അടുത്തിടെ കോവിഡ് ചികിത്സയ്ക്കായി ആദായ നികുതി വകുപ്പ് പണ ഇടപാടുകള്‍ നടത്തുന്നതില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് ഏപ്രില്‍ 1 മുതല്‍ മെയ് 30 വരെയുള്ള കാലയളവില്‍ കോവിഡ് രോഗിയ്ക്കോ, കുടുംബാംഗങ്ങള്‍ക്കോ,
അടുത്തിടെ കോവിഡ് ചികിത്സയ്ക്കായി ആദായ നികുതി വകുപ്പ് പണ ഇടപാടുകള്‍ നടത്തുന്നതില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് ഏപ്രില്‍ 1 മുതല്‍ മെയ് 30 വരെയുള്ള കാലയളവില്‍ കോവിഡ് രോഗിയ്ക്കോ, കുടുംബാംഗങ്ങള്‍ക്കോ, സുഹൃത്തുക്കള്‍ക്കോ 2 ലക്ഷമോ അതിലധികം രൂപമായി പണമായി നല്കുവാന് സാധിക്കും.
രോഗിയുടേയും ആരാണോപണം നല്‍കുന്നത് ആ വ്യക്തിയുടേയും ആധാറിന്റെയും പാന്‍ കാര്‍ഡിന്റെയും പകര്‍പ്പുകള്‍ ആശുപത്രിയില്‍ വാങ്ങി സൂക്ഷിക്കേണ്ടതുണ്ട്. രോഗിയുടേയും പണം അടച്ചിരിക്കുന്ന വ്യക്തിയുടേയും ബന്ധം എന്തെന്ന് ആശുപത്രിയില്‍ വ്യക്തമാക്കുകയും ചെയ്യേണ്ടതുണ്ട്.

2 ലക്ഷം രൂപയ്ക്ക് മുകളില്‍ പണ ഇടപാടുകള്‍ നടത്തുന്നതിന് നേരത്തേ നിരോധനമുണ്ടായിരുന്നു. ഉദാഹരണത്തിന് നിങ്ങള്‍ 3 ലക്ഷം രൂപയുടെ ഒരു സ്വര്‍ണാഭരണം വാങ്ങിക്കുന്നുവെന്ന് കരുതുക. തുക അനുവദനീയ പരിധിയിലും അധികമായതിനാല്‍ ഈ ഇടപാട് പണമായി നടത്തുവാന്‍ നിങ്ങള്‍ക്ക് സാധിക്കുകയില്ല. അതുപോലെ ഒരു വ്യക്തിയ്ക്ക് അടുത്ത ബന്ധുവില്‍ നിന്നും നിശ്ചയിച്ചിരിക്കുന്ന പരിധിക്ക് മുകളിലുള്ള പണം ഒരു ദിവസത്തിനുള്ളില്‍ സ്വീകരിക്കുവാന്‍ പാടില്ല. എന്നാല്‍ ചില ഇടപാടുകള്‍ക്ക് ഇളവുകളുണ്ട്. ഉദാഹരണത്തിന് നിങ്ങള്‍ ബിസിനസ് നടത്തുന്ന ഒരു വ്യക്തിയാണെങ്കില്‍ ഒരു ദിവസം നടത്തിയ പല ഇടപാടുകളില്‍ നിന്നായുള്ള 2 ലക്ഷം രൂപ അതേ ദിവസം തന്നെ നിങ്ങള്‍ക്ക് ബാങ്കില്‍ നിക്ഷേപിക്കാം.
ഒരു വ്യക്തി ഏതെങ്കിലും ധനകാര്യ സ്ഥാപനത്തില്‍ നിന്നോ ഒരു സുഹൃത്തില്‍ നിന്നോ വായ്പ എടുക്കുകയാണെങ്കില്‍ പണ പരിധി 20,000 രൂപയാണ്. വായ്പയുടെ തിരിച്ചടവിനും ഇതേ നിയമം ബാധകമാണ്.
പണ ഇടപാടുകള്‍ നടത്തുന്നതില്‍ ബിസിനസുകളെയും ആദായ നികുതി വകുപ്പ് പ്രോത്സാഹിപ്പിക്കുന്നില്ല. ഒരു ബിസിനസ് ഉടമ 10,000 രൂപയ്ക്ക് മുകളില്‍ പണ ഇടപാട് നടത്തിയാല്‍ അയാള്‍ക്ക് അത് ചിലവായി കണക്കില്‍പ്പെടുത്താന്‍ സാധിക്കുകയില്ല.
നികുതി ആസൂത്രണം നടത്തുമ്പോള്‍ ആരോഗ്യ ഇന്‍ഷുറന്‍സിന് നല്‍കുന്നത് പണമായല്ല എന്ന്് ഉറപ്പുവരുത്തേണ്ടതുണ്ട്. ഇന്‍ഷുറന്‍സ് പ്രീമിയം പണമായി നല്കിയാല് വകുപ്പ് 80ഡി പ്രകാരമുള്ള നികുതി നേട്ടം ലഭിക്കൂകയില്ല. ബാങ്കുകള്‍ മുഖേന മാത്രമേ ഇത്തരം ഇടപാടുകള്‍ നടത്താന്‍ പാടുള്ളൂ.
പണം സ്വീകരിക്കുന്ന വ്യക്തിയ്ക്കാണ് ആദായ നികുതി വകുപ്പ് പിഴ ഈടാക്കുക. പണം സ്വീകരിച്ച് ഉടന്‍ തന്നെ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതും പിഴ നല്കുന്നതില് നിന്നും രക്ഷ നേടാന്‍ കഴിയില്ല.
More From GoodReturns

ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാൻ ബുദ്ധിമുട്ടാണോ? സഹായത്തിനായി 24 മണിക്കൂർ ഹെൽപ്പ്ലൈൻ സജ്ജം!

ആദായനികുതി റിട്ടേൺ: അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാം; 24 മണിക്കൂർ ഹെൽപ്പ് ലൈൻ സേവനം തുടങ്ങി

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications