എഗ്രിമെന്റ് എഴുതുന്ന സമയത്ത് വീട് വാടകയ്ക്ക് കൊടുക്കുന്നവരും എടുക്കുന്നവരും ഒരുപോലെ ശ്രദ്ധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്.
സ്വന്തം നാട്ടില്‍ നിന്ന് മറ്റുള്ള സ്ഥലങ്ങളിലേക്ക് മാറിനിക്കേണ്ടി വരുന്ന ഭൂരിഭാഗം ആളുകളും ആശ്രയിക്കുന്നത് വാടകവീടുകളെയാണ്. കുറഞ്ഞവാടകയില്‍ നല്ലൊരു വീടോ ഫ്ളാറ്റോ കിട്ടുകയെന്നത് ഇന്നത്തെ കാലത്ത് വളരെ ബുദ്ധിമുട്ടാണ്. അങ്ങനെ കിട്ടിയാല്‍ ഭാഗ്യം. വീട് കിട്ടിക്കഴിഞ്ഞാല്‍ ടെന്‍ഷന്‍ കഴിഞ്ഞുവെന്ന് വിചാരിക്കരുത്. റെന്റല്‍ എഗ്രിമെന്റന്ന വലിയ ജോലിയും കൂടെ തീര്ത്തുവെച്ചാല് നല്ലത്.
എഗ്രിമെന്റ് എഴുതുന്ന സമയത്ത് വീട് വാടകയ്ക്ക് കൊടുക്കുന്നവരും എടുക്കുന്നവരും ഒരുപോലെ ശ്രദ്ധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. റെന്റല്‍ എഗ്രിമെന്റ് തയ്യാറാക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ഒന്നു ശ്രദ്ധിക്കൂ.
ടെനന്റ്
കെട്ടിടയുടമയുടെ പക്കല്‍ നിന്നും ആരാണോ നീട് വാടകയ്ക്ക് എടുക്കുന്നത് അയാളെയാണ് ടെനന്റ് അല്ലെങ്കില്‍ വാടകക്കാരനെന്നു പറയുന്നത്.
സ്റ്റാംപ് പേപ്പര്‍
സാധാരണ കെട്ടിടം വാടകയ്ക്ക് എടുക്കുന്നയാളാണ് റെന്റല്‍ എഗ്രിമെന്റിനായുള്ള സ്റ്റാംപ് പേപ്പര്‍ വാങ്ങേണ്ടത്. എഗ്രിമെന്റിന്റെ ഒറിജിനല്‍ സൂക്ഷിക്കേണ്ടതും അയാള്‍ തന്നെയാണ്. എന്നാല്‍ ഒറിജിനല്‍ ഉടമസ്ഥന് സൂക്ഷിയ്ക്കണമെന്ന ആവശ്യം വന്നാല്‍ രണ്ട് സ്റ്റാംപ് പേപ്പര്‍ വാങ്ങുക. പക്ഷേ, അപ്പോഴും സ്റ്റാംപ് പേപ്പര്‍ ടെനന്റിന്റെ പേരിലായിരിക്കാന്‍ ശ്രദ്ധിക്കുക
ഡെപ്പോസിറ്റ്
സാധാരണയായി 6 മാസത്തെ വാടകയാണ് കെട്ടിട ഉടമകള്‍ അഡ്വാന്‍സായി സ്വീകരിക്കാറുള്ളത്. കാരണം പലിശയൊന്നും ലഭിക്കാത്ത ഒരു നിക്ഷേപമാണിത്. ഒരിക്കലും പണമായി ഡിപ്പോസിറ്റ് തുക നല്‍കരുത്. ചെക്കായോ അക്കൗണ്ട് ട്രാന്‍സ്ഫറായോ നല്‍കണം. ചെക്ക് നമ്പറോ അല്ലെങ്കില്‍ ട്രാന്‍സ്ഫര്‍ റഫറന്‍സ് നമ്പറോ നിര്‍ബന്ധമായും എഗ്രിമെന്റില്‍ പരാമര്‍ശിക്കണം.
നോട്ടിസ് പിരിയഡ്
റെന്റല്‍ എഗ്രിമെന്റില്‍ നോട്ടീസ് പിരിയഡ് ഉണ്ടെന്ന് ഉറപ്പു വരുത്തണം. രണ്ടു കൂട്ടരും ഈ നോട്ടീസ് പിരിയഡ് പാലിക്കാന്‍ ബാധ്യസ്ഥരാണ്. 11 മാസമാണ് ഒരു എഗ്രിമെന്റിന്റെ കാലാവധി.
ഉപകരണങ്ങള്‍
വീട്ടിനുള്ളില്‍ പ്രധാനപ്പെട്ട ഉപകരണങ്ങള്‍ തുടങ്ങിയവയുടെ ഒരു ലിസ്റ്റ് കെട്ടിട ഉടമ തയ്യാറാക്കി എഗ്രിമെന്റിന്റെ ഭാഗമായി ചേര്‍ക്കേണ്ടതാണ്. വാടക്കാരന് എഗ്രിമെന്റില്‍ പറയുന്ന സംഗതികള്‍ ഉണ്ടോയെന്നും അവ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്.
പണം തിരിച്ചു കൊടുക്കല്‍
വാടകക്കാരന് ഒഴിയുമ്പോള്‍ തന്നെ ഉടമ പണം തിരിച്ചു കൊടുക്കണം. വീട് പെയിന്റ് ചെയ്യുന്നതിന് വാടകക്കാരന് ഒരു മാസത്തെ വാടകയാണ് നല്‍കേണ്ടത്. ഇക്കാര്യത്തില്‍ വ്യക്തമായ പരാമര്‍ശം എഗ്രിമെന്റില്‍ വേണം. ഒറിജിനലില്‍ ഡിപ്പോസിറ്റ് തിരിച്ചു കിട്ടി ബോധിച്ചുവെന്ന് ഒപ്പിടുവിച്ചു വാങ്ങിക്കുന്നത് നല്ലതാണ്. Read Also: കടക്കെണിയില്‍ വീഴാതിരിക്കാന്‍ സ്വയം കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications