ഡെറിവേറ്റീവ് വിഭാഗത്തില്‍ മാസക്കാലയളവിലെ കോണ്‍ട്രാക്ടുകളുടെ എക്സ്പയറിയുടെ സ്വാധീനവും ദുര്‍ബല ആഗോള ഘടകങ്ങളുമാണ് ആഭ്യന്തര വിപണിയെ ബുധനാഴ്ച ചാഞ്ചാട്ടത്തിലേക്ക് തള്ളിവിട്ടത്. ഇതോടെ നാലു ദിവസത്തെ കുതിപ്പിന് വിരാമമിട്ട് പ്രധാന സൂചികകള്‍ തിരിച്ചടി നേരിട്ടു. ഒരു ഘട്ടത്തില്‍ നഷ്ടം നികത്തി മുന്നേറിയെങ്കിലും അവസാന നിമിഷങ്ങളിലെ വില്പന സമ്മര്‍ദത്തില്‍ സൂചികകള്‍ ചുവപ്പണിഞ്ഞു. ഇതിനിടെ സമീപകാലത്ത് ദുര്‍ബലാവസ്ഥയില്‍ തുടരുന്ന ഒരു ലാര്‍ജ് കാപ് ബാങ്ക് ഓഹരിയില്‍ ഷോര്‍ട്ട് സെല്‍ നിര്‍ദേശിച്ച് എല്‍കെപി സെക്യൂരിറ്റീസ് രംഗത്തെത്തി.
കൊട്ടക് ബാങ്ക്
ബുധനാഴ്ചത്തെ വ്യാപാരത്തിനൊടുവില്‍ 1.58 ശതമാനം ഇടിഞ്ഞ് 1,642 രൂപയിലായിരുന്നു കൊട്ടക് മഹീന്ദ്ര ബാങ്ക് (BSE: 500247, NSE : KOTAKBANK) ഓഹരികള്‍ ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും ഓഹരിയില്‍ ഷോര്‍ട്ട് സെല്‍ ചെയ്യാമെന്നാണ് എല്‍കെപി സെക്യൂരിറ്റീസ് നിര്‍ദേശിച്ചത്. ഇവിടെ നിന്നും 1,570 രൂപയിലേക്ക് ഓഹരിയുടെ വില ഇടിയാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 1,670 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
കാരണം
അടുത്തിടെ സ്ഥിരതയാര്ജിക്കുകയായിരുന്ന നിലവാരത്തിന്റെ താഴേത്തട്ട് തകര്‍ത്ത് കൊട്ടക് മഹീന്ദ്ര ബാങ്ക് ഓഹരികള്‍ വീണു. ഇത് ലാര്‍ജ് കാപ് ഓഹരിയിലെ ദുര്‍ബലാവസ്ഥയിലേക്ക് വിരല്‍ചൂണ്ടുന്നു. കൂടാതെ ഓഹരിയുടെ ദിവസ ചാര്‍ട്ടില്‍ ബെയറിഷ് സൂചനയായ 'ലോവര്‍ ടോപ് ലോവര്‍ ബോട്ടം' പാറ്റേണും പ്രകടമാണ്. കൂടാതെ മൊമന്റം ഇന്‍ഡിക്കേറ്ററായ ആര്‍എസ്ഐ സൂചകത്തില്‍ 'ബെയറിഷ് ക്രോസ്ഓവര്‍' തെളിഞ്ഞിട്ടുണ്ട്. ഇതും വരാനിരിക്കുന്ന തിരിച്ചടിയുടെ സൂചനയാണ്.
അതേസമയം കൊട്ടക് മഹീന്ദ്ര ബാങ്ക് ഓഹരിയുടെ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന വില 2,253 രൂപയും താഴ്ന്ന വില 1,626 രൂപയുമാണ്. അതായത് ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 25 ശതമാനത്തോളം താഴെയും താഴ്ന്ന നിലവാരത്തില്‍ നിന്നും 4 ശതമാനം മാത്രം അകലെയുമാണ്.
കൂടാതെ ഹ്രസ്വകാല, ഇടക്കാല, ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് താഴെയാണ് ഇപ്പോള്‍ കൊട്ടക് മഹീന്ദ്ര ബാങ്ക് ഓഹരി നില്‍ക്കുന്നത്. കൂടാതെ ടെക്നിക്കല്‍ ഇന്‍ഡിക്കേറ്റര്‍, മൂവിങ് ആവറേജ് ക്രോസ്ഓവര്‍ അടിസ്ഥാനമാക്കിയാലും ഓഹരിയില്‍ 'ബെയറിഷ് ട്രെന്‍ഡ്' സ്പഷ്ടമാണ്.
നിഫ്റ്റി എങ്ങനെ ?
അത്യാവേശം അകന്നുനിന്ന വിപണിയില്‍ ആദ്യം ഇടിവോടെയും പിന്നീട് നേട്ടത്തിലേക്കും ഒടുവില്‍ ചെറിയ നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിക്കുന്നതാണ് കാണാനായത്. നിഫ്റ്റി സൂചികയില്‍ 15,650- 15,700 നിലവാരം പിന്തുണ നല്‍കുന്നുണ്ട്. കഴിഞ്ഞ ദിവസത്തെ ക്ലോസിങ് നിലവാരത്തില്‍ നിന്നും പ്രതിരോധം നേരിടുകയും ചെയ്യുന്നു. ഹ്രസ്വകാലയളവില്‍ സൂചികയുടെ ട്രെന്‍ഡ്, നെഗറ്റീവ് ആഭിമുഖ്യത്തോടെ പാര്ശ്വവഴിയിലായിരിക്കും. എന്നാല്‍ 15,650 നിലവാരം തകര്‍ക്കപ്പെട്ടാല്‍ വീണ്ടും ശക്തമായ വില്പന സമ്മര്‍ദം അനുഭവപ്പെടാം. നിലവില്‍ 15,900/ 16,000 നിലവാരത്തില്‍ ശക്തമായ പ്രതിരോധം പ്രതീക്ഷിക്കാം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എല്‍കെപി സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
