9 രൂപയില്‍ നിന്നും 3,730-ലേക്ക്; അന്നത്തെ 1 ലക്ഷം 16 കോടിയായി; ഈ ബ്ലൂചിപ്പിന് ഇപ്പോഴും ബൈ റേറ്റിങ്

ഓഹരി വിപണിയിലെ നിക്ഷേപത്തില്‍ നിന്നും ആസ്തി മൂല്യത്തിലെ വര്‍ധന മാത്രമല്ല നിക്ഷേപകനെ തേടിയെത്തുക. കമ്പനികള്‍ നല്‍കുന്ന ലാഭവിഹിതം/ ബോണസ് ഓഹരി/ ഷെയര്‍ ബൈബാക്ക് പോലെയുള്ള അവസരങ്ങള്‍ വഴി അധിക നേട്ടത്തിനുള്ള സാധ്യതയും ഏറെയാണ്. ഇത്തരം നേട്ടങ്ങള്‍ പക്ഷേ ഹ്രസ്വകാല നിക്ഷേപകരേക്കാള്‍ അധികമായി ദീര്‍ഘകാല നിക്ഷേപകരേയാവും തേടിയെത്തുക.

ഓഹരിക്കുതിപ്പ്

അതേസമയം തെരഞ്ഞെടുത്ത ഓഹരിയെ കുറിച്ച് നിക്ഷേപകന് ശരിയായ ഉള്‍ക്കാഴ്ചയുണ്ടെങ്കില്‍ പരമാവധി നേട്ടം കരസ്ഥമാക്കാനാകും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഡിവീസ് ലാബോറട്ടറീസ് ഓഹരികള്‍. ആഭ്യന്തര വിപണിയുടെ സമീപകാല ചരിത്രത്തില്‍ ദീര്‍ഘകാല നിക്ഷേപകര്‍ക്ക് കൈനിറയെ ആദായം സമ്മാനിച്ച പ്രധാനപ്പെട്ട ഓഹരികളില്‍ ഒന്നുകൂടിയാണിത്.

കഴിഞ്ഞ 19 വര്‍ഷങ്ങള്‍ക്കിടെ കടബാധ്യതകളിലാത്ത ഡിവീസ് ലാബ്സിന്റെ ഓഹരികള്‍ 9 രൂപ നിലവാരത്തില്‍ നിന്നും 3,733 രൂപയിലേക്കാണ് കുതിച്ചുയര്‍ന്നത്. അതായത് ഓഹരിയൊന്നില്‍ 41,389 ശതമാനം നേട്ടം നിക്ഷേപകര്‍ക്ക് ലഭിച്ചുവെന്ന് ചുരുക്കം.

ഡിവീസ് ലാബ്സ്

ഡിവീസ് ലാബ്സ്

രാജ്യത്തെ വന്‍കിട ഫാര്‍മ കമ്പനികളിലൊന്നാണ് ഡിവീസ് ലാബോറട്ടറീസ്. 1990-ലാണ് തുടക്കം. പ്രധാനമായും മരുന്നു നിര്‍മാണത്തിനുള്ള ഘടക പദാര്‍ത്ഥങ്ങളും രാസസംയുക്തവുമാണ് കമ്പനി നിര്‍മിക്കുന്നത്. ജനറിക് മരുന്നുകള്‍, പുതിയ മരുന്നുകളുടെ വികസനം, പേറ്റന്റ് ലംഘിക്കാത്ത തരത്തില്‍ രാസസംയുക്തങ്ങള്‍ നിര്‍മിക്കുക തുടങ്ങിയ മേഖലകളില്‍ പ്രത്യേകം ശ്രദ്ധപതിപ്പിക്കുന്നു. 95 ലോകരാജ്യങ്ങളിലേക്ക് ഉത്പന്നങ്ങളും മരുന്നുകളും കയറ്റുമതി ചെയ്യുന്നു. കമ്പനിക്ക് യാതൊരുവിധ കടബാധ്യതകളുമില്ലെന്നതും ശ്രദ്ധേയം.

ഓഹരി വിശദാംശം

ഓഹരി വിശദാംശം

ഡിവീസ് ലാബ്സിന്റെ ആകെ ഓഹരികളില്‍ 51.94 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 16.52 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 19.99 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 11.56 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്. നിലവില്‍ ഡിവീസ് ലാബ്സിന്റെ വിപണി മൂല്യം 99,158 കോടി രൂപയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 441.79 രൂപ നിരക്കിലും പിഇ അനുപാതം 33.41 മടങ്ങിലുമാണുള്ളത്.

അതേസമയം ഓഹരിയൊന്നിന് 30 രൂപ വീതം ഓഗസ്റ്റ് മാസത്തില്‍ ലാഭവിഹിതം കൈമാറിയിരുന്നു. മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന ഡിവീസ് ലാബ്‌സ് ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.81 ശതമാനമാണ്.

സാമ്പത്തികം

സാമ്പത്തികം

പയട്രോസ്‌ക്കി സ്‌കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ ഡിവീസ് ലാബിന്റെ സാമ്പത്തിക സ്ഥിതി ശക്തമായ (Piotroski Score: 7) നിലയിലാണ്. കഴിഞ്ഞ 3 വര്‍ഷ കാലയളവില്‍ കമ്പനിയുടെ വരുമാനം 21.2 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 27.5 ശതമാനവും അറ്റാദായത്തില്‍ 29.8 ശതമാനവും വീതം വളര്‍ച്ച കൈവരിച്ചു. അതേസമയം നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ ഡിവീസ് ലാബ് നേടിയ വരുമാനം 2,254 കോടിയും അറ്റാദായം 702 കോടിയുമാണ്.

നിക്ഷേപമൂല്യം

നിക്ഷേപമൂല്യം

2003 മാര്‍ച്ച് 13-ന് കേവലം 9 രൂപ നിലവാരത്തിലായിരുന്നു ഡിവീസ് ലാബ്സ് (BSE: 532488, NSE : DIVISLAB) ഓഹരികള്‍ വ്യാപാരം ചെയ്യപ്പെട്ടിരുന്നത്. അവിടെ നിന്നും 2022 ഒക്ടോബര്‍ 7-ലേക്ക് എത്തുമ്പോള്‍ ഈ ബ്ലൂചിപ് ഫാര്‍മ ഓഹരിയുടെ വില 3,733 രൂപയിലേക്ക് കുതിച്ചുയര്‍ന്നു. കഴിഞ്ഞ 19 വര്‍ഷക്കാലയളവിലെ മുന്നേറ്റത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍, ഓഹരിയിലെ നേട്ടം 41,389 ശതമാനമാണ്.

എന്നാല്‍ ഈ കാലയളവിനിടെ നല്‍കിയ രണ്ട് ബോണസ് ഷെയറുകള്‍ കൂടി കണക്കിലെടുത്താല്‍ ദീര്‍ഘകാല നിക്ഷേപകര്‍ക്ക് ഡിവീസ് ലാബ്‌സ് ഓഹരികള്‍ സ്വപ്‌ന സമാനമായ നേട്ടമാണ് നല്‍കിയിരിക്കുന്നതെന്ന് കാണാം.

ബോണസ് ചരിത്രം

ബോണസ് ചരിത്രം

2003 മാര്‍ച്ച് മാസത്തിലെ വിപണി വിലയുടെ അടിസ്ഥാനത്തില്‍ 1 ലക്ഷം രൂപയ്ക്ക് 11,111 ഡിവീസ് ലാബ്‌സ് ഓഹരികള്‍ ലഭിക്കും. തുടര്‍ന്ന് 2009 ജൂലൈ 30-നാണ് ആദ്യ ബോണസ് ഓഹരി 1:1 അനുപാതത്തില്‍ നല്‍കിയത്. ഇതോടെ കൈവശമുണ്ടായിരുനന് ഓഹരികളുടെ ആകെ എണ്ണം 22,222 ആയി ഉയരും.

പിന്നീട് 2015 ജൂലൈ 23-നും 1: 1 അനുപാതത്തില്‍ ബോണസ് ഷെയര്‍ കൈമാറി. ഇതോടെ കൈവശമുള്ള ആകെ ഓഹരികളുടെ എണ്ണം 44,444 ആയി വര്‍ധിക്കും. ഇത്രയും ഡിവീസ് ലാബ്‌സ് ഓഹരിയുടെ നിലവിലെ വിപണി മൂല്യം 16.59 കോടി രൂപയാണ്.

ഇനി വാങ്ങാമോ ?

ഇനി വാങ്ങാമോ ?

കമ്പനിയുടെ ഭാവി വളര്‍ച്ചയ്ക്ക് 6 ഘടകങ്ങളാണ് നിര്‍ണായകം. പ്രമാണീകരിച്ച ജനറിക് മരുന്നുകള്‍, നിലവിലുള്ള ജനറിക് മരുന്നുകള്‍, പുതിയ ജനറിക് മരുന്നുകള്‍, സാര്‍ട്ടന്‍ എപിഐ, കോണ്‍ട്രാസ്റ്റ് മീഡിയ, കരാറടിസ്ഥാനത്തിലുള്ള നിര്‍മാണം തുടങ്ങിയ മേഖലകളിലാണ് ഡിവീസ് ലാബ്‌സ് ശ്രദ്ധയൂന്നീയിരിക്കുന്നത്. ഇതിനോടൊപ്പം കാക്കിനാഡയില്‍ പൂര്‍ത്തിയാകുന്ന പ്ലാന്റും അനുകൂല ഘടകമാണ്. പ്രത്യേകിച്ചും 'ചൈന പ്ലസ്' നയം പാശ്ചാത്യ ലോകത്ത് ശക്തിപ്രാപിക്കുന്ന ഘട്ടമായതിനാല്‍. കൂടാതെ അടുത്ത 2-3 വര്‍ഷത്തിനുള്ളില്‍ 2,000- 3,000 കോടിയുടെ മുതല്‍ മുടക്കിനും ഡിവീസ് ലാബ്‌സ് പദ്ധതി തയ്യാറാക്കുന്നുണ്ട്.

ലക്ഷ്യവില 4,100

ലക്ഷ്യവില 4,100

2022-ല്‍ ഇതുവരെയായി ഡിവീസ് ലാബ്സ് ഓഹരിയില്‍ 22 ശതമാനം തിരുത്തല്‍ നേരിട്ടിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ഒരു മാസമായി കൂടുതല്‍ തിരിച്ചടി നേരിടാതെ പിടിച്ചു നില്‍ക്കുന്നതും ശ്രദ്ധേയം. അതസമയം തിങ്കളാഴ്ച രാവിലെ 3,680 രൂപ നിലവാരത്തിലാണ് ഡിവീസ് ലാബ് ഓഹരികള്‍ വ്യാപാരം പുനരാരംഭിച്ചത്. ഇവിടെ നിന്നും സമീപ ഭാവിയില്‍ 4,100 രൂപ നിലവാരത്തിലേക്ക് ഡിവീസ് ലാബ് ഓഹരിയുടെ വില ഉയരാമെന്നാണ് അഷിക സ്റ്റോക്ക് ബ്രോക്കിങ്ങിന്റെ വിലയിരുത്തല്‍. ഇത് ഓഹരിയുടെ വിപണി വിലയേക്കാള്‍ 12 ശതമാനത്തോളം മുകളിലാണ്.

അതേസമയം ഡിവീസ് ലാബ് ഓഹരിയുടെ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന വില 5,425 രൂപയും താഴ്ന്ന വില 3,366 രൂപയുമാണ്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X