കഴിഞ്ഞ വർഷം ഡിസംബറിൽ സർക്കാർ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) നിയമങ്ങളിൽ ചില മാറ്റങ്ങൾ വരുത്തിയിരുന്നു. അത്തരത്തിലൊരു മാറ്റമാണ് പിപിഎഫ് അക്കൌണ്ടിൽ നിന്ന് എടുക്കുന്ന വായ്പകളുടെ പലിശ നിരക്ക്. 2019 ഡിസംബർ 12 മുതൽ പിപിഎഫിൽ നിന്നെടുക്കുന്ന വായ്പകൾക്ക് വെറും ഒരു ശതമാനം മാത്രമാണ് പലിശ നിരക്ക്. നേരത്തെ 2 ശതമാനമായിരുന്നു പലിശ.
വായ്പ ആകർഷകമോ?
1% പലിശ നിരക്കിൽ, പിപിഎഫ് അക്കൌണ്ടിൽ നിന്നുള്ള വായ്പ ആകർഷകമായി തോന്നുന്നുണ്ടോ? 1% പലിശനിരക്ക് ആയിരുന്നിട്ടും പിപിഎഫ് ബാലൻസിൽ നിന്ന് വായ്പ എടുക്കരുതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. കാരണം ഈ വായ്പയുടെ യഥാർത്ഥ വില പലിശനിരക്കും ഒരു ശതമാനവുമാണ്. അതായത് നിലവിലുള്ള പിപിഎഫ് പലിശനിരക്കായ 7.9 ശതമാനത്തിനൊപ്പം ഒരു ശതമാനം കൂടി ചേർന്ന് പലിശ നിരക്ക് 8.9 ശതമാനമായിരിക്കും.
നിക്ഷേപ പലിശ
നിങ്ങളുടെ പിപിഎഫ് അക്കൌണ്ടിൽ നിന്ന് വായ്പ എടുക്കുമ്പോൾ, വായ്പാ തുകയും പലിശയും പൂർണമായി തിരിച്ചടയ്‌ക്കുന്നതുവരെ നിങ്ങളുടെ പിപിഎഫ് ബാലൻസിൻറെ പലിശ നഷ്‌ടപ്പെടും. പിപിഎഫ് അക്കൌണ്ടിലുള്ള പലിശ നികുതിരഹിതമാണെന്ന വസ്തുത കണക്കിലെടുക്കുമ്പോൾ, ഈ വായ്പ നഷ്ടമാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. രണ്ടാമതായി, വായ്പ കാരണം മുൻകൂട്ടിപ്പറഞ്ഞ പലിശ തുകയുടെ കോമ്പൗണ്ടിംഗ് നിങ്ങൾക്ക് നഷ്ടപ്പെടും. അക്കൗണ്ട് തുറക്കുന്നതിന്റെ മൂന്നാം വർഷത്തിനും ആറാം വർഷത്തിനും ഇടയിലാണ് പിപിഎഫിൽ നിന്ന് വായ്പ ലഭിക്കുക.
വായ്പ തുക
പിപിഎഫ് അക്കൌണ്ടിൽ നിന്ന് ലഭിക്കുന്ന വായ്പ വളരെ കുറഞ്ഞ തുകയായിരിക്കും. വായ്പ എടുക്കുന്ന വർഷത്തിന് രണ്ട് വർഷം മുമ്പ് അക്കൗണ്ടിൽ ലഭ്യമായ തുകയുടെ 25% വരെയാണ് നിങ്ങൾക്ക് വായ്പ ലഭിക്കൂ. ഉദാഹരണത്തിന്, നിങ്ങൾ 2015-16 ൽ നിങ്ങളുടെ പിപിഎഫ് അക്കൗണ്ട് തുറക്കുകയും അക്കൗണ്ട് തുറന്നതിനുശേഷം ഓരോ സാമ്പത്തിക വർഷവും 1.5 ലക്ഷം രൂപ നിക്ഷേപിക്കുകയും ചെയ്തുവെങ്കിൽ അഞ്ചാം വർഷത്തിന്റെ (2019-20) അവസാനത്തിൽ, നിങ്ങളുടെ പിപിഎഫ് അക്കൗണ്ടിൽ ഏകദേശം 9.5 ലക്ഷം രൂപ ബാലൻസ് ഉണ്ടാകും. ആ വർഷം നിങ്ങൾ ഒരു പിപിഎഫ് വായ്പയ്ക്കായി അപേക്ഷിച്ചാൽ നിങ്ങൾക്ക് 1.35 ലക്ഷം രൂപ വരെ മാത്രമേ വായ്പ ലഭിക്കൂ.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications