ഓവര്‍ ഡ്രാഫ്റ്റ് ഒരു വായ്പ സംവിധാനമാണെന്ന് ഏറെപ്പേര്‍ക്കും അറിയില്ല. കേരളത്തിലെ ചെറുകിട വ്യാപാരികള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന വായ്പാപദ്ധതികളിലൊന്നാണ് ഓവര്‍ ഡ്രാഫ്റ്റ്. വ്യാപാരികളുടെയും വ്യവസായികളുടെയും സ്റ്റോക്കിന്റെ അടിസ്ഥാനത്തില്‍ ഒരുവര്‍ഷ കാലാവധിയില്‍ നല്കുന്ന ടേം വായ്പയാണ് ഒ ഡി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഓവര്‍ ഡ്രാഫ്റ്റ്.
ഓവര്‍ ഡ്രാഫ്റ്റ് ഉപയോഗിക്കുമ്പോള്‍ ചില ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വ്യാപാരികള്‍ക്ക് ഭാവിയില്‍ ഗുണംചെയ്യും.ഓരോ തവണത്തെയും ആവശ്യത്തിനുസരിച്ച് പണം പിന്‍വലിക്കാനുള്ള സൗകര്യമാണ് ഒഡി വഴി ലഭിക്കുന്നത്. ഇതുകൊണ്ടുതന്നെ പരിധിക്കുള്ളില്‍ ലഭിക്കുന്ന മുഴുവന്‍ പണവും പിന്‍വലിക്കാനുള്ള പ്രവണത പലരിലും ഉണ്ടാകും. ഇതും വായ്പയാണെന്നു മനസ്സിലാക്കി, ഒഴിവാക്കാനാകില്ലെങ്കില്‍ മാത്രം പണം പിന്‍വലിക്കുക.

പണം ലഭിക്കുന്ന മുറയ്ക്ക് വായ്പ തിരിച്ചടയ്ക്കുന്ന ഗൗരവത്തോടെത്തന്നെ ഒ ഡിയിലുള്ള ബാധ്യതയും തീര്‍ക്കുക. പലരും മാര്‍ച്ച് അവസാനമാകുമ്പോള്‍ എവിടെനിന്നെങ്കിലും പണം മറിച്ച് ഒ ഡി അടച്ചുതീര്‍ക്കും. ഇവിടെ രണ്ടു പ്രശ്നമുണ്ട്. എന്തെങ്കിലും അവിചാരിത കാരണത്താല്‍ ബാധ്യത തീര്‍ക്കാനാവാതെ വന്നാല്‍ പണം തിരിച്ചടയ്ക്കുന്നതില്‍ മുടക്കംവരുത്തി എന്നാവും കണക്കുകളില്‍ കാണുക. ഇത് ഒ ഡി എടുത്തയാളുടെ ക്രെഡിറ്റ് റേറ്റിങ്ങിനെ ബാധിക്കാനിടയുണ്ട്.അവസാനം എവിടെനിന്നെങ്കിലും പണം കൊള്ളപ്പലിശയ്ക്കു വാങ്ങിയാവും പലരും ഇതു തിരിച്ചടയ്ക്കുക.
സാധാരണ ബാങ്ക് വായ്പ എടുക്കാതെ ഓവര്‍ ഡ്രാഫ്റ്റ് എടുത്തതിലൂടെ നേടിയ ലാഭമെല്ലാം ഇതിലൂടെ നഷ്ടമാകും.നിശ്ചയിച്ച പരിധിക്കുമുകളില്‍ പണം പിന്‍വലിച്ചാല്‍ ഭാവിയില്‍ ക്രെഡിറ്റ് റേറ്റിങ്ങിനെ ബാധിക്കാനിടയുണ്ട്. ഒ ഡിയുടെ പരിധി വര്ധിപ്പിച്ചുതരണമെന്ന് ബാങ്കിനോട് ആവശ്യപ്പെടാം. ഒ ഡിയുടെ കാലാവധി ഒരുവര്‍ഷമാണ്. അത് കൃത്യമായി പുതുക്കണം. അതോടൊപ്പം ബാലന്‍സ് ഷീറ്റ്, സ്റ്റോക്ക് തുടങ്ങിയവയുടെ കണക്കുകള്‍ ബാങ്കില്‍ കൃത്യമായി എത്തിക്കുകയും വേണം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
