കിടപ്പാടം പണയം വെച്ച് ചൂതുകളിക്കുന്നതുപോലെതന്നെ ഒരപകടം പിടിച്ചകാര്യമാണ് അശ്രദ്ധമായുള്ള ക്രെഡിറ്റ് കാര്‍ഡ് ഉപയോഗവും
എളുപ്പത്തില്‍ കടം കിട്ടുന്നത് എവിടെ നിന്ന് എന്ന അന്വേഷണം പലരേയും കൊണ്ടെത്തിക്കുന്നത് ക്രെഡിറ്റ് കാര്‍ഡ് എന്ന സാധ്യതയിലാണ്. കിടപ്പാടം പണയം വെച്ച് ചൂതുകളിക്കുന്നതുപോലെതന്നെ ഒരപകടം പിടിച്ചകാര്യമാണ് അശ്രദ്ധമായുള്ള ക്രെഡിറ്റ് കാര്‍ഡ് ഉപയോഗവും. അതേസമയം ജീവിതത്തില്‍ ഉണ്ടാക്കുന്ന അത്യാവശ്യങ്ങള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് വളരെ പ്രയോജനകരവുമാണ്. എളുപ്പത്തില്‍ പണം കിട്ടുമെന്നതാണ് ക്രെഡിറ്റ് കാര്‍ഡിന്റെ ഏറ്റവും വലിയ പ്രലോഭനം. ഇത് കൂടുതല്‍ പണം ചിലവഴിക്കാനുള്ള പ്രേരണകൂടിയാണ്. അതിനാല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാന്‍ തുടങ്ങും മുമ്പ് ചിലവിന് ഒരു പരിധി വെക്കുകയും അത് കണിശമായി പാലിക്കുകയും വേണം. ആദ്യമായി ക്രെഡിറ്റ് കാര്‍ഡുപയോഗിക്കുന്നവര്‍ ചില കാര്യങ്ങളില്‍ ശ്രദ്ധിച്ച് വേണം കൈകാര്യം ചെയ്യാന്‍.
വ്യവസ്ഥകളും ഉപാധികളും ശ്രദ്ധിക്കണം
ക്രെഡിറ്റ് കാര്‍ഡ് സ്വന്തമാക്കും മുമ്പ് ഏത് ബാങ്കിന്റെ കാര്‍ഡാണോ എടുക്കുന്നത് ആ ബാങ്കിന്റെ വ്യവസ്ഥകളും ഉപാധികളും ശരിയായി വായിക്കുകയും മനസിലാക്കുകയും ചെയ്യുക
ലോണ്‍ എടുക്കാതിരിക്കുക
ക്രെഡിറ്റ് കാര്‍ഡ് വഴി ലോണെടുക്കുന്നത് അത്ര സുരക്ഷിതമല്ല. ഇതിലെ പലിശനിരക്ക് വളരെ കൂടുതലാണ്. ഒരു വര്‍ഷം 22% മുതല്‍ 48% വരെ പലിശ നല്‍കേണ്ടിവരും. ഏറ്റവും കുറഞ്ഞ തുക ലോണ്‍ എടുക്കുകയാണെങ്കില്‍ ഇത് നിങ്ങളുടെ ക്രഡിറ്റ് സ്കോറിനെയും ബാധിക്കില്ല.
ബില്ലിംഗ് തീയതി
ഓരോ ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡിനും വിവിധ തീയതിയിലാവും ഉപയോക്താവിന് ബില്‍ ലഭിക്കുന്നത്. ബില്ലിംഗ് തീയതിക്ക് തൊട്ടുമുമ്പ് ക്രെഡിറ്റ് ഉപയോഗിച്ചാല്‍ ഉടനേ പണം തിരിച്ചടയ്ക്കേണ്ടിവരും.
ക്യാഷ് പിന്‍വലിക്കുന്നത് ഒഴിവാക്കുക
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കാതിരിക്കുന്നതാണ് നല്ലത്. അഥവാ പിന്‍വലിച്ചാല്‍ തന്നെ അതിനൊരു പരിധി വേണം. കാരണം ക്രെഡിറ്റ് കാര്‍ഡിലൂടെ പിന്‍വലിക്കുന്ന പണത്തിന് മറ്റ് ഇടപാടുകള്‍ക്ക് ഉള്ളതിനേക്കാള്‍ വളരെ ഉയര്‍ന്ന പലിശ കൊടുക്കേണ്ടി വരും.
നികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണ്
നിങ്ങളുടെ ഓരോ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗവും വരുമാന നികുതി വകുപ്പ് സൂക്ഷ്മമായി നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്ന കാര്യം അറിയുക. പ്രഖ്ര്യാപിത വരുമാനവും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗവും തമ്മില്പൊരുത്തക്കേടുണ്ടെങ്കില് വന്‍ തുക നികുതി കൊടുക്കേണ്ടി വരും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
