ഒരാളുടെ ബുദ്ധി മതി, പക്ഷേ ഒമ്പതു പേരുടെ ക്ഷമ വേണം എന്നാണ് ഓഹരി വിപണിയെ കുറിച്ചുള്ള പ്രശസ്തമായ പഴഞ്ചൊല്ലുകളിലൊന്ന്. അതായത് ഓഹരി വിപണിയില്‍ 'ധനം' എന്നത് വാങ്ങുന്നതിലും വില്‍ക്കുന്നതിലുമല്ല, മറിച്ച് കൈവശം വയ്ക്കുന്നതിലൂടെയാണ്. അടിസ്ഥാനപരമായി മികച്ച ഓഹരികള്‍ തെരഞ്ഞെടുത്ത് നിക്ഷേപിക്കുകയും തുടര്‍ന്ന് വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ ക്ഷമയോടെ കാത്തിരിക്കുകയും ചെയ്താല്‍ നേട്ടം കൊയ്യാനാകുമെന്ന് ചുരുക്കം.
ഇത്തരത്തില്‍ നിക്ഷേപകരെ സമ്പന്നരാക്കിയ മള്‍ട്ടിബാഗര്‍ ഓഹരികള്‍ ഇന്ത്യന്‍ വിപണിയില്‍ നിരവധിയുണ്ട്. കഴിഞ്ഞ 10 വര്‍ഷക്കാലയളവില്‍ ബിഎസ്ഇ-500 സൂചികയുടെ ഭാഗമായ 146 ഓഹരികള്‍ എങ്കിലും ചുരുങ്ങിയത് 500 ശതമാനം നേട്ടം കരസ്ഥമാക്കിയതായി കാണാം. ഇതേകാലയളവില്‍ പ്രധാന സൂചികയായ ബിഎസ്ഇയുടെ സെന്‍സെക്സ് മുന്നേറിയത് 220 ശതമാനമാണ്. ഇതില്‍ 16,400 ശതമാനം നേട്ടം സമ്മാനിച്ച തന്‍ല പ്ലാറ്റ്ഫോംസ് ആണ് ആദായക്കണക്കില്‍ മുന്നിലുള്ളത്.
സമാനമായി ദീപക് നൈട്രേറ്റ്, ആല്‍ക്കൈല്‍ അമീന്‍സ് കെമിക്കല്‍സ്, എച്ച്എല്‍ഇ ഗ്ലാസ്കോട്ട്, കെഇഐ ഇന്‍ഡസ്ട്രീസ്, യുഎന്‍ഒ മീഡിയ, നവീന്‍ ഫ്ലൂറീന്‍, കാപ്ലിന്‍ പോയിന്റ് ലാബോറട്ടറീസ്, ഗാര്‍വെയര്‍ ടെക്നിക്കല്‍ ഫൈബര്‍, എപിഎല്‍ അപ്പോളോ ട്യൂബ്സ്, ടാറ്റ എലക്സി, എസ്ആര്‍എഫ്, ബജാജ് ഫൈനാന്‍സ് എന്നീ ഓഹരികള്‍ കഴിഞ്ഞ 10 വര്‍ഷ കാലയളവില്‍ 5,000 ശതമാനം മുതല്‍ 11,400 ശതമാനത്തോളം നേട്ടം കൈവരിച്ചിട്ടുണ്ട്.
എന്താണ് മള്‍ട്ടിബാഗര്‍
നിക്ഷേപിച്ച തുകയുടെ പല മടങ്ങു ലാഭം തിരിച്ചു നല്കുന്ന ഓഹരികളെയാണ് മള്‍ട്ടിബാഗര്‍ ഓഹരിയെന്ന് വിശേഷിപ്പിക്കുന്നത്. യഥാസമയം മള്‍ട്ടിബാഗര്‍ ആദായം നല്കാന് ശേഷിയുള്ള കമ്പനിയെ കണ്ടെത്തി അതിന്റെ ഓഹരിയില്‍ നിക്ഷേപം നടത്തുകയാണെങ്കില്‍ വമ്പന്‍ ആദായം ഉറപ്പുവരുത്താന്‍ സാധിക്കും. കമ്പനിയുടെ സാമ്പത്തികാടിത്തറ, വികസന പ്രവര്‍ത്തനങ്ങള്‍, നിക്ഷേപകന് കമ്പനിയിലുള്ള വിശ്വാസവുമൊക്കെ ചേരുമ്പോഴാണ് ഒരു മള്‍ട്ടിബാഗ്ഗര്‍ സ്റ്റോക്ക് പിറവിയെടുക്കുന്നത്.
മള്‍ട്ടിബാഗറിന്റെ സവിശേഷതകള്‍
സ്ഥിരമായി ലാഭം കരസ്ഥമാക്കുകയും ഇതിനോടൊപ്പം അറ്റാദായത്തില്‍ വാര്‍ഷിക വളര്‍ച്ച പ്രകടമാക്കുക, കമ്പനിയുടെ വിറ്റുവരവ് വര്‍ധിപ്പിക്കുക, കുറഞ്ഞ കടബാധ്യത, പ്രവര്‍ത്തനങ്ങളില്‍ നിന്നും പണമൊഴുക്ക് ഉയര്‍ന്ന തോതില്‍, ഉയര്‍ന്ന പ്രമോട്ടര്‍ ഓഹരി വിഹിതം, ഓഹരിയിന്മേലുള്ള ആദായം (ROE ) 15 % നിരക്കിന് മുകളിലായിരിക്കണം, മൂലധന വിനിയോഗത്തിന്മേലുള്ള ആദായം (ROCE) > 18 % നിരക്കിലും ഉയര്‍ന്നതായിരിക്കണം, പ്രത്യേക മേഖല കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം എന്നീ ഘടകങ്ങളൊക്കെയാണ് ഒരു മള്‍ട്ടിബാഗര്‍ ഓഹരിയുടെ സവിശേഷതകളായി പൊതുവില്‍ വിലയിരുത്തപ്പെടുന്നത്.
എങ്ങനെ നിക്ഷേപിക്കണം ?
ഉദാഹരണത്തിന് 20 ലക്ഷം രൂപ കൈവശം ഉണ്ടെന്ന് കരുതുക. ഇത്രയും തുകയില്‍ ഒറ്റയടിക്ക് ഓഹരികള്‍ വാങ്ങിക്കൂട്ടരുത്. പകരം ആറ് മാസത്തോളം എങ്കിലും സമയം ചെലവിട്ട് ഘട്ടംഘട്ടമായി വേണം വിവിധ ഓഹിരകളില്‍ നിക്ഷേപമിറക്കി പോര്‍ട്ട്ഫോളിയോ പടുത്തുയര്‍ത്തേണ്ടത്. ഹ്രസ്വകാലയളവില്‍ വിപണിയുടെ നീക്കം പൊതുവേ ചാഞ്ചാട്ടം ഏറിയതിനാലാണ് ഒറ്റയടിക്ക് നിക്ഷേപിക്കാതെ സമയമെടുത്ത് മാത്രം ഓഹരികള്‍ വാങ്ങേണ്ടത്. 20-25 ഓഹരികളെയാവണം പോര്‍ട്ട്ഫോളിയോയില്‍ ഉള്‍പ്പെടുത്തേണ്ടത്. എന്നാല്‍ വൈവിധ്യവത്കരണം കുറയാനും അധികമാകാനും ഇടയാകാതെ നോക്കുകയും വേണം.
ശ്രദ്ധിക്കേണ്ട ഘടകങ്ങള്‍
ബിസിനസ് സംരംഭങ്ങളുടെ വിജയസാധ്യത പ്രവചനാതീതമാണ്. എങ്കിലും മികച്ച ബാലന്‍സ് ഷീറ്റും ബിസിനസ് മോഡലുകളുടെ നിലനില്‍പ്പും കമ്പനിയെ കുറിച്ചുള്ള വാര്‍ത്തകളും ഈ രംഗത്തെ വിദഗ്ധര്‍ പറയുന്ന കാര്യങ്ങളും കൂടി മനസിലാക്കുന്നതും നിക്ഷേപത്തിലെ വിജയ സാധ്യത വര്‍ധിപ്പിക്കാന്‍ സഹായിക്കും. താഴെ പറയുന്ന 5 കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കുക.
- ലാഭക്ഷമത
- മാനേജ്മെന്റിന്റെ നേതൃഗുണം
- സാമ്പത്തികാടിത്തറ (ബാലന്‍സ് ഷീറ്റ് പരിശോധിക്കുക)
- വളര്‍ച്ച (വരുമാനത്തിലും ലാഭത്തിലും)
- ഓഹരി വില (മൂല്യമതിപ്പില്‍ വിലക്കുറവുള്ളത്)
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!



Click it and Unblock the Notifications