അത്യാവശ്യം വന്നപ്പോഴായിരിക്കും ഒരു വായ്പയ്ക്ക് അപേക്ഷ നല്‍കിയത്. അപ്പോള്‍ അത് കിട്ടിയില്ല എങ്കിലുള്ള അവസ്ഥ ഒന്നോര്‍ത്തു നോക്കിക്കേ. അതിനാല്‍ തന്നെ വായ്പയ്ക്കായി അപേക്ഷിക്കുമ്പോള്‍ തന്നെ പരമാവധി ജാഗ്രതയോടെ ബാങ്കിനെ
അത്യാവശ്യം വന്നപ്പോഴായിരിക്കും ഒരു വായ്പയ്ക്ക് അപേക്ഷ നല്‍കിയത്. അപ്പോള്‍ അത് കിട്ടിയില്ല എങ്കിലുള്ള അവസ്ഥ ഒന്നോര്‍ത്തു നോക്കിക്കേ. അതിനാല്‍ തന്നെ വായ്പയ്ക്കായി അപേക്ഷിക്കുമ്പോള്‍ തന്നെ പരമാവധി ജാഗ്രതയോടെ ബാങ്കിനെ സമീപിക്കുക. വായ്പയ്ക്കായുള്ള അപേക്ഷ തള്ളിക്കളയുവാനുള്ള പരമാവധി സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക.

എന്തുകൊണ്ടാണ് വായ്പ തിരസ്കരിക്കപ്പെട്ടത് എന്ന് മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും അവരുടെ നഷ്ട സാധ്യതകളും റിസ്കും പരമാവധി കുറയ്ക്കുന്നതിനാണ് വായ്പ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയിരിക്കുന്നത്. അതിനാല്‍ തന്നെ അപേക്ഷകന്റെ ഭാഗത്തുനിന്നുമുണ്ടാകുന്ന ചെറിയ ഒരു അശ്രദ്ധ പോലും വായ്പ അപേക്ഷ തള്ളുന്നതിന് കാരണമായേക്കാം.
ആദ്യം ശ്രദ്ധിയ്ക്കേണ്ടത് വായ്പയൊക്കൊപ്പം നമ്മള് സമര്‍പ്പിക്കുന്ന രേഖകളുടെ സാധുതയാണ്. അപേക്ഷാ ഫോറവും മറ്റ് രേഖകളും കൃത്യമായും ശരിയായും പൂരിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. ആവശ്യമായ എല്ലാ രേഖകളും നല്‍കിയിട്ടുണ്ടെന്നും ഉറപ്പാക്കണം. നിങ്ങള്‍ സമര്‍പ്പിച്ചിരുന്ന രേഖകളും വിവരങ്ങളും നേരത്തേ ബാങ്കിന്റെ ബ്ലാക്ക് ലിസ്റ്റില്‍ ഉള്ള ഏതെങ്കിലും വ്യക്തിയുടെ വിവരങ്ങളുമായി സാമ്യം തോന്നുന്നുവെങ്കില്‍ നിങ്ങളുടെ വായ്പ അപേക്ഷ തഴയപ്പെട്ടേക്കാം.
വ്യക്തിഗത വായ്പകള്‍ അനുവദിക്കുന്നതിനുള്ള പ്രധാന ഘടകം ക്രെഡിറ്റ് സ്കോര്‍ ആണ്. ബാങ്കിന്റെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച ക്രെഡിറ്റ് സ്കോര്‍ വായ്പാ അപേക്ഷകന് ഇല്ല എങ്കില്‍ വായ്പ നല്കുകയില്ല. ഉയര്‍ന്ന ക്രെഡിറ്റ് സ്കോര്‍ ഉള്ള വ്യക്തികള്‍ക്ക് പലിശ നിരക്കിലും ഇളവുള്‍ ലഭിക്കാറുണ്ട്. സ്വര്‍ണ വായ്പകള്‍ പോലെ ഈടുള്ള വായ്പകളില്‍ ക്രെഡിറ്റ് സ്കോറിന് പ്രാധാന്യമില്ല. ക്രെഡിറ്റ്് സ്കോര്‍ എപ്പോഴും മികച്ച നിരക്കില്‍ നിലനിര്്ത്തുവാന് ശ്രദ്ധിയ്ക്കുന്നത് എളുപ്പത്തില്‍ വായ്പ ലഭിക്കുവാന്‍ കാരണമാകും.
ഏറ്റവും പ്രധാനമായി നിങ്ങള്‍ക്ക് നിലവില്‍ എത്ര വായ്പകള്‍ ഉണ്ടെന്നും ബാങ്ക് പരിശോധിക്കും. ഓരോ മാസവും നിങ്ങള്‍ക്ക് ഇഎംഐ ബാധ്യത എത്ര തുകയുണ്ടെന്നും അത് നിങ്ങളുടെ പ്രതിമാസ വരുമാനത്തിന്റെ എത്ര ശതമാനമാണെന്നും ബാങ്ക് വിലയിരുത്തും. ഇതിലൂടെയാണ് നിങ്ങളുടെ തിരിച്ചടവ് ശേഷി ബാങ്ക് കണക്കാക്കുന്നത്. അതിനാല്‍ തന്നെ ഉയര്‍ന്ന വായ്പാ അനുപാതം ഉള്ള വ്യക്തികള്‍ക്ക് വായ്പ ലഭിക്കുകയില്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications