ആധാർ കാർഡ് നഷ്ട്ടപ്പെട്ടാൽ ഡ്യൂപ്ലിക്കേറ്റ് എടുക്കാനുള്ള മാർഗങ്ങൾ.
ഇപ്പോൾ സർക്കാരിന്റെ എല്ലാ സേവനങ്ങൾക്കും ആധാർ കാർഡുകൾ നിർബന്ധമാണ്. എന്നാൽ ഈ ആധാർ കാർഡ് നഷ്ടപ്പെട്ടാൽ എന്തുചെയ്യും? ഇത്തരം സാഹചര്യങ്ങളിൽ ആളുകൾ കൂടുതൽ ടെൻഷനടിക്കും. എന്നാൽ ടെൻഷനടിക്കേണ്ട യാതൊരാവശ്യവുമില്ല. നിങ്ങളുടെ ആധാർ കാർഡിന്റെ യഥാർത്ഥ പകർപ്പ് നഷ്ടപ്പെടുകയോ കാണാതാകുകയോ ചെയ്താൽ ഡ്യൂപ്ലിക്കേറ്റ് ആധാർ കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ആധാർ എടുക്കാൻ ഇനി അടുത്തുള്ള ബാങ്കിൽ പോയാൽ മതി!!!
ഒടിപി
ഡ്യൂപ്ലിക്കേറ്റ് ആധാർ കാർഡ് എടുക്കാൻ നിങ്ങളുടെ പക്കൽ കാർഡുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോൺ നമ്പറോ ഇ-മെയിൽ ഐഡിയോ ആവശ്യമാണ്. കാരണം നഷ്ടപ്പെട്ട ആധാർ കാർഡ് അല്ലെങ്കിൽ എൻറോൾമെന്റ് ഐഡി ഓൺലൈനിൽ ലഭ്യമാകണമെങ്കിൽ ഇവയിൽ ഏതെങ്കിലും ഒന്ന് വേണം. ഡ്യൂപ്ലിക്കേറ്റ് കാർഡ് ലഭിക്കണമെങ്കിൽ ഒരു ഒടിപി (ഒറ്റത്തവണ പാസ്സ്വേഡ്) നിങ്ങളുടെ ഇ-മെയിലിലേയ്ക്കോ ഫോണിലേയ്ക്കോ മെസേജ് ആയി ലഭിക്കും.
ഡ്യൂപ്ലിക്കേറ്റ് കാർഡ് എടുക്കുന്നതെങ്ങനെ?
- https://resident.uidai.gov.in/find-uid-eid എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക. ഹോം പേജിൽ തന്നെ, നിങ്ങൾക്ക് നഷ്ടപ്പെട്ട EID / UID വീണ്ടെടുക്കാനുള്ള ഓപ്ഷൻ ഉണ്ട്. അതിനായി Retrieve EID/UID എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
- തുടർന്ന് ആധാർ നമ്പർ അല്ലെങ്കിൽ എൻറോൾമെന്റ് നമ്പർ തെരഞ്ഞെടുക്കുക.
- അതിനുശേഷം നിങ്ങളുടെ പേര്, ഇമെയിൽ വിലാസം, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ എന്നിവ നൽകുക.
- തുടർന്ന് നിങ്ങൾക്ക് ഒരു ഒടിപി നമ്പർ ലഭിക്കും. ഇത് ഒടിപി നമ്പർ ആവശ്യപ്പെട്ട് തെളിഞ്ഞു വരുന്ന ബോക്സിൽ ടൈപ്പ് ചെയ്യുക.
- അതിനുശേഷം അപേക്ഷകന് ആധാർ കാർഡ് നമ്പരോ എൻറോൾമെൻറ് ഐഡിയോ മൊബൈലിൽ സന്ദേശമായി ലഭിക്കും.
- തുടർന്ന് https://eaadhaar.uidai.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിച്ച് എൻറോൾമെന്റ് ഐഡി അല്ലെങ്കിൽ ആധാർ ഇവയിൽ ഏതെങ്കിലും ഒരു ഓപ്ഷൻ തിരഞ്ഞെടുക്കുക.
- തുറന്നു വരുന്ന കോളത്തിൽ നിങ്ങളുടെ ആധാർ കാർഡ് നമ്പർ അല്ലെങ്കിൽ എൻറോൾമെന്റ് ഐഡി നൽകുക.
- തുടർന്ന് നിങ്ങളുടെ പൂർണ്ണമായ പേര്, പിൻ കോഡ്, സെക്യൂരിറ്റി ടെക്സ്റ്റ്, മൊബൈൽ നമ്പർ എന്നിവ നൽകിയ ശേഷം ഒടിപി ലഭിക്കുന്നതിനുള്ള ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ മൊബൈൽ അല്ലെങ്കിൽ ഇമെയിൽ വിലാസത്തിൽ ലഭിച്ച ഒടിപി നൽകിയ ശേഷം Validate and Download എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ആധാർ മൊബൈൽ നമ്പറുമായി എങ്ങനെ ബന്ധിപ്പിക്കാം??? അവസാന തീയതി എന്ന്???
പാസ് വേർഡ്
നിങ്ങൾക്ക് ലഭിക്കുന്ന പിഡിഎഫ് ഫയൽ പാസ് വേർഡ് ഉപയോഗിച്ച് സംരക്ഷിച്ചവയായിരിക്കും. നിങ്ങളുടെ ആധാർ അടങ്ങിയ പിഡിഎഫ് ഫയൽ തുറക്കുന്നതിനുള്ള രഹസ്യവാക്ക് നിങ്ങളുടെ വിലാസത്തിലെ പിൻകോഡാണ്.
ഇ-ആധാർ
മിക്ക ആവശ്യങ്ങൾക്കും ഈ ഡ്യൂപ്ലിക്കേറ്റ് ആധാർ കാർഡ് തന്നെ മതിയാകും. നിങ്ങളുടെ ആധാർ നമ്പർ സ്ഥിരീകരിക്കാൻ ഈ കാർഡ് ഉപയോഗിക്കാം.
malayalam.goodreturns.in
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications