വാടക വരുമാനം മാത്രമല്ല അതുപയോഗിച്ച് വായ്പയെടുക്കുന്നതും ഒരു മികച്ച സാമ്പത്തിക നീക്കമാണ്. അടിയന്തര ആവശ്യങ്ങൾക്ക് മാത്രമല്ല ബിസിനസ് വിപുലീകരണത്തിനും മറ്റ് നിക്ഷേപങ്ങൾക്കും ഇത്തരത്തിലെടുക്കുന്ന വായ്പകൾ വ്യക്തികൾക്ക് ഉപകാരപ്പെടും. വീട് പുതുക്കിപണിയുന്നതിനോ അതിന്റെ അറ്റകുറ്റപ്പണിക്കോ, നിക്ഷേപം അല്ലെങ്കിൽ വ്യക്തിഗത സാമ്പത്തിക ലക്ഷ്യങ്ങൾ നിറവേറ്റൽ എന്നിങ്ങനെയുള്ള വിവിധ ആവശ്യങ്ങൾക്കായി കൂടുതൽ പണം കണ്ടെത്താനുള്ള മാർഗമായി വായ്പ പ്രയോജനപ്പെടുത്താം.
വാടക വരുമാനത്തിനെതിരായ വായ്പ എന്നത് കടം വാങ്ങുന്നയാൾ ഒരു വസ്തുവിൽ നിന്നുള്ള വാടക വരുമാനം വായ്പ സുരക്ഷിതമാക്കാൻ പണയം വയ്ക്കുന്നതാണ്. സാധാരണഗതിയിൽ ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും ഇത്തരത്തിൽ വായ്പകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. വായ്പ ദാതക്കൾ വസ്തുവിന്റെ വാടക സാധ്യതകൾ വിലയിരുത്തുകയും പ്രതീക്ഷിക്കുന്ന വാടക വരുമാനത്തിന്റെ ഒരു ശതമാനത്തെ അടിസ്ഥാനമാക്കി വായ്പാ തുക നിശ്ചയിക്കുകയും ചെയ്യുന്നു. ചില സ്ഥാപനങ്ങൾ, കെട്ടിടം വാടകയ്ക്ക് എടുത്തിരിക്കുന്ന വ്യക്തികളുടെയും കമ്പനികളുടെയും യോഗ്യതയും പരിഗണിക്കും. നിങ്ങൾ ലോണിനായി അപേക്ഷിക്കുന്ന ധനകാര്യ സ്ഥാപനങ്ങളെ ആശ്രയിച്ച് ഈ ഘടകങ്ങൾ വ്യത്യാസപ്പെട്ടേക്കാം.

വായ്പ യോഗ്യത മാനദണ്ഡങ്ങൾ
* വസ്തു ഉടമസ്ഥാവകാശം: വാടക വരുമാനം ലഭിക്കുന്ന കെട്ടിടം അഥവ വസ്തു നിങ്ങളുടെ സ്വന്തമായിരിക്കണം. സ്ഥിരമായ വാടക വരുമാനത്തിനായി ഉടമ വാടകയ്‌ക്ക് നൽകുന്ന ഒരു വാണിജ്യ വസ്തുവായിരിക്കണം ഇത്. ധനകാര്യ സ്ഥാപനങ്ങൾ ഇത്തരം വസ്തുവിന് മുൻഗണന നൽകുന്നു. ഒപ്പം, ഒരു നിശ്ചിത തുകയും കുറഞ്ഞ വാടക വരുമാനവും യോഗ്യതയായി കണക്കാക്കുന്നു.
* ക്രെഡിറ്റ് യോഗ്യതയും മൂല്യനിർണ്ണയവും: നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറും സാമ്പത്തിക ചരിത്രവും ലോൺ അംഗീകരിക്കുന്നതിലും ലോൺ തുകയും പലിശ നിരക്കും നിർണയിക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്നു. വായ്പ ദാതാവിന് വസ്തുവിന്റെ മാർക്കറ്റ് മൂല്യവും വാടക സാധ്യതയും കണ്ടെത്തുന്നതിന് അതിന്റെ മൂല്യനിർണയം ആവശ്യമായി വന്നേക്കാം.
വായ്പയെടുക്കുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ടതും ചെയ്യേണ്ടതുമായ കാര്യങ്ങൾ
* വാടക വരുമാനത്തിന്റെയും അനുബന്ധ ചെലവുകളുടെയും കൃത്യമായ രേഖകൾ സൂക്ഷിക്കുക. വായ്പാ മൂല്യനിർണയ സമയത്ത് വായ്പ ദാതാവിന് ഈ വിവരങ്ങളും കണക്കുകളും ആവശ്യമായി വന്നേക്കാം.
* പലിശ നിരക്കുകളും അനുകൂല നിബന്ധനകളും സുരക്ഷിതമാക്കാൻ വിവിധ ബാങ്കുകൾ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ, എന്നിവയിൽ നിന്നുള്ള ലോൺ ഓഫറുകൾ താരതമ്യം ചെയ്യുക.
* പലിശ നിരക്കുകൾ, കാലാവധി, മുൻകൂർ അടവുകൾ, വരാൻ സാധ്യതയുള്ള പിഴകൾ ഉൾപ്പടെയുള്ള വായ്പ നിബന്ധകളും കരാറും നന്നായി വായിച്ച് മനസിലാക്കുക.
* നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന വായ്പ തിരിച്ചടവുകളിൽ വീഴ്ച വരുത്തുന്നത് ഒഴിവാക്കാൻ നിങ്ങൾക്ക് ഒരു തിരിച്ചടവ് പ്ലാൻ ഉണ്ടെന്ന് ഉറപ്പാക്കുക.
More From GoodReturns

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

സ്വാതന്ത്ര്യദിന അവധി: ബാങ്ക് അടച്ചിട്ടാലും ഇ.എം.ഐയും എസ്.ഐ.പിയും മുടങ്ങുമോ?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?



Click it and Unblock the Notifications