ബാങ്കിന്റെയും ആര്‍ബിഐയുടെയും മറ്റും പേരില്‍ പാസ്വേഡുകളും ബാങ്കിംഗ് സംബന്ധിച്ച മറ്റ് വിവരങ്ങളും ചോദിച്ചുകൊണ്ട് നിരവധി മെയ്ലുകളും ഫോണ്‍കോളുകളും പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്.
ഇന്ത്യയില്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ വ്യാപകമാകുകയാണ്. കൂടെ ബാങ്കിന്റെയും ആര്‍ബിഐയുടെയും മറ്റും പേരില്‍ പാസ്വേഡുകളും ബാങ്കിംഗ് സംബന്ധിച്ച മറ്റ് വിവരങ്ങളും ചോദിച്ചുകൊണ്ട് നിരവധി മെയ്ലുകളും ഫോണ്‍കോളുകളും പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം കോളുകളും മെയ്ലുകളും പുര്‍ണ്ണമായും അവഗണിക്കുക. ഇത്തരക്കാരുമായി പാസ്വേഡുകളും ബാങ്കിംഗ് സംബന്ധിച്ച മറ്റ് വിവരങ്ങളും പങ്കുവയ്ക്കരുത്.
നോട്ട് നിരോധനത്തിന് ശേഷം പെട്രോള്‍ പമ്പില്‍, ഹോട്ടലില്‍, ആശുപത്രികളിലെല്ലാം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടി വരുന്നു. ബില്‍ പേയ്മെന്റിനായി ഇ-വാലറ്റുകളും മൊബൈല്‍ ആപ്പുകളും ഉപയോഗിക്കുന്നവരുടെ ഗണ്യമായ വര്‍ദ്ധനയാണ് ഉണ്ടാകുന്നത്. രാജ്യം പൂര്‍ണമായും ക്യാഷ്ലെസ് ഇക്കോണമിയിലേക്ക് മാറുന്നു എന്ന് കേള്‍ക്കുമ്പോള്‍ ജനങ്ങള്‍ക്ക് ഇതേക്കുറിച്ച് ആശങ്കയുണ്ട് . ഡിജിറ്റലായി പണം കൈമാറുമ്പോള്‍ സേവനദാതാക്കള്‍ കൈപ്പറ്റുന്ന വിഹിതത്തെക്കുറിച്ച് ചിലര്‍ അസ്വസ്ഥരാകുന്നു. നമ്മുടെ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച എല്ലാ വിവരങ്ങളും സേവനദാതാക്കളിലൂടെ കൈമാറ്റം ചെയ്യപ്പെടുമോ, വിവിധ സ്ഥാപനങ്ങളില്‍ കാര്‍ഡ് സൈ്വപ്പ് ചെയ്യാന്‍ ഉപയോഗിക്കുന്ന പി.ഒ.എസില്‍ നിന്ന് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തപ്പെടുമോ തുടങ്ങിയ ആശങ്കകളുമുണ്ട് . ഇത്തരം അപകടങ്ങള്‍ സംഭവിക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ എടുക്കേണ്ടത് നിങ്ങള്‍ തന്നെയാണ്.
ഒരിക്കലും ജീവനക്കാര്‍ക്ക് പിന് നമ്പര്‍ പറഞ്ഞു കൊടുക്കരുത്
പെട്രോള്‍ പമ്പിലും ഹോട്ടലിലും മറ്റും കാര്‍ഡ് ഉപയോഗിച്ച് പേയ്മെന്റ് നടത്തുന്ന അവസരത്തില്‍ സ്വയം സൈ്വപ്പ് ചെയ്യുക. ഒരിക്കലും ജീവനക്കാര്‍ക്ക് നമ്പര്‍ പറഞ്ഞുകൊടുത്ത് കാര്‍ഡുമായി അവരെ വിടരുത്.
മൊബൈല്‍ അലര്‍ട്ട്
മൊബൈല്‍ അലര്‍ട്ട് സിസ്റ്റം കാര്യക്ഷമമാക്കണം. അതിനായി ബാങ്ക് അക്കൗണ്ടിനെ മൊബൈല്‍ ഫോണുമായിബന്ധിപ്പിക്കണം.
നിങ്ങളുടെ സിസ്റ്റത്തില്‍ ഏറ്റവും പുതിയ സെക്യൂരിറ്റി സോഫ്റ്റ്വെയറുകള് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. എല്ലാ സോഫ്റ്റ്വെയറുകള്‍ക്കും ഓട്ടോ അപ്ഡേറ്റ് നല്‍കുക.
എല്ലാത്തിനും ഒരേ പാസ്വേഡ് നല്‍കരുത്
നെറ്റ് ബാങ്കിംഗിനും ക്രെഡിറ്റ് കാര്‍ഡിനും ഇ-വാലറ്റുകള്ക്കുമെല്ലാം പല പാസ്വേഡുകള് ഉപയോഗിക്കുക. ഓര്‍ത്തിരിക്കാനുള്ള എളുപ്പത്തിനായി ഒരേ പാസ്വേഡുകള് തന്നെ ഉപയോഗിക്കുന്നത് സുരക്ഷിതമല്ല. അപ്പോള്‍ ഹാക്കര്‍മാര്‍ക്ക് ഒരു പാസ്വേഡ് കിട്ടിയാല്‍ എല്ലാ അക്കൗണ്ടിലേക്കും കടക്കാന്‍ കഴിയും. ഓരോ ഇടപാടിനും വിവിദ പാസ്വേഡുകള് ഉപയോഗിക്കുന്നതാണ് ഏറ്റവും സുരക്ഷിതം.
ഓണ്‍ലൈന്‍ ഇടപാടുകളില്‍ ശ്രദ്ധിക്കേണ്ടത്
ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി സ്വന്തം കംപ്യൂട്ടറോ ഫോണോ ടാബോ ഉപയോഗിക്കുന്നതാണ് നല്ലത്. കഴിവതും പൊതു ഇടങ്ങളിലെ കംപ്യൂട്ടറുകളില്‍ ഇത്തരം ഇടപാടുകള്‍ നടത്താതിരിക്കുക. ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ പ്രസിദ്ധമായ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള് ഉപയോഗിക്കുക. ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് ക്യാഷ് ഓണ്‍ ഡെലിവറി ഓപ്ഷന് ഉണ്ടെങ്കില്‍ അത് തിരഞ്ഞെടുക്കുന്നതാണ് ഉചിതം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
