ആദായ നികുതി അടയ്ക്കുന്നതിന് സര്‍ക്കാര്‍ ഒരു പരിധി നിശ്ചയിച്ചിട്ടുണ്ട്. പ്രായമേറിയവര്‍, സ്ത്രീകള്‍ അങ്ങനെ വിവിധ കാറ്റഗറയില്‍ ഉള്‍പ്പെടുത്തി ചില ഇളവുകളും നല്‍കുന്നുണ്ട്. എന്നാല്‍ ആദായ നികുതി അടയ്ക്കാത്തവരാണെങ്കില്‍ പോലും നിങ്ങള്‍ക്ക് പലപ്പോഴും ലഭിയ്‌ക്കേണ്ട പല ഗുണങ്ങളും ഇത് മൂലം നഷ്ടമാകും.
നിങ്ങളുടെ വാര്‍ഷിക വരുമാനം 2.5 ലക്ഷത്തില്‍ താഴെയാണെന്നിരിയ്ക്കട്ടേ നിങ്ങള്‍ നികുതി അടയ്‌ക്കേണ്ട പരിധിയ്ക്ക് താഴെയാണ്. പക്ഷേ ചില പ്രത്യേക സാഹചര്യത്തില്‍ നിങ്ങള്‍ക്കും ടാക്‌സ് റിട്ടേണ്‍സ് സമര്‍പ്പിയ്ക്കുകയും അതിന്റെ ചില ഉപയോഗങ്ങള്‍ കൈപ്പറ്റുകയും ചെയ്യാം. നിങ്ങളുടെ വരുമാനത്തില്‍ തന്നെ നികുതി ഈടാക്കുന്നവയും ഇല്ലാത്തവയും ഉണ്ട് ഇവയില്‍ ചില മാറ്റങ്ങളൊക്കെ വരുത്തിയാല്‍ മറ്റ് ചില നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാകും. അത്തരം ചില കാര്യങ്ങളെപ്പറ്റി.
ടാക്‌സ് അടയ്ക്കാനില്ലെങ്കിലും
ആദായ നികുതി അടയ്‌ക്കേണ്ട പരിധിയ്ക്കുള്ളില്‍ ഉള്‍പ്പെട്ടവരല്ല നിങ്ങള്‍ എങ്കിലും നിങ്ങള്‍ക്കും ഇന്‍കം ടാക്സ് റിട്ടേണ്‍സ് സമര്‍പ്പിയ്ക്കാം. ഇതുകൊണ്ട് നഷ്ടമൊന്നും സംഭവിയ്ക്കില്ല. അല്‍പ്പമൊന്ന് ശ്രദ്ധിച്ചാല്‍ ചില നേട്ടങ്ങള്‍ ഉണ്ടാക്കാം.
ഗുണങ്ങള്‍ ഇവയാണ്
ഇന്‍കം ടാക്സ് റിട്ടേണ്‍സ് സമര്‍പ്പിയ്ക്കുന്നത് കൊണ്ട് നിങ്ങള്‍ക്ക് ലഭിയ്ക്കുന്ന ചില ഗുണങ്ങളെപ്പറ്റി പറയാം. ഒരു ലോണ്‍ എടുക്കാനോ നല്ലൊരു വിസയ്ക്ക് വേണ്ടി നിങ്ങള്‍ ശ്രമിയ്ക്കുമ്പോഴാണ് ഇന്‍കം ടാക്സ് റിട്ടേണ്‍സ് ഫയല്‍ ചെയ്യുന്നതിന്റെ ഗുണം നിങ്ങള്‍ക്ക് മനസിലാവുക. പല പ്രമുഖ ധനകാര്യ സ്ഥാപനങ്ങളും ഇടപാടുകാരോട് ഇന്‍കം ടാക്സ് റിട്ടേണ്‍സ് അടച്ച് രേഖ ചോദിയ്ക്കാറുണ്ട്. ലോണ്‍ കിട്ടാന്‍ പിന്നെ മാനേജരോട് അധികം സംസാരിക്കേണ്ടി വരില്ലെന്ന് ചുരുക്കം.
അതുമാത്രമല്ല
ഇന്‍കംടാക്‌സ് റിട്ടേണ്‍സ് അടച്ച രേഖ ഉണ്ടെങ്കില്‍ (ടാക്‌സ് പരിധിയില്‍ വരാത്തവര്‍ക്കും ഇന്‍കം ടാക്സ് റിട്ടേണ്‍സ് ഫയല്‍ ചെയ്യാമെന്ന് വീണ്ടും ഓര്‍മ്മിപ്പിയ്ക്കുന്നു) വെഹിക്കില്‍ ലോണ്‍, ഹോം ലോണ്‍ എന്നിവയൊക്കെ ഈസിയായി ലഭിയ്ക്കുമെന്നാണ് വിദഗ്ദര്‍ പറയുന്നത്.
പക്ഷേ ഞാന്‍
പ്രിയദര്‍ശന്റെ 'കാക്കക്കുയില്‍' സിനിമ നിങ്ങള്‍ കണ്ടിട്ടുണ്ടോ? അതിലെ ജഗദീഷിന്റെ കഥാപാത്രം പറയില്ലേ 'അതിന് താക്കോല്‍ എന്റെ കൈയ്യില്‍ ഇല്ലല്ലോ അച്ചായാ' എന്ന് അതുപോലെ എനിയ്ക്ക് ടാക്‌സ് അടയ്‌ക്കേണ്ടല്ലോ എന്ന് തന്നെ ചിന്തിയ്ക്കുകയാണോ നിങ്ങള്‍. കാര്യങ്ങള്‍ കുറച്ചd കൂടി വിശദമായി പറഞ്ഞ് തരാം.
വിശദമായി...
ഒരുമാസം നിങ്ങള്‍ക്ക് ഇരുപതിനായിരം രൂപ ശമ്പളം ലഭിയ്ക്കുന്നുവെന്ന് ഇരിയ്ക്കട്ടേ. നിങ്ങളുടെ വാര്‍ഷിക വരുമാനം ഇന്‍കം ടാക്‌സ് അടയ്‌ക്കേണ്ട പരിധിയായ 2.5 ലക്ഷത്തില്‍ കുറവാണ്. നിയമപ്രകാരം നിങ്ങള്‍ക്ക് ആദായ നികുതി അടയ്‌ക്കേണ്ട ആവശ്യമില്ല. അതായത് ഇന്‍കം ടാക്സ് റിട്ടേണ്‍സ് ഫയല്‍ ചെയ്യേണ്ട. പക്ഷേ നിയമം അവിടെ നില്‍ക്കട്ടേ. ഇന്‍കം ടാക്സ് റിട്ടേണ്‍സ് ഫയല്‍ ചെയ്ത് നിങ്ങള്‍ ഇതിന്‍രെ രേഖ കൈപ്പറ്റുകയാണെങ്കില്‍ നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെപ്പറ്റിയുള്ള ഏറ്റവും വ്യക്തമായ രേഖയല്ലേ അത്
സ്റ്റോക്ക് മാര്‍ക്കറ്റില്‍
ഓഹരി വിപണിയില്‍ നിന്ന് നഷ്ടം നേരിട്ടാലും അതിനെ റിഫണ്ട് ചെയ്യാന്‍ ടാക്‌സ് റിട്ടേണ്‍,് ഉപയോഗിയ്ക്കാമത്രേ. ടാക്‌സ് റീഫണ്ട് ചെയ്യുന്നതിന് വേണ്ടി നിങ്ങള്‍ക്ക് ക്‌ളെയിം ചെയ്യാം. നിങ്ങള്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ നടത്തിയ ട്രാന്‍സാക്ഷനുകളുടെ വിവരം നല്‍കിയാല്‍ മതി. നിങ്ങള്‍ക്ക് നഷ്ടം നേരിട്ടിട്ടുണ്ടെങ്കില്‍ ഈ ഇനത്തില്‍ നിങ്ങളില്‍ നിന്ന് ഈടാക്കിയ ടാക്‌സ് റീഫണ്ട് ചെയ്യപ്പെടാന്‍ ആവശ്യപ്പെടാം
തൊഴിലിടത്തിലും
തൊഴിലിടത്തിലും നമുക്ക് ടാക്‌സ് റിട്ടേണ്‍സ് കൊണ്ട് ചില ഉപയോഗങ്ങളൊക്കെയുണ്ട്. നിങ്ങള്‍ ജോലിയ്ക്ക് പുറമെ ചില ഫ്രീലാന്‍സ് വര്‍ക്കിലൂടെ പണം സമ്പാദിയ്ക്കുന്നുവെന്ന് ഇരിയ്ക്കട്ടേ. നിങ്ങളുടെ ഓഫീസില്‍ നിന്നും ടാക്‌സ് ഡിഡക്ടഡ് അറ്റ് സോഴ്‌സ് (ടിഡിഎസ്) പത്ത് ശതമാനം കട്ട് ചെയ്യുന്നുവെന്ന് കരുതുക. ആദായ നികുതി അടയ്‌ക്കേണ്ട പരിധിയില്‍ നിങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ റീഫണ്ട് ചെയ്യാന്‍ നിങ്ങള്‍ക്ക് ആവശ്യപ്പെടാം


Click it and Unblock the Notifications