'പ്രോഗ്രസ് റിപ്പോര്‍ട്ട്' വന്നു; തകര്‍ന്നുതരിപ്പണമായി സൊമാറ്റോ വില — ഇപ്പോള്‍ വാങ്ങാമോ?

ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയാണ് സൊമാറ്റോ. കഴിഞ്ഞവര്‍ഷം ജൂലായില്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും സൊമാറ്റോ പേരുചേര്‍ത്തു. ഐപിഒ ഇഷ്യു വില 76 രൂപയെന്നിരിക്കെ 50 ശതമാനത്തിലേറെ പ്രീമിയത്തിലാണ് കമ്പനിയുടെ ഓഹരികള്‍ വിപണിയില്‍ അവതരിച്ചത്. നവംബര്‍ കാലത്ത് 169 രൂപ വരെയ്ക്കും സൊമാറ്റോയുടെ ഓഹരി വില ഉയരുകയുണ്ടായി.

തകർച്ച

എന്നാല്‍ 2022 വര്‍ഷം തീരാദുരിതങ്ങളുടെ കഥയാണ് സൊമാറ്റോയ്ക്ക് പറയാനുള്ളത്. ജനുവരി ആദ്യവാരം 141 രൂപയില്‍ കിടന്ന കമ്പനി ഇപ്പോള്‍ 88 രൂപയിലേക്ക് മൂക്കുംകുത്തി വീണിരിക്കുന്നു. ഡിസംബര്‍ പാദഫലം മുന്‍നിര്‍ത്തി വെള്ളിയാഴ്ച്ച രാവിലെത്തന്നെ 6 ശതമാനം തകര്‍ച്ച സ്‌റ്റോക്ക് അഭിമുഖീകരിക്കുന്നുണ്ട്.

 
നഷ്ടം

വാസ്തവത്തില്‍ കഴിഞ്ഞത്രൈമാസപാദം സൊമാറ്റോയുടെ നഷ്ടം ചുരുങ്ങുകയാണ് ചെയ്തത്. ഹോട്ടല്‍ ഭക്ഷണങ്ങള്‍ക്ക് ഡിമാന്‍ഡ് ഉണര്‍ന്നതും ഓഹരി വില്‍പ്പനയിലൂടെയുള്ള ഒറ്റത്തവണ നേട്ടവും കമ്പനിയുടെ വരുമാനത്തെ സ്വാധീനിച്ചു. എന്തായാലും ഒക്ടോബര്‍ - ഡിസംബര്‍ കാലഘട്ടത്തിലെ കൂട്ടിക്കിഴിക്കലിന് ശേഷം 67 കോടി രൂപയുടെ ഏകീകൃത നഷ്ടമാണ് സൊമാറ്റോ അറിയിക്കുന്നത്; മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 74 ശതമാനം കുറവ്.

ഓഹരി വിൽപ്പന

സ്‌പോര്‍ട്‌സ് പ്ലാറ്റ്‌ഫോമായ ഫിറ്റ്‌സോയുടെ വില്‍പ്പനയാണ് കമ്പനിയുടെ ഭീമമായ നഷ്ടം പരിമിതപ്പെടുത്തിയത്. ക്യുവര്‍ഫിറ്റിന് ഫിറ്റ്‌സോ ഓഹരികള്‍ വിറ്റ വകയില്‍ 315.8 കോടി രൂപ സൊമാറ്റോയുടെ അക്കൗണ്ടില്‍ കയറി.

ഡിസംബര്‍ പാദം 1,112 കോടി രൂപയാണ് സൊമാറ്റോയുടെ ഏകീകൃത വരുമാനം. ഒരു വര്‍ഷം മുന്‍പിത് 609 കോടി രൂപയായിരുന്നു. കമ്പനിയുടെ മൊത്തത്തിലുള്ള ഓര്‍ഡര്‍ മൂല്യം വാര്‍ഷികാടിസ്ഥാനത്തില്‍ 84.5 ശതമാനം വര്‍ധിച്ച് 5,500 കോടി രൂപയായി. പാദം അടിസ്ഥാനപ്പെടുത്തുമ്പോള്‍ ഓര്‍ഡര്‍ മൂല്യത്തില്‍ 1.7 ശതമാനം ഉയര്‍ച്ചയും കാണാം.

ദീർഘകാല നിക്ഷേപകർക്ക് ഗുണം

'ഇന്ത്യയില്‍ അതിവേഗം വളരുന്ന ഭക്ഷണ-പാനീയ മാര്‍ക്കറ്റിലെ ശക്തമായ സാന്നിധ്യമാണ് സൊമാറ്റോ. കമ്പനിയുടെ ഓര്‍ഗാനിക്, ഇനോര്‍ഗാനിക് തുടക്കങ്ങള്‍ക്ക് മികച്ച സ്വീകാര്യത ലഭിക്കുന്നുണ്ട്. മികച്ച ഫണ്ടുള്ള ബാലന്‍സ് ഷീറ്റും സൊമാറ്റോയുടെ കരുത്താണ്. ശരിയാണ്, ഹ്രസ്വകാല നിക്ഷേപകരെ സ്‌റ്റോക്ക് നിരാശപ്പെടുത്തുന്നുണ്ട്. എന്നാല്‍ ദീര്‍ഘകാല നിക്ഷേപകര്‍ക്ക് സൊമാറ്റോ മികച്ച ആദായം തിരിച്ചുനല്‍കും', സെബി അംഗീകൃത പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് കമ്പനിയായ പൈപ്പര്‍ സെറിക്കയുടെ സ്ഥാപകനും ഫണ്ട് മാനേജറുമായ അഭയ് അഗര്‍വാള്‍ പറയുന്നു.

 
ഓർഡർ മൂല്യം

പാദം അടിസ്ഥാനപ്പെടുത്തുമ്പോള്‍ നിസാരമായ ഓര്‍ഡര്‍ മൂല്യവളര്‍ച്ചയാണ് കമ്പനി രേഖപ്പെടുത്തുന്നത് (1.7 ശതമാനം മാത്രം). കോവിഡിന്റെ ക്ഷീണം മാര്‍ക്കറ്റില്‍ ഇപ്പോഴും അലയടിക്കുന്നതിന് പുറമെ ഡെലിവറി നിരക്കുകള്‍ കുറച്ചതും മൊത്തത്തിലുള്ള ഓര്‍ഡര്‍ മൂല്യത്തില്‍ പ്രതിഫലിക്കുന്നുണ്ട്.

'കുറഞ്ഞ വളര്‍ച്ചയും ദുര്‍ബലമായ ഓര്‍ഡര്‍ മൂല്യവും സൊമാറ്റോയിലെ ആശങ്കകളാണ്. വില സമ്മര്‍ദം ഉടനെങ്ങും ക്രമപ്പെടുന്ന ലക്ഷണമില്ല. ഇതിനിടെ ന്യൂനപക്ഷ നിക്ഷേപങ്ങള്‍ക്കായി 5.5 ബില്യണ്‍ രൂപ കമ്പനി വകയിരുത്തുന്നത് പണമൊഴുക്ക് തടസപ്പെടുത്തും. ഈ പശ്ചാത്തലത്തില്‍ ഡിസ്‌കൗണ്ടഡ് ക്യാഷ് ഫ്‌ളോ മൂല്യം (ഡിസിഎഫ്) ഞങ്ങള്‍ക്ക് വെട്ടിച്ചുരുക്കേണ്ടതായി വരുന്നു. അതുകൊണ്ട് സ്‌റ്റോക്കില്‍ 75 രൂപ ടാര്‍ഗറ്റ് വിലയോടെ സെല്‍ റേറ്റിങ് ഞങ്ങള്‍ തുടരുകയാണ്', ഡോലത്ത് കാപ്പിറ്റല്‍ അറിയിക്കുന്നു.

 വീഴ്ച്ച

ജൂലായില്‍ നടന്ന പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ 8,728 കോടി രൂപയാണ് സൊമാറ്റോ സമാഹരിച്ചത്. ഇതില്‍ 3,267 കോടി രൂപ ഡിസംബര്‍ 31 വരെ കമ്പനി വിനിയോഗിച്ചു. നടപ്പു വര്‍ഷം 33 ശതമാനത്തോളം വീഴ്ച്ച സൊമാറ്റോ ഓഹരികള്‍ അറിയിക്കുന്നുണ്ട്.

 
നിർദേശം

'നവംബറില്‍ 169 രൂപ വരെ എത്തിയതിന് ശേഷം ശക്തമായ തിരുത്തലിനാണ് കമ്പനി സാക്ഷ്യം വഹിക്കുന്നത്. പ്രതീക്ഷിച്ചതിലും മോശമായ പാദഫലം കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. 82-80 രൂപ റേഞ്ചിലേക്ക് സൊമാറ്റോയുടെ ഓഹരി വില എത്തുമെന്നാണ് ഞങ്ങളുടെ കണക്കുകൂട്ടല്‍. ഇതേസമയം, ടെക്‌നിക്കല്‍ ചാര്‍ട്ടില്‍ 70-75 റേഞ്ചില്‍ ശക്തമായ പിന്തുണ ഒരുങ്ങുന്നുണ്ട്. സൊമാറ്റോയില്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നവര്‍ ഈ സപ്പോര്‍ട്ട് ലെവല്‍ വരെയും കാത്തിരിക്കുന്നതാണ് ഏറ്റവും ഉചിതം', ഐഐഎഫ്എല്‍ സെക്യുരിറ്റീസിന്റെ വൈസ് പ്രസിഡന്റ് അനുജ് ഗുപ്ത നിര്‍ദേശിക്കുന്നു.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.

ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X