മരണശേഷം കടങ്ങൾക്ക് എന്ത് സംഭവിക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മരണശേഷം നിങ്ങളെടുത്ത കടങ്ങള്‍ക്കെല്ലാം എന്ത് സംഭവിക്കുമെന്നു എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ? ലോണ്‍ ഉടമയ്ക്ക് മരണം സംഭവിച്ചാല്‍ കടബാധ്യത നിയമപരമായ അവകാശിക്കായിരിക്കും. അവകാശി ലേറ്റ് പേയ്‌മെന്റ് ചാര്‍ജ്ജുകളും പലിശയും അടക്കേണ്ടി വരും.കടത്തിന്റെ സ്വഭാവം അനുസരിച്ചാണ് ബാക്കിയെല്ലാം. പരേതന്റെ വസ്തുവകകളില്‍ നിന്നും ബാധ്യത ഈടാക്കാന്‍ കഴിയും.

 

അവകാശിക്ക് ഇതിന്മേല്‍ പരാതികളുണ്ടെങ്കില്‍ ബാങ്കിംഗ് ഓബുഡ്സ്മാനെ സമീപിക്കാം.ബാങ്കിനും തിരിച്ചടവിനെപ്പറ്റി പരാതികളുണ്ടെങ്കില്‍ നിയമപരമായി മുന്നേറാവുന്നതാണ്.

 മരണശേഷം കടങ്ങൾക്ക്  എന്ത് സംഭവിക്കും


മരണശേഷം നിങ്ങളുടെ കടങ്ങൾക്ക് എന്ത് സംഭവിക്കും എന്നു നോക്കൂ..

1. ക്രെഡിറ്റ് കാര്‍ഡ് കടങ്ങള്‍
ക്രെഡിറ്റ് കാര്‍ഡ് ഉടമയ്ക്ക് മരണം സംഭവിച്ചാല്‍ ക്രെഡിറ്റ് കാര്‍ഡ് ബാധ്യത നിയമപരമായ അവകാശിക്കായിരിക്കും. .വസ്തുവകകളില്‍ നിന്നും ബാധ്യത ഈടാക്കാന്‍ കഴിയും.
ഉദാഹരണത്തിന് 20 ലക്ഷം രൂപ മൂല്യമുള്ള സ്വത്തുക്കളുടെ നിയമപരമായ അനന്തരാവകാശിയാണ നിങ്ങളെങ്കില്‍ നിങ്ങള്‍ തന്നെ വേണം ബാധ്യത തീര്ക്കാന്‍.

2. ഹോം ലോണ്‍ കടങ്ങള്‍
നിങ്ങള്‍ നിങ്ങളുടെ അച്ഛന്റെ ഒരേയൊരു അനന്തരാവകാശിയാണെങ്കില്‍ ഹോം ലോണ്‍ തുക മുഴുവന്‍ അടച്ചു തീര്ക്കാതെ നിങ്ങള്‍ക്ക് ആ വസ്തുവില്‍ അവകാശം ഉന്നയിക്കാന്‍ കഴിയില്ല.
സാധാരണ ബാങ്കുകളടക്കമുള്ള എല്ലാ ധനകാര്യ സ്ഥാപനങ്ങളും ഹോം ലോണിനൊപ്പം ഇന്‍ഷുറന്‌സ് എടുപ്പിക്കാറണ്ട് . നിങ്ങള്‍ തന്നെയാണ് ഇന്‍ഷുറന്‌സ് നോമിനി എങ്കില്‍ ആ തുക ഉപയോഗിച്ച കടം വീട്ടാം .
അവകാശി കടം വീട്ടാന്‍ വിസമ്മതിച്ചാല്‍ ബാങ്കിന് ആ വസ്തു വിറ്റ് പണം ഈടാക്കാം. ലോണ്‍ അടച്ചതിനു ശേഷമുള്ള തുക നിങ്ങള്‍ക്ക് ലഭിക്കും. കാരണം ഇതൊരു പണയ ലോണ്‍ ആണ്. .

3. വാഹന ലോണുകള്‍
വാഹന ലോണുകളും ഹോം ലോണുകളുടെതിനു സമാനമായ രീതിയിലാണ് പ്രവര്ത്തിക്കുന്നത്

4.പേര്‍സണല്‍ ലോണുകള്‍
പേര്‍സണല്‍ ലോണുകള്‍ ഒട്ടും സുരക്ഷിതമല്ല അതുകൊണ്ട് ചിലപ്പോള്‍ നിയമപരമായി നടപടികള്‍ സ്വീകരിക്കേണ്ടി വന്നേക്കാം . ഇപ്പോള്‍ ഒരുവിധം എല്ലാ പേര്‍സണല്‍ ലോണുകളും ഇന്‍ഷുര്‍ ചെയ്തിടുണ്ട്. അതുകൊണ്ട് ബാധ്യതയുള്ള പക്ഷം ബാങ്കിന് ഇന്ഷുറന്‌സ് കമ്പനിയെ സമീപിക്കാവുന്നതാണ്.

 

5. ആദായ നികുതി
നികുതി ബാധ്യതയുണ്ടെങ്കില്‍ നിയമപരമായ അവകാശി അതടക്കണ്ടി വരില്ല. പരേതന്റെ നികുതി ബാധ്യതകള്‍ എഴുതി തള്ളപ്പെടുന്നതാണ് .

6. കുടുംബാംഗ ങ്ങളില്‍ നിന്നുള്ള വായ്പകള്‍
ബാങ്ക് വായ്പ കൊടുത്ത പോലെ പേര്‍സണല്‍ ലോണ്‍ എടുത്തു എന്ന് തെളിയിക്കുന്ന എല്ലാ രേഖകളും ഉണ്ടെങ്കില്‍ മാത്രമേ അവകാശികളില്‍ നിന്നും തുക ഈടാക്കാന്‍ കഴിയുള്ളൂ.

മാതാപിതാക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും സ്വത്തു വകകള്‍ ലഭിക്കുമ്പോള്‍ അവരുടെ ബാധ്യതകളും നീക്കാന്‍ ശ്രദ്ധിക്കണം അല്ലെങ്കില്‍ നീണ്ട നിയമനടപടികളില്‍ കുരുങ്ങിപോകും.

മികച്ച ഹോം ലോണുകള്‍ ഏതൊക്കെയെന്നറിയൂ

Story first published: Tuesday, April 12, 2016, 16:03 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X