മറ്റേതു ലോണുകളെയും പോലെത്തന്നെ ഒരുപാട് നല്ല വശങ്ങളുണ്ട് വസ്തു വായ്പകള്‍ക്കും. കൂടെ അതിലേറെ ദോഷങ്ങളും.
രാജ്യത്തെ മിക്ക ധനകാര്യ സ്ഥാപനങ്ങളും ബാങ്കുകളും വസ്തുവിന്മേല് ലോണ്‍ അനുവദിക്കാറുണ്ട് . വലിയ തുക ലഭിക്കുമെങ്കിലും നിങ്ങളുടെ വസ്തു പണയമായി നല്‍കേണ്ടിവരും. മറ്റേതു ലോണുകളെയും പോലെത്തന്നെ ഒരുപാട് നല്ല വശങ്ങളുണ്ട് വസ്തു വായ്പകള്‍ക്കും. കൂടെ അതിലേറെ ദോഷങ്ങളും.
ബാങ്കിന് വസ്തു വില്‍ക്കാം
വസ്തു പണയം വച്ച വായ്പയെടുക്കുന്നതിലെ ഏറ്റവും വലിയ റിസ്ക് വസ്തു നഷ്ടപ്പെടാനുള്ള സാധ്യതയാണ്. ബാങ്കിന് വസ്തു വിറ്റ് ലോണ്‍ തുക ഈടാക്കാം . കൃത്യസമയത്തിനുള്ളില്‍ തവണകള്‍ അടച്ച് വായ്പ തീര്‍ക്കാം എന്നുറപ്പുണ്ടെങ്കില്‍ മാത്രമേ വസ്തു ഈട് വെച്ച് വായ്പയെടുക്കാവൂ.
നികുതി ആനുകൂല്യമില്ല
വസ്തുവിന്മേല് വായ്പയെടുക്കുമ്പോള്‍ നികുതി ആനുകൂല്യം ലഭിക്കുന്നില്ല എന്നത് വലിയ ഒരു പോരായ്മയാണ് . ഭവന വായ്പയില്‍ നികുതി ആനുകുല്യം ലഭ്യമാണ്.
ലോണ്‍ കിട്ടാനുള്ള താമസം
ലോണ്‍ അനുവദിക്കും മുന്‍പേ നിയമപരമായ മുന്‍കരുതലുകളെല്ലാം ബാങ്ക് സ്വീകരിക്കും. വസ്തു അപേക്ഷകന്റെ പേരില്‍ തന്നെയന്നെയാണെന്ന് ഉറപ്പ് വരുത്തും. ഇതിനെല്ലാം കൂടുതല്‍ സമയം ആവശ്യമായി വരും . വസ്തുവിന്മേലുള്ള അവകാശങ്ങളെല്ലാം ഉറപ്പു വരുത്തേണ്ടത് ഭാവിയില്‍ തര്ക്കങ്ങളില്ലാതാക്കാന് ആവശ്യമാണ് .
ബാങ്ക് നടപടികള്‍ ഇങ്ങനെ
വായ്പ അനുവദിക്കും മുന്‍പേ ബാങ്ക് അതിന് വേണ്ടിയുള്ള എല്ലാ നടപടികലും പൂര്‍ത്തിയാക്കും. ലോണ്‍ തിരിച്ചടക്കാനുള്ള കഴിവ്, ക്രെഡിറ്റ് സ്കോര്‍ എന്നിവ ബാങ്ക് പരിശോധിക്കും . ലോണ്‍ തുക ഓരോ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്ക്കുമനുസരിച്ച് വ്യത്യസപ്പെടാം. വസ്തുവിന്റെ മൂല്യത്തിന്റെ 70 ശതമാനം ലോണ്‍ ആയി അനുവദിക്കും.
വലിയ തുക ലഭിക്കും
വലിയ തുക വസ്തുവിന്മേല് ലോണ്‍ എടുക്കുമ്പോള്‍ വസ്തുവിന്റെ വിലയനുസരിച്ച് സാമാന്യം വലിയ തുക തന്നെ ലോണ്‍ ആയി ലഭിക്കും .പക്ഷെ മാസതവണയും അത്ര തന്നെ വലുതായിരിക്കും.
പലിശ കുറവ്
വ്യക്തിഗത വായ്പയേയും ഗോള്‍ഡ് ലോണിനെയും വച്ച് നോക്കുമ്പോള്‍ വസ്തു പണയ വായ്പകള്‍ക്ക് ചെറിയ പലിശ നിരക്കായിരിക്കും. സ്ഥാപനങ്ങള്ക്കനുസരിച്ച്് പലിശ നിരക്ക് 12 മുതല്‍ 18 ശതമാനം വരെ വ്യത്യാസപ്പെടാം . പലിശ നിരക്കുകളെക്കുറിച്ചു ആശങ്കയുണ്ടെങ്കില്‍ ഹൗസിംഗ് ഫിനാന്‍സ് കമ്പനികളെയും എന്‍ബിഎഫ്സികളെയോ ബാങ്കുകളെയോ ബന്ധപ്പെടാവുന്നതാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications