ബാങ്ക് ഓഹരികളുടെ നേതൃത്വത്തിലാണ് ഇന്ത്യൻ ബെഞ്ച്മാർക്ക് ഓഹരി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്ന് ഉയർന്നത്. ബജാജ് ഫിനാൻസ് 7 ശതമാനത്തിലധികം ഉയർന്നു. ഇൻഡസ് ഇൻഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ് എന്നിവും മികച്ച പ്രകടനം കാഴ്ച്ച വച്ചു. സെൻസെക്സ് 187.24 പോയിൻറ് അഥവാ 0.51 ശതമാനം ഉയർന്ന് 36,674.52ലും നിഫ്റ്റി സൂചിക 22.55 പോയിൻറ് അഥവാ 0.21 ശതമാനം ഉയർന്ന് 10,786.20ലുമാണ് ഇന്ന് വ്യാപാരം അവസാനിച്ചത്.
നിഫ്റ്റി സ്മോൾകാപ്പ് ഓഹരികൾ ഇന്ന് ഒരു ശതമാനം ഉയർന്ന് വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി മിഡ്കാപ്പ് സൂചിക 0.40 ശതമാനം ഉയർന്നു. ബജാജ് ഫിനാൻസ്, ഇൻഡസ് ഇൻഡ് ബാങ്ക്, ബജാജ് ഫിൻസെർവ്, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക് എന്നിവയാണ് നിഫ്റ്റി 50 സൂചികയിൽ ഇന്ന് മികച്ച നേട്ടം കൈവരിച്ച ഓഹരികൾ. എന്നാൽ അദാനി പോർട്ട്സ്, എൻടിപിസി, ഗ്രാസിം, ഐടിസി, ബിപിസിഎൽ എന്നിവ ഇന്ന് നഷ്ടത്തിലായിരുന്നു.

മേഖലാ സൂചികകളിൽ, നിഫ്റ്റി പ്രൈവറ്റ് ബാങ്ക് സൂചിക ഇന്നത്തെ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ച വച്ച സൂചികയായി തുടർന്നു. 2.65 ശതമാനം നേട്ടമാണ് ബാങ്ക് സൂചിക ഇന്ന് കൈവരിച്ചത്. നിഫ്റ്റി ഐടി 2.10 ശതമാനം നേട്ടമുണ്ടാക്കി. അതേസമയം, നിഫ്റ്റി മെറ്റലാണ് ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചത്. 1.78 ശതമാനം ഇടിവാണ് മെറ്റൽ സൂചികകയ്ക്ക് നേരിട്ടത്.
2021 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ വായ്പയിൽ 18 ശതമാനം വർധനവും മൊത്തം നിക്ഷേപത്തിൽ 35 ശതമാനം വർധനയും രേഖപ്പെടുത്തിയതിനെത്തുടർന്ന് ബന്ദൻ ബാങ്കിന്റെ ഓഹരികൾ 13 ശതമാനം ഉയർന്ന് ഓഹരി വില 402 രൂപയായി. മിസൈലുകൾ, വെടിമരുന്ന്, ആയുധ സംവിധാനങ്ങൾ എന്നിവ വാങ്ങാൻ പ്രതിരോധ മന്ത്രാലയം അനുമതി നൽകിയതിനെത്തുടർന്ന് തുടർച്ചയായ മൂന്നാം ദിവസവും പ്രതിരോധ ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ച വച്ചു.
More From GoodReturns

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഓഗസ്റ്റ് 15-ന് ഓലയുടെ വമ്പൻ പ്രഖ്യാപനം; ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത?



Click it and Unblock the Notifications