പഴയ കാല നാണയങ്ങളുടെ ഓണ്‍ലൈന്‍ വില്പനയില് യാതൊരു കുറവുമില്ല. വില്പന ഉയരുന്നതിനൊപ്പം ഉയര്‍ന്ന വിലയും ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ പഴയ കറന്‍സികളും നാണയങ്ങളും വലിയ വില കൊടുത്ത് വാങ്ങാന്‍ ആളുണ്ടെന്നതാണ് ഇക്കാലത്തും ശ്രദ്ധേയം. ഈയടുത്ത കാലത്ത് വില്പനയില് ശ്രദ്ധ നേടിയത് പഴയ 50 പൈസ നാണയമാണ്. 1 ലക്ഷം രൂപ വരെയുള്ള തുകയ്ക്കാണ് 50 പൈസാ നാണയം വിറ്റു പോയത്.
50 പൈസാ നാണയം
2011 ല്‍ ഇറങ്ങിയ നാണയങ്ങള്‍ക്കാണ് ഈ നേട്ടം ലഭിക്കുന്നത്. ഈ വര്‍ഷമാണ് 25-50 പൈസാ നാണയങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനാല്‍ തന്നെ 2011 ല്‍ പുറത്തിറങ്ങിയ ഈ നാണയം അപൂര്‍വമാണ്. ഈ നാണയം നിങ്ങളുടെ കയ്യിലുണ്ടെങ്കില്‍ ഒഎല്‍എക്സ് വഴി വില്പന നടത്തി പണം നേടാന്‍ സാധിക്കും. ഒഎല്ക്സിനൊപ്പം ഇന്ത്യമാര്‍ട്ട്, കോയിന് ബസാര്‍, ഇബേ എന്നീ ക്ലാസിഫൈഡ് വെബ്സൈറ്റുകളും ഇത്തരം നാണയങ്ങളുടെ വില്പന നടത്തുന്നുണ്ട്.
മറ്റ് നാണയങ്ങളും കറൻസിയും
മാതാ വൈഷ്ണോ ദേവിയുടെ ചിത്രം ആലേഖനം ചെയ്ത അഞ്ച് രൂപ നാണയത്തിനും അഞ്ച ലക്ഷത്തോളം രൂപ നൽകി വാങ്ങാൻ ആളുണ്ട്.
ഹൈന്ദവ വിശ്വാസികൾ മാതാ വൈഷ്ണോ ദേവിയെ ആരാധിക്കുന്നുണ്ട്. ജമ്മു കാശ്മീരിലെ കതൃയില് മാതാ വൈഷ്ണോ ദേവിയുടെ പ്രസിദ്ധമായ ക്ഷേത്രവുമുണ്ട്.
മാതാ വൈഷ്ണോ ദേവിയുടെ ചിത്രം ആലേഖനം ചെയ്ത നാണയത്തെ ഭാഗ്യവും ശുഭകരവുമായാണ് വിശ്വാസികളില്‍ പലരും കാണുന്നുണ്ട്. ദേവിയുടെ ചിത്രം ആലേഖനം ചെയ്ത നാണയം കയ്യിലുള്ളത് സമ്പത്ത് കൊണ്ടുവരുമെന്നും വിശ്വസിക്കുന്നവരുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നാണയത്തിന് 10 ലക്ഷം രൂപ വരെ നല്കാന് പലരും തയ്യാറാകുന്നത്.
ചില പ്രത്യേകതകളുള്ള പത്ത് രൂപ നോട്ടിന് 30,000 രൂപ ലഭിക്കും. പത്ത് രൂപ നോട്ടിന്റെ ഒരു വശത്ത് അശോക സ്തംഭം പ്രിന്റ് ചെയ്തിട്ടുണ്ടാകണം. കറൻസിയുടെ മറ്റൊരു വശത്ത് ബോട്ടിന്റെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ടായിരിക്കണം. 1943 ല്‍ ബ്രിട്ടീഷ് ഭരണകാലത്ത് അച്ചടിച്ചിറക്കിവയാണ് ഈ കറൻസിയിൽ അന്നത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണറായ സി.ഡി. ദേശ്മുഖിന്റെ ഒപ്പും ആവശ്യമാണ്. കറൻസിക്ക് മുകളിൽ ഇംഗ്ലീഷിൽ പത്ത് രൂപ എന്നും രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇത്തരം സവിശേഷതകളുണ്ടെങ്കിലാണ് നോട്ടിന് 30,000 രൂപ ലഭിക്കും.
എവിടെ വില്‍ക്കാം
നേരത്തെ പറഞ്ഞ ക്ലാസിഫൈഡ് വെബ്സൈറ്റുകളിലാണ് വില്പന നടക്കുന്നത്. ഇതിനായി ആദ്യം വെബ്സൈറ്റിൽ അക്കൗണ്ട് ആരംഭിക്കണം. വില്പനക്കാരനായി വേണം രജിസ്റ്റർ ചെയ്യൻ. കറൻസിയുടെയും നാണയങ്ങളുടെയും ഇരു വശങ്ങളുടെയും ചിത്രം വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യണം. കറൻസിയുടെ പ്രത്യേകതകൾ മനസിലാകുന്ന തരത്തിലാകണം ചിത്രങ്ങളെടുക്കേണ്ടത്. ഇതിന് ശേഷം രജിസ്റ്റർ ചെയ്തയാളുടെ ഫോണ്‍, ഇമെയില്‍ വിവരങ്ങള്‍ വെബ്സൈറ്റിൽ നല്‍കുക. നൽകിയ വിവരങ്ങൾ വെബ്സൈറ്റ് അധികൃതർ പരിശോധിച്ച ശേഷം വില്പനയ്ക്കായി ഉൾപ്പെടുത്തും. ഇതിൽ താൽപര്യമുള്ള വില്പനക്കാർ നേരിട്ട് ബന്ധപ്പെടുകയാണ് ചെയ്യുക.
അറിയിപ്പ്
പഴയ നാണയങ്ങളും കറൻസികളും വിൽക്കാൻ എന്ന പേരിൽ നിരവധി തട്ടിപ്പും ഈ മേഖലയിൽ നടക്കുന്നുണ്ട്. വില്പനയ്ക്ക് വെയ്ക്കുന്നവർ പലപ്പോഴും തട്ടിപ്പിനിരയാവുന്നുമുണ്ട്. അതുകൊണ്ട് ജാഗ്രതയോടെ വേണം തീരുമാനങ്ങളെടുക്കാന്‍. പ്രസ്തുത ലേഖനം വിവരങ്ങള്‍ക്ക് മാത്രമുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
ചിത്രം കടപ്പാട്- സീ ന്യൂസ്
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
