25 കമ്പനികൾ ഡിവിഡന്റ് നൽകാൻ ഒരുങ്ങി; 30 രൂപ വരെ പ്രതിയോഹരി ലാഭവിഹിതം നേടാം; ഒപ്പം ബോണസ് ഓഹരിയും

ജനുവരി 29 തിന് ആരംഭിക്കുന്ന വ്യാപാര ആഴ്ചയിൽ ഡിവിഡന്റ്, ബോണസ് ഇഷ്യു, ഓഹരി വിഭജനം എന്നിങ്ങനെ കോർപ്പറേറ്റ് നടപടികളുടെ തിരക്കാണ്. ഹാവെൽസ് ഇന്ത്യ, സീമെൻസ് ലിമിറ്റഡ്, മെട്രോ ബ്രാൻഡുകൾ, എംആർപിഎൽ എന്നിവയുൾപ്പെടെയുള്ള 25 കമ്പനികളാണ് ഈ വാരം ലാഭവിഹിതം നൽകുന്നത്. ചില കമ്പനികൾ എക്സ്-ബോണസ്, എക്സ്-സ്പ്ലിറ്റ് എന്നിവയും ട്രേഡ് ചെയ്യും. കോർപ്പറേറ്റ് നടപടികൾ വിശദമായി നോക്കാം.

ജനുവരി 29

ജനുവരി 29 തിന് എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യുന്നത് നാല് ഓഹരികളാണ്. 360 വൺ വാം ലിമിറ്റഡ് 450 ശതമാനമാണ് ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചത്. പ്രതിയോഹരി 4.50 രൂപ ലഭിക്കും. ആക്‌സെല്യ സൊല്യൂഷൻസ് ഇന്ത്യ ലിമിറ്റഡ് ഇടക്കാല ലാഭവിഹിതമായി 25 രൂപ നൽകും. ഗോവ കാർബൺ ലിമിറ്റഡ് 10 രൂപയാണ് ഇടക്കാല ലാഭവിഹിതം നൽകുന്നത്. ഇടക്കാല ലാഭവിഹിതമായി പിസിബിഎൽ ലിമിറ്റഡ് 5.50 രൂപ നൽകും.

ജനുവരി 30

മൂന്ന് ഓഹരികൾ ജനുവരി 30 തിന് എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യും. ഗോതി പ്ലാസ്കോൺ (ഇന്ത്യ) ലിമിറ്റഡ് 2 രൂപയും പെർസിസ്റ്റൻ്റ് സിസ്റ്റംസ് ലിമിറ്റഡ് 32 രൂപയും സീമെൻസ് ലിമിറ്റഡ് അന്തിമ ലാഭവിഹിതമായി 10 രൂപയും ലാഭവിഹിതം നൽകും.

25 കമ്പനികൾ ഡിവിഡന്റ് നൽകാൻ ഒരുങ്ങി; 30 രൂപ വരെ പ്രതിയോഹരി ലാഭവിഹിതം നേടാം; ഒപ്പം ബോണസ് ഓഹരിയും

ജനുവരി 31

മൂന്ന് ഓഹരികൾ ജനുവരി 31 ന് എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യും. മെട്രോ ബ്രാൻഡ് ലിമിറ്റഡ് 2.75 രൂപയും പൂനവല്ല ഫിൻകോർപ്പ് ലിമിറ്റഡ് 2 രൂപയും ഇടക്കാല ലാഭവിഹിതം നൽകും. സൂരജ് ലിമിറ്റഡ് 1.50 രൂപ ലാഭവിഹിതം നൽകും.

ഫെബ്രുവരി 1

7 ഓഹരികളാണ് ഫെബ്രുവരി ഒന്നിന് എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യുന്നത്.

* ബിഗ്ബ്ലോക്ക് കൺസ്ട്രക്ഷൻ ലിമിറ്റഡ്- 2 പൈസ

* സിഇഎസ്‍സി ലിമിറ്റഡ്- 4.50 രൂപ

* ഹാവെൽസ് ഇന്ത്യ ലിമിറ്റഡ്- 3 രൂപ

* പുറവങ്കര ലിമിറ്റഡ്- 6.3 രൂപ

* റൂട്ട് മൊബൈൽ ലിമിറ്റഡ്- 3 രൂപ

* ടിപ്സ് ഇൻഡസ്ട്രീസ്- 3 രൂപ

* വെൻഡ്റ്റ് (ഇന്ത്യ) ലിമിറ്റഡ്- 30 രൂപ

ഫെബ്രുവരി 2

എട്ട് ഓഹരികൾ ഫെബ്രുവരി രണ്ടിന് എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യും.

* ബാൽകൃഷ്ണ ഇൻഡസ്ട്രീസ്- 4 രൂപ

* കൺട്രോൾ പ്രിൻ്റ് ലിമിറ്റഡ്- 4 രൂപ

* ഇന്ത്യൻ എനർജി എക്‌സ്‌ചേഞ്ച്- 4 രൂപ

* കേവൽ കിരൺ ക്ലോത്തിംഗ് ലിമിറ്റഡ്- 2 രൂപ

* എംആർപിഎൽ- 1 രൂപ

* ഒബ്റോയ് റിയൽറ്റി ലിമിറ്റഡ്- 2 രൂപ

* ഷെയർ ഇന്ത്യ സെക്യൂരിറ്റീസ് ലിമിറ്റഡ്- 3 രൂപ

* സെൻസർ ടെക്നോളജീസ് ലിമിറ്റഡ്- 3 രൂപ

ബോണസ് ഇഷ്യു

* നാല് കമ്പനികളാണ് ഈ വാരത്തിൽ വിവിധ തീയതികളിൽ എക്സ് ബോണസ് ട്രേഡ് ചെയ്യുന്നത്. സിൻക്ലെയർസ് ഹോട്ടൽ 1:1 അനുപാതത്തിൽ ബോണസ് ഓഹരികൾ നൽകും. ഒരു ഓഹരി കൈവശമുള്ളവർക്ക് ഒരെണ്ണം അധികമായി ലഭിക്കും. എക്സ് ബോണസ് തീയതി ജനുവരി 29.

* കാനനി ഇൻഡസ്ട്രീസ് 1:1 അനുപാതത്തിൽ ബോണസ് ഇഷ്യു നടത്തും. ഒരു ഓഹരി കൈവശമുള്ളവർക്ക് ഒരെണ്ണം അധികമായി ലഭിക്കും. എക്സ് ബോണസ് തീയതി ജനുവരി 30യ

* സലാസർ ടെക്നോ എൻജിനീയറിം​ഗ് 4:1 അനുപാതത്തിൽ ബോണസ് ഓഹരികൾ നൽകും. ഒരു ഓഹരി കൈവശമുള്ളവർക്ക് നാലെണ്ണം സൗജന്യമായി ലഭിക്കും. എക്സ് ബോണസ് തീയതി ഫെബ്രുവരി 1.

* സുന്ദർ മാൻ​ഗനീസ് ആൻഡ് അയേൺ ലിമിറ്റഡ് 5:1 അനുപാതത്തിൽ ബോണസ് ഓഹരികൾ നൽകും. ഒരു ഓഹരി കൈവശമുള്ളവർക്ക് അഞ്ചെണ്ണം അധികമായി ലഭിക്കും. എക്സ് ബോണസ് തീയതി ഫെബ്രുവരി 2.

ഓഹരി വിഭജനം

ഗ്രോവിംഗ്ടൺ വെഞ്ചേഴ്‌സ് ഇന്ത്യ 1:10 അനുപാതത്തിൽ ഓഹരി വിഭജനം നടത്തും. 10 രൂപ മുഖവിലയുള്ള ഓഹരികൾ 1 രൂപ മുഖവിലയുള്ള 10 ഓഹരികളായി വിഭജിക്കും. എക്സ് സ്പ്ലിറ്റ് തീയതി ജനുവരി 31.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X