സ്വന്തമായ തീരുമാനങ്ങൾ നടപ്പാക്കാൻ സാമ്പത്തിക സ്വാതന്ത്ര്യം അത്യാവശ്യമാണ്. പെൺമക്കൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം ലഭിക്കണമെന്നാഗ്രഹി്ക്കുന്ന രക്ഷിതാക്കൾക്ക് തിരഞ്ഞെടുക്കാവുന്ന നിക്ഷേപ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിക്ക് കീഴില്‍ 2015 ലാണ് സുകന്യ സമൃദ്ധി യോജന ആരംഭിക്കുന്നത്.
ഈ പദ്ധതി പ്രകാരം രക്ഷിതാക്കള്‍ക്ക് പെണ്‍മക്കളുടെ പേരില്‍ സുകന്യ സമൃദ്ധി യോജന അക്കൗണ്ട് ആരംഭിക്കാം. പോസ്റ്റ് ഓഫീസിലും ദേശസാത്കൃത ബാങ്കുകളിലും അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കും. മാസത്തിലോ വര്‍ഷത്തില്‍ ഒറ്റത്തവണയായോ നിക്ഷേപം നടത്തിയാല്‍ മക്കളുടെ പേരില്‍ നല്ലൊരു തുക സമ്പാദ്യമുണ്ടാക്കാന്‍ സാധിക്കും. 18 വയസ് പൂർത്തിയായാൽ പെൺകുട്ടിയിലേക്ക് സുകന്യ സമൃദ്ധി യോജന അക്കൗണ്ടിന്റെ നിയന്ത്രണം മാറും.
നിക്ഷേപം
10 വയസില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കാണ് സുകന്യ സമൃദ്ധി യോജന അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കുന്നത്. ഒരു കുടുംബത്തില്‍ 2 പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് അക്കൗണ്ടിന് അര്‍ഹതയുണ്ടാവുകയുള്ളൂ. വര്‍ഷത്തില്‍ കുറഞ്ഞത് 250 രൂപയും പരമാവധി 1.50 ലക്ഷം രൂപയും നിക്ഷേപിക്കാം. തുക മാസ തവണകളായും ഒറ്റത്തവണയായും സ്വീകരിക്കും. നിക്ഷേപിക്കുന്ന തുകയ്ക്ക് സാമ്പത്തിക വർഷത്തിൽ പൂർണമായും നികുതി ഇളവ് ലഭിക്കും. 15 വർഷമാണ് നിക്ഷേപ കാലയളവ്.
പലിശ നിരക്ക്
സാമ്പത്തിക വർഷത്തിന്റെ ഓരോ പാദത്തിലും സുകന്യ സമൃദ്ധി യോജന നിക്ഷേപങ്ങളുടെ പലിശ നിരക്ക് അവലോകനം ചെയ്യും. ജനുവരി- മാർച്ച് പാദത്തിൽ സുകന്യ സമൃദ്ധി യോജന നിക്ഷേപകർക്ക് 7.6 ശതമാനം പലിശ ലഭിക്കും. വർഷത്തിൽ നിക്ഷേപത്തിന്റെ പലിശ കണക്കാക്കി അക്കൗണ്ടിൽ കൂട്ടിചേർക്കും. 2023-24 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിലേക്കുള്ള പലിശ നിരക്ക് മാർച്ച് 31ന് പ്രഖ്യാപിക്കും.
കാലാവധി
സുകന്യ സമൃദ്ധി യോജന അക്കൗണ്ടിന് കാലാവധിയാകാൻ അക്കൗണ്ട് ആരംഭിച്ച് 21 വർഷം പൂർത്തിയാകണം. 2023 ൽ ആരംഭിച്ച അക്കൗണ്ട് കാലാവധി എത്തുന്നത് 2044-ലാണ്. അല്ലെങ്കിൽ പ്രായപൂർത്തിയായ ശേഷം പെൺകുട്ടിയുടെ വിവാഹം നടന്നാലും അക്കൗണ്ട് കാലാവധിയെത്തിയതായി കണക്കാക്കും.
10-ാം തരം പഠനം പൂർത്തിയായ പെൺകുട്ടി 18 വയസ് പൂർത്തിയാക്കിയാൽ അക്കൗണ്ടിലെ 50 ശതമാനം തുക പിൻവലിക്കാൻ സാധിക്കും. വർഷത്തിൽ ഒരു തവണ മാത്രമെ പിൻവലിക്കാൻ സാധിക്കുകയുള്ളൂ. പിൻവലിച്ച തുക മാസ തവണകളായോ ഒറ്റത്തവണയായോ പിൻവലിക്കാം. 15 വർഷമാണ് പദ്ധതിയിൽ നിക്ഷേപിക്കേണ്ടത്.
അക്കൗണ്ട് തിരിച്ചെടുക്കൽ
സുകന്യ സമൃദ്ധി യോജന അക്കൗണ്ടിൽ വർഷത്തിൽ നിക്ഷേപം നടത്താതിരുന്നാൽ 50 രൂപ പിഴ ഈടാക്കുകയും അക്കൗണ്ട് അവസാനിപ്പിക്കുകയും ചെയ്യും. അക്കൗണ്ട് തിരിച്ചെടുക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ഇതിന് സാധ്യതയുണ്ട്. 15 വർഷത്തിനുള്ളിൽ 50 രൂപ പിഴയടച്ച് 250 രൂപ നിക്ഷേപിച്ചാൽ അക്കൗണ്ട് തിരികെയെടുക്കാം.
കാൽക്കുലേറ്റർ
വര്‍ഷത്തില്‍ 1 ലക്ഷം രൂപ നിക്ഷേപിക്കാന്‍ തീരുമാനിക്കുന്നൊരാളാണെങ്കില്‍ മാസത്തില്‍ അടവ് വരുന്നത് 8,333 രൂപയാണ്. ദിവസത്തിലേക്ക് മാറ്റുമ്പോള്‍ ഇത് 277 രൂപ വരും. നിക്ഷേപം ആരംഭിച്ച വര്‍ഷം തൊട്ട് 21 വര്‍ഷത്തേക്ക് നിക്ഷേപിക്കേണ്ടതുണ്ട്. 4 വയസുള്ള കുട്ടിയുടെ പേരില്‍ 2023 ല്‍ ആരംഭിക്കുന്ന നിക്ഷേപം 2044 ലാണ് പിന്‍വലിക്കാന്‍ സാധിക്കുക. കാലാവധിയെത്തുമ്പോള്‍ 14.99 ലക്ഷത്തിന്റെ നിക്ഷേപത്തിലൂടെ 42.43 ലക്ഷം രൂപ സ്വന്തമാക്കാന്‍ സാധിക്കും. 27.43 ലക്ഷം രൂപ പലിശയായി ലഭിക്കും.
നികുതി ഇളവ്
പൂർണമായും നികുതി ഇളവ് ലഭിക്കുന്നൊരു നിക്ഷേപമാണ് സുകന്യ സമൃദ്ധി യോജന. നിക്ഷേപിക്കുന്ന തുകയ്ക്ക് ആദായ നികുതി നിയമം സെക്ഷൻ 80സി പ്രകാരം നികുതി ഇളവ് ലഭിക്കും. നിക്ഷേപത്തിൽ നിന്നുള്ള പലിശയ്ക്കും നികുതി നൽകേണ്ടതില്ല. ഇതിനാൽ കാലാവധിയിൽ നികുതി ബാധ്യതയില്ലാതെ തുക പിൻവലിക്കാൻ സാധിക്കും.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications