ഓണ്‍ലൈനായി നിങ്ങള്‍ ആരെയെങ്കിലും ശല്യപ്പെടുത്തിയാല്‍ ഇനി പേഴ്സണല്‍ ലോണ്‍ പോലും കിട്ടില്ല.
ഫേസ്ബുക്കില്‍ കളിയാക്കുന്നതും ട്രോളുന്നതുമെല്ലാം ഒന്ന് സൂക്ഷിച്ചുമതി. ഓണ്‍ലൈനായി നിങ്ങള്‍ ആരെയെങ്കിലും ശല്യപ്പെടുത്തിയാല്‍ ഇനി പേഴ്സണല്‍ ലോണ്‍ പോലും കിട്ടില്ല.
30 ശതമാനം പലിശയില്‍ ലോണ്‍ അനുവദിക്കണോ 13-17% പലിശയില്‍ ലോണ്‍ നല്‍കണോ എന്നെല്ലാം ഇനി നമ്മുടെ ഓണ്‍ലൈന്‍ ആക്ടിവിറ്റികളാണ് തീരുമാനിക്കുക. ഏതെങ്കിലും നിരോധിച്ച വെബ്സൈറ്റ് സന്ദര്‍ശിച്ചാലും ലോണ്‍ അപേക്ഷകന് കുടുങ്ങും.
സ്വഭാവം നോക്കി കടം നല്കാന് ഇവര്‍
പുതിയ കാലത്തെ ഓണ്‍ലൈന്‍ ലോണ്‍ ദാതാക്കളായ ഇന്‍സ്റ്റ പൈസ, ഗോ പേ സെന്‍സ്, ഫെയര്‍സെന്റ്, കാഷ്കെയര്‍, വോട്ട്ഫോര്‍ കാഷ്, ഓണ്‍ലൈനായി കടം നല്കുന്ന ക്രഡിറ്റ് മന്ത്രി, ബാങ്ക് ബസാര്‍ എന്നിവ ഇനി പണം നല്കുമ്പോള് അപേക്ഷകന്റെ ഫോണ്‍ ലൊക്കേഷന്‍, എസ്എംഎസ് അലര്‍ട്ടുകള്‍, സോഷ്യല്‍ മീഡിയ ബിഹേവിയര്‍ എന്നിവ പരിശോധിക്കും.
പേഴ്സണാലിറ്റി സ്കോര്‍ നോക്കി ലോണ്‍
പേഴ്സണാലിറ്റി സ്കോറിടാനാണ് ഈ വിവരങ്ങള്‍ പരിശോധിക്കുക. ലോണ്‍ അപേക്ഷകന്റെ വിശ്വാസ്യത ഉറപ്പ് വരുത്താന്‍ ഇത് സഹായിക്കും. ബാങ്ക് ബസാറും ക്രഡിറ്റ് മന്ത്രിയും എന്‍ബിഎഫ്സിയുമായി ചേര്‍ന്ന് കുറഞ്ഞ നിരക്കില്‍ ലോണ്‍ ലഭിക്കാന്‍ സഹായിക്കുന്നവരാണ്.
ഏതൊക്കെ വെബ്സൈറ്റ് നോക്കുന്നുണ്ട്
അപേക്ഷകന് സന്ദര്‍ശിച്ച വെബ്സൈറ്റുകള്‍, ഉപയോഗിച്ച കീ വേഡുകള്‍ എന്നിവയെല്ലാം ലോണ്‍ ദാതാക്കളുടെ അല്‍ഗോരിതങ്ങള്‍ ട്രാക്ക് ചെയ്യും. ട്വിറ്ററിലും മറ്റും ദേഷ്യം പ്രകടിപ്പിക്കുന്നതും പ്രശ്നങ്ങളുണ്ടാക്കുന്നതും ഇവര്‍ പരിശോധിക്കും. സോഷ്യല്‍ മീഡിയയിലെ പെരുമാറ്റം ക്രഡിറ്റ് ഹിസ്റ്ററിയെത്തന്നെ ബാധിക്കും.
ബില്ലടച്ചോ ഇല്ലെങ്കില്‍ ലോണില്ല
ചില കമ്പനികള്‍ ടെലികോം സേവന ദാതാക്കളേയും ഇ-കൊമേഴ്സ് സൈറ്റുകളേയും ബന്ധപ്പെട്ട് ലോണ്‍ അപേക്ഷകന് യഥാസമയം ഫോണ്‍ ബില്‍ അടച്ചോയെന്നും മറ്റും പരിശോധിക്കാറുണ്ട്.
ശമ്പളമില്ലാത്തവരെ അറിയാന്‍
ശമ്പളമില്ലാത്തവരുടേയും വക്കീലന്മാര്,ഫ്രീലാന്‍സേഴ്സ്, കണ്‍സള്‍ട്ടന്റ് തുടങ്ങിയവരുടേയെല്ലാം ക്രഡിറ്റ് വിശ്വാസ്യത വിലയിരുത്താന്‍ ഈ രീതി സഹായിക്കും. പലപ്പോഴും അപേക്ഷകനെ മനസിലാക്കാതെ ലോണനുവദിക്കുന്നത് പല ബാങ്കുകളേയും ധനകാര്യ സ്ഥാപനങ്ങളേയും നിയമനടപടിയെടുക്കാന്‍ വരെ വഴിവെക്കാറുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
