2025-26 വർഷത്തെ കേന്ദ്ര ബജറ്റിൽ പുതിയ നികുതി വ്യവസ്ഥയെ കുറിച്ച് വലിയ പ്രഖ്യാപനങ്ങളായിരുന്ന നടത്തിയത്. 12 ലക്ഷം രൂപ വാർഷിക വരുമാനമുള്ള ആർക്കും നികുതി അടക്കേണ്ടതില്ലെന്നായിരുന്നു ആ വലിയ പ്രഖ്യാപനം. പുതുക്കിയ പുതിയ നികുതി വ്യവസ്ഥ പ്രകാരം 60,000 രൂപയുടെ റിബേറ്റ് വർദ്ധിപ്പിച്ചതിനാലാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. മാത്രമല്ല 75,000 രൂപയുടെ സ്റ്റാൻഡേർഡ് ഡിഡക്ഷൻ 12.75 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് നികുതി ഭാരം ഇല്ലാതാക്കും. എന്നാൽ പ്രതിവർഷം 12,75,000 രൂപയിൽ കൂടുതൽ വരുമാനമുള്ളവർക്കും നികുതി ലാഭിക്കാൻ കഴിയും.
അതായത് വാർഷിക വരുമാനം 15,50,000 രൂപയുള്ളവർക്ക് ഇനി നികുതി അടക്കേണ്ടി വരില്ല. പുതിയ നികുതി വ്യവസ്ഥ അനുസരിച്ചുള്ള മാറ്റങ്ങളെ കുറിച്ച് വിശദമായി പരിശോധിക്കാം. പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ ഇപ്പോൾ 75,000 രൂപ വരെ സ്റ്റാൻഡേർഡ് കിഴിവ് ലഭിക്കും.
പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിലുള്ള ആദായ നികുതി സ്ലാബ് നിരക്കുകൾ (2025-26 സാമ്പത്തിക വർഷം)
4 ലക്ഷം വരെ - നികുതിയില്ല
4 ലക്ഷം - 8 ലക്ഷം - 5%
8 ലക്ഷം - 12 ലക്ഷം - 10%
12 ലക്ഷം - 16 ലക്ഷം - 15%
16 ലക്ഷം - 20 ലക്ഷം - 20%
20 ലക്ഷം - 24 ലക്ഷം - 25%
24 ലക്ഷം - 25% - 30%

പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിലുള്ള ആദായ നികുതി സ്ലാബ് നിരക്കുകൾ (2024-25 സാമ്പത്തിക വർഷം)
3 ലക്ഷം വരെ - നികുതിയില്ല
3 ലക്ഷം - 7 ലക്ഷം - 5%
7 ലക്ഷം - 10 ലക്ഷം - 10%
10 ലക്ഷം - 12 ലക്ഷം - 15%
12 ലക്ഷം - 15 ലക്ഷം - 20%
15 ലക്ഷം രൂപയ്ക്ക് മുകളിൽ - 30%
പഴയ നികുതി വ്യവസ്ഥയ്ക്ക് കീഴിലുള്ള ആദായ നികുതി സ്ലാബ് നിരക്കുകൾ
2.5 ലക്ഷം വരെ - നികുതിയില്ല
2.5 ലക്ഷം - 5 ലക്ഷം - 5%
5 ലക്ഷം - 10 ലക്ഷം - 20%
10 ലക്ഷത്തിന് മുകളിൽ - 30%
15,50,000 രൂപ വാർഷിക വരുമാനമുള്ള ഒരു വ്യക്തിക്ക് എങ്ങനെ നികുതി അടക്കാതിരിക്കാം? വിശദമായി നോക്കാം;
നിങ്ങളുടെ വാർഷിക വരുമാനം 15.50 ലക്ഷമാണെങ്കിൽ ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ നിങ്ങൾ നികുതി അടയ്ക്കേണ്ടതില്ല. കൂടുതൽ കണക്കുകൾ പരിശോധിക്കാം;
ഒരു ജീവനക്കാരൻ അവരുടെ ഇപിഎഫ് സംഭാവന ഏറ്റവും കുറഞ്ഞ നിരക്കിൽ നിലനിർത്തി എൻപിഎസ് തിരഞ്ഞെടുക്കുന്നു എന്ന് കരുതുക. ഈ സാഹചര്യങ്ങളിൽ ശമ്പള ഘടന എങ്ങനെ വ്യത്യാസപ്പെടുമെന്ന് പരിശോധിക്കാം;
- അടിസ്ഥാന ശമ്പളം: 7,55,000 രൂപ
- വ്യക്തിഗത അലവൻസ്: 3,44,540 രൂപ
- പിഎഫ്: 21,600 രൂപ (കുറഞ്ഞത് തിരഞ്ഞെടുത്തത്)
- എൻപിഎസ്: 1,05,700 രൂപ
- ഫ്ലെക്സി പേ ടാക്സ്-ഫ്രീ ഘടകങ്ങൾ: 3,94,300 രൂപ
- ആകെ സിടിസി: 15,50,000 രൂപ
സ്റ്റാൻഡേർഡ് ഡിഡക്ഷന് ശേഷമുള്ള നിങ്ങളുടെ നികുതി നൽകേണ്ട ശമ്പളം 14,75,000 രൂപയാണ്. ഈ തുകയിൽ നിന്നും എങ്ങനെ നികുതി നൽകാതെ നീങ്ങാമെന്ന് അറിയാം;
എൻപിഎസ്, ഫ്ലെക്സി പേ നികുതി രഹിത ഘടകങ്ങൾ..
14,75,000 രൂപ - (1,05,700+2,94,300 രൂപ)= 11,75,000 രൂപ
പുതിയ നികുതി വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ ജീവനക്കാരന്റെ അടിസ്ഥാന ശമ്പളത്തിന്റെ 14 ശതമാനം വരെയുള്ള എൻപിഎസ് സംഭാവനയും നികുതി രഹിതമാണ്. അതിനാൽ നികുതി അടക്കേണ്ട ആ വരുമാനത്തിന് നിങ്ങൾ ഒരു നികുതിയും നൽകേണ്ടതില്ല എന്നർത്ഥം.
പുതിയ നികുതി വ്യവസ്ഥ പ്രകാരം വ്യക്തികൾ, മുതിർന്ന പൗരന്മാർ, സൂപ്പർ സീനിയർ പൗരന്മാർ എന്നിവരുൾപ്പെടെ എല്ലാവരും ഒരേ നികുതി നിരക്കുകൾ നൽകേണ്ടിവരും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
