ഡെബ്റ്റ് നിക്ഷേപങ്ങളില്‍ സാധാരണക്കാര്‍ക്കിടയില്‍ ഏറ്റവും സജീവമായ നിക്ഷേപങ്ങള്‍ പോസ്റ്റ് ഓഫീസ് പദ്ധതികളും ബാങ്ക് നിക്ഷേപങ്ങളുമാണ്. കുറഞ്ഞ റിസ്കില്‍ മികച്ച വരുമാന സാധ്യത തുറക്കുന്ന നിക്ഷേപങ്ങളാണ് ബോണ്ടുകള്‍. ബോണ്ട് ഇഷ്യൂ ചെയ്യുന്ന കമ്പനികള്‍ക്ക് പണം നല്‍കുകയും ഈ തുകയ്ക്ക് പലിശയും ചേര്‍ത്ത് കാലാവധിയില്‍ തുക തിരികെ ലഭിക്കുകയുമാണ് ചെയ്യുന്നത്.
പബ്ലിക്ക്, പ്രൈവറ്റ് കമ്പനികള്‍, ബാങ്ക്, നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനികള്‍, സര്‍ക്കാറുകള്‍ എന്നിവരാണ് പ്രധാനമായും ബോണ്ട് ഇഷ്യൂ ചെയ്യുന്നത്. പോര്‍ട്ട്ഫോളിയില്‍ സ്ഥിര വരുമാനം പ്രതീക്ഷിക്കുന്നൊരു നിക്ഷേപം ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കുറഞ്ഞ റിസ്കില്‍ ബോണ്ടുകള്‍ തിരഞ്ഞെടുക്കാം. വിവിധ തരം ബോണ്ടുകളും എങ്ങനെ നിക്ഷേപിക്കാമെന്നും നോക്കാം.
സര്‍ക്കാര്‍ ബോണ്ടുകള്‍
കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ പുറത്തിറക്കുന്ന ബോണ്ടുകളാണ് സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ (G-Se) എന്നറിയപ്പെടുന്നത്. സര്‍ക്കാര്‍ ബോണ്ടുകള്‍ പൊതുവെ 5 വര്‍ഷം മുതല്‍ 40 വര്‍ഷ കാലാവധിയുള്ള ദീര്‍ഘകാല നിക്ഷേപങ്ങളാണ്. മിക്ക സര്‍ക്കാര്‍ ബോണ്ടുകളും സ്ഥിരമായൊരു പലിശ നിരക്കിലാണ് അനുവദിക്കുന്നത്. ഇതിനാല്‍ തന്നെ ലോ റിസ്ക് കാറ്റഗറിയിലുള്ളവയാണിവ. സർക്കാറുകൾക്ക് വേണ്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് ബോണ്ടുകൾ പുറത്തിറക്കുന്നത്.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബോണ്ടുകളില്‍ പ്രധാനപ്പെട്ടവയാണ് ട്രഷറി ബില്‍, ക്യാഷ് മാനേജ്മെന്റ് ബില്‍, ഡേറ്റഡ് ഗവ. സെക്യൂരിറ്റീസ്, ഫിക്സഡ് റേറ്റ് ബോണ്ട്, ഫ്ളോട്ടിംഗ് റേറ്റ് ബോണ്ട്, സീറോ കൂപ്പണ്‍ ബോണ്ട്, ക്യാപിറ്റല്‍ ഇന്‍ഡെക്സ് ബോണ്ട്, ഇന്ഫ്ലോഷന് ഇന്‍ഡെക്സ്ഡ് ബോണ്ട്, സോവറിന്‍ ഗോള്‍ഡ് ബോണ്ട്, 7.75 ശതമാനം സേവിംഗ്സ് ബോണ്ട്, സംസ്ഥാന വികസന വായ്പ എന്നിവ.
കോര്‍പ്പറേറ്റ് ബോണ്ട്
കോര്‍പ്പറേറ്റ് ബോണ്ടുകള്‍ ഒരു നിശ്ചിത കാലയളവിലേക്ക് കമ്പനികള്‍ ഇഷ്യു ചെയ്യുന്ന ബോണ്ടുകളാണ്. കാലാവധിയിലുടനീളം മുൻകൂട്ടി നിശ്ചയിച്ച പലിശ നിരക്കാണ് കോർപ്പറേറ്റ് ബോണ്ടുകൾ നൽകുന്നത്. റിസ്കെടുക്കാതെ നിക്ഷേപിക്കാൻ താല്പര്യമുള്ളവർക്ക് കോർപ്പറേറ്റ് ബോണ്ടുകൾ തിരഞ്ഞെടുക്കാം. മികച്ച കമ്പനികളുടെ ബോണ്ടിൽ നിക്ഷേപിക്കുന്നതാണ് കൂടുതൽ സുരക്ഷിതം.
കണ്‍വേര്‍ട്ടിബിള്‍ ബോണ്ട്
ഡെബ്റ്റ്, ഇക്വിറ്റി ഫണ്ടുകളുടെ സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്ന ബോണ്ടാണിത്. ഈ ബോണ്ട് കൈവശം വെയ്ക്കുന്നവര്‍ക്ക് മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുള്ള എണ്ണം ഓഹരികളാക്കി മാറ്റാന്‍ സാധിക്കും.
സീറോ കൂപ്പണ്‍ ബോണ്ട്
പലിശ നിരക്ക് നല്‍കാത്ത ബോണ്ടുകളാണിവ. ബോണ്ട് കാലാവധി എത്തുന്നത് വരെ യാതൊരു പലിശയും ഈ ബോണ്ടില്‍ നിന്ന് ലഭിക്കില്ല. ഇഷ്യൂ ചെയ്ത വിലയേക്കാള്‍ കൂടിയ നിരക്കില്‍ കാലാവധിയില്‍ ബോണ്ട് തിരിച്ചെടുക്കുകയാണ് ചെയ്യുന്നത്.
ഇന്‍ഫ്ളേഷന്‍ ബോണ്ട്
പണപ്പെരുപ്പം ഉയര്‍ന്നു നില്ക്കുമ്പോള് തിരഞ്ഞെടുക്കാവുന്ന ബോണ്ടുകളാണിവ. സര്‍ക്കാരാണ് ഇവ പുറത്തിറക്കുന്നത്. ഈ ബോണ്ടുകളില്‍, സെന്‍ട്രല്‍ ബാങ്ക് നിര്‍ണ്ണയിക്കുന്ന പണപ്പെരുപ്പ നിരക്കിനനുസരിച്ച് പലിശ നിരക്ക് ഉയരുകയും കുറയുകയും ചെയ്യുന്നു.
ആര്‍ബിഐ ബോണ്ട്
7 വര്‍ഷ കാലാവധിയുള്ള ഫ്ളോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ട് റിസര്‍വ് ബാങ്ക് ആണ് പുറത്തിറക്കുന്നത്. പലിശ നിരക്ക് വ്യത്സ്ത കാലാവധിയില്‍ മാറ്റു വരുന്നതാണ്. സാമ്പത്തിക സാഹചര്യം അുസരിച്ച് ഓരോ 6 മാസത്തിലുമാണ് പലിശ നിരക്ക് വ്യത്യാസപ്പെടുന്നത്. എല്ലാ 6 മാസത്തിലും പലിശ വരുമാനം നല്‍കുകയും ചെയ്യും.
എങ്ങനെ നിക്ഷേപിക്കാം
മൂന്ന് തരത്തിലാണ് ബോണ്ടുകള്‍ വാങ്ങാന്‍ സാധിക്കുക. ബ്രോക്കറേജ് സ്ഥാപനങ്ങള്‍ വഴി ഓഹരികള്‍ വാങ്ങുന്നത് പോലെ ബോണ്ടുകളിലും നിക്ഷേപിക്കാം. മികച്ച ബോണ്ടുകള്‍ കണ്ടെത്തി നിക്ഷേപിക്കാന്‍ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ സഹായിക്കും. മ്യൂച്വല്‍ ഫണ്ട്, ഇടിഎഫുകള്‍ വഴിയും ബോണ്ടുകള്‍ വാങ്ങാം. ബോണ്ട് ഇടിഎഫുകളോ മ്യൂച്വല്‍ ഫണ്ടുകളെ നിക്ഷേപിക്കാം.
സര്‍ക്കാര്‍ ബോണ്ടുകള്‍ വാങ്ങാന്‍ റിസര്‍വ് ബാങ്കിന്റെ റീട്ടെയില്‍ ഡയറക്ട് സ്കീം ഉപയോഗപ്പെടുത്താം. ഇതുവഴി രജിസ്റ്റര്‍ ചെയ്ത് ഗിള്‍ട്ട് സെക്യൂരിറ്റീസ് അക്കൗണ്ട് എടുക്കാം. ഗിള്‍ട്ട് സെക്യൂരിറ്റീസ് അക്കൗണ്ട് ഉടനകള്ക്ക് സര്‍ക്കാര്‍ സെക്യൂരിറ്റികളുടെ പ്രാഥമിക ഇഷ്യുവില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
