഞ റിസ്‌കാണ് മ്യൂച്വൽ ഫണ്ടുകൾക്കുള്ളത്. പ്രൊഫഷണലുകളായ ഫണ്ട് മാനേജർമാരുടെ നേതൃത്വത്തിൽ നിക്ഷേപകരുടെ പണം നിയന്ത്രിക്കുന്നതിനാൽ ഏത് ഓഹരിയിൽ നിക്ഷേപിക്കണം എന്ന തീരുമാനമെടുക്കുന്നതിലെ പ്രയാസങ്ങൾ മ്യൂച്വൽ ഫണ്ട് നിക്ഷേപകരെ ബാധിക്കുന്നില്ല. ഇക്വിറ്റി ഫണ്ടുകളിലേക്കുള്ള നിക്ഷേപം ഓരോ മാസത്തിലും ഉയർന്നു വരികയാണ്. ജനുവരിയിൽ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള നിക്ഷേപം 12,546 കോടി രൂപയിലെത്തി. 2023 ൽ പുതിയ മ്യൂച്വൽ ഫണ്ട് നിക്ഷേപം തുടങ്ങാനിരിക്കുന്നൊരാൾക്ക് മികച്ച ഫണ്ട് എങ്ങനെ തിരഞ്ഞെടുക്കും എന്ന് നോക്കാം.
മ്യൂച്വൽ ഫണ്ട് തിരഞ്ഞെടുക്കുന്നതിന് മുൻപ് ഓരോരുത്തരും വ്യക്തിഗത നിക്ഷേപ ലക്ഷ്യങ്ങളും ഫണ്ടിന്റെ അപകട സാധ്യതകളും മനസിലാക്കേണ്ടത്. ഇത് മുന്നിലുള്ള ഓപ്ഷനുകളെ തരം തിരിക്കാനും ഇതിൽ നിന്ന് നിക്ഷേപ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന ഫണ്ടുകൾ തിരഞ്ഞെടുക്കാനും സഹായിക്കും. ഉയർന്ന ആദായം കണ്ട് സെക്ടറൽ ഫണ്ടുകൾ തിരഞ്ഞെടുക്കും മുൻപ് ഈ വിഭാഗത്തിലുള്ള റിസ്‌ക് സാധ്യതയും അറിയണം.
മുൻകാല പ്രകടനം ഭാവി പ്രകടനത്തിന്റെ സൂചകങ്ങളല്ലെങ്കിലും വ്യത്യസ്ത മാർക്കറ്റ് സാഹചര്യങ്ങളിൽ ഫണ്ട് എങ്ങനെ പ്രവർത്തിച്ചു എന്ന് മനസിലാക്കാൻ മ്യൂച്വൽ ഫണ്ടുകളുടെ മുൻകാല പ്രകടനം സഹായിക്കും. ഇതിന് വ്യത്യസ്ത കാലയളവുകളിലെ പ്രകടനങ്ങൾ വിലയിരുത്തണം. 1 വർഷം, 3 വർഷം, 5 വർഷം, 10 വർഷം എന്നി കാലയളവുകളിലെ പ്രകടനം പരിശോധിച്ചാൽ വിപണിയുടെ നല്ല അവസ്ഥയിലും മോശം അവസ്ഥയിലും ഫണ്ട് എങ്ങനെ പ്രവർത്തിച്ചു എന്നറിയാൻ സാധിക്കും.
വ്യക്തിഗത നിക്ഷേപ തന്ത്രം പോലെ ഓരോ മ്യൂച്വൽ ഫണ്ട് സ്‌കീമുകളും വ്യത്യസ്ത നിക്ഷേപ തന്ത്രം പിന്തുടരുന്നുണ്ടാകും. ഇത് നിക്ഷേപകന്റെ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കണം. ഫണ്ടിന്റെ നിക്ഷേപ തന്ത്രം മനസിലാക്കാൻ ഫണ്ട് നിക്ഷേപിക്കുന്ന കമ്പനികളുടെ തരം, ഫണ്ട് മാനേജരുടെ ട്രാക്ക് റെക്കോർഡ് എന്നിവ പിന്തുടർന്നാൽ മതിയാകും. ഇതിനോടൊപ്പം ഫണ്ട് മാനേജ് ചെയ്യുന്നതിൽ ഫണ്ട് മാനേജരുടെ അനുഭവവും ട്രാക്ക് റെക്കോർഡും വിലയിരുത്തുക. ഫണ്ട് മാനേജരുടെ നിക്ഷേപ ശൈലി, പ്രകടന ചരിത്രം, എത്ര കാലമായി ഫണ്ട് കൈകാര്യം ചെയ്യുന്നു എന്നിവ നോക്കുക.
പ്രത്യക്ഷത്തിൽ കാണാത്ത എന്നാൽ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിൽ നിർണയകമായ ഘടകമാണ് ചെലവ് അനുപാതം. ഫണ്ട് കൈകാര്യം ചെയ്യാനായി അസറ്റ് മാനേജ്‌മെന്റ് കമ്പനിക്ക് വരുന്ന ചെലവ് നികത്താൻ നിക്ഷേപകരിൽ നിന്ന് ചെലവ് അനുപാതം ഈടാക്കും. ഉയർന്ന ചെലവ് അനുപാതമുള്ള ഫണ്ട് ലാഭം കവരും. ഇതിനാൽ കുറഞ്ഞ ചെലവ് അനുപാതമുള്ള ദീർഘ കാലാടിസ്ഥാനത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധ്യതയുള്ള ഫണ്ടുകൾ തിരഞ്ഞെടുക്കുക.
എല്ലാ മുട്ടകളും ഒരു കുട്ടയിൽ നിക്ഷേപിക്കരുത് എന്നതായിരിക്കണം വൈവിധ്യവത്കരണത്തെ സംബന്ധിച്ച് മനസിലുണ്ടാകേണ്ട പാഠം. നിക്ഷേപ പോർട്ട്ഫോളിയോയിലെ അപകടസാധ്യത കുറയ്ക്കുന്നതിന് വൈവിധ്യവൽക്കരണം അത്യാവശ്യമാണ്. വ്യക്തിഗത പോർട്ട്‌ഫോളിയോയിൽ വ്യത്യസ്ത മേഖലകളിലും അസറ്റ് ക്ലാസുകളിലുമുള്ള ഫണ്ടുകൾ തിരഞ്ഞെടുക്കണം. ഇതോടൊപ്പം വൈവിധ്യമാർന്ന പോർട്ട്ഫോളിയോ ഉള്ള മ്യൂച്വൽ ഫണ്ടുകളും കണ്ടെത്തണം.
മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നതിന് മുൻപ് സ്‌കീമുമായി ബന്ധപ്പെട്ട രേഖകൾ പൂർണമായും വായിക്കണം. ഈ രേഖകളിൽ ഫണ്ടിനെക്കുറിച്ചുള്ള നിക്ഷേപ തന്ത്രം, അസറ്റ് അലോക്കേഷൻ, മുൻകാല പ്രകടനം, ചെലവ് അനുപാതം എന്നിവ ഉൾപ്പെടെ എല്ലാ പ്രസക്തമായ വിവരങ്ങളും ഉണ്ടാകും. ഇതോടപ്പം ഏറ്റവും അനുയോജ്യമായ മ്യൂച്വൽ ഫണ്ട് കണ്ടെത്തുന്നതിന് വ്യത്യസ്ത മ്യൂച്വൽ ഫണ്ടുകളുടെ പ്രകടനം, ചെലവ് അനുപാതം, നിക്ഷേപ തന്ത്രം, മറ്റ് ഘടകങ്ങൾ എന്നിവ താരതമ്യം ചെയ്യണം.
നികുതി പരിഗണിക്കുക
നിക്ഷേപത്തിൽ നിന്ന് ലാഭമുണ്ടാക്കുന്നത് പരിഗണിക്കുന്നതിനൊപ്പം എല്ലാ നിക്ഷേപകരും മ്യൂച്വൽ ഫണ്ടുകളിലെ നികുതി വശങ്ങൾ പരിഗണിക്കണം. ഇക്വിറ്റി മ്യൂച്വൽ ഫണ്ട് റിട്ടേണുകളുടെ നികുതി നിശ്ചയിക്കുന്നത് ഹോൾഡിംഗ് കാലയളവും
More From GoodReturns

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

വാരാന്ത്യ എസ്.ഐ.പി: തിങ്കളാഴ്ചകളിൽ അക്കൗണ്ടിൽ നിന്ന് പണം കുറയുമ്പോൾ ശ്രദ്ധിക്കേണ്ടതെന്ത്?

100 രൂപ മുതൽ നിക്ഷേപം; എഡൽവൈസ് നിഫ്റ്റി റീറ്റ്സ് & റിയാലിറ്റി ഇൻഡക്സ് ഫണ്ട് NFO നാളെ അവസാനിക്കുന്നു

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

സ്വാതന്ത്ര്യദിന അവധി: മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് മുന്നറിയിപ്പ്; NAV കട്ട്-ഓഫ് സമയത്തിൽ മാറ്റം വരുന്നു!

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!



Click it and Unblock the Notifications