ആധാർ മൊബൈൽ നമ്പറുമായി ബന്ധിപ്പിക്കേണ്ടത് എങ്ങനെയെന്ന് നോക്കാം.
ആധാർ കാർഡ് ഇപ്പോൾ വളരെ പ്രധാനപ്പെട്ട ഒരു രേഖയാണ്. നിരവധി സേവനങ്ങളും ആനുകൂല്യങ്ങളും നേടാൻ ഗവൺമെന്റ് ആധാർ കാർഡ് നിർബന്ധമാക്കിയിട്ടുണ്ട്. ഗവൺമെന്റ് നിർദ്ദേശ പ്രകാരം, നിങ്ങളുടെ മൊബൈൽ നമ്പറും ആധാറും ബന്ധിപ്പിക്കേണ്ടതും നിർബന്ധമാണ്.
നിങ്ങൾക്ക് നിങ്ങളുടെ പഴയ മൊബൈൽ നമ്പർ നിലനിർത്താനോ അല്ലെങ്കിൽ പുതിയതൊന്ന് നേടാനോ ആഗ്രഹമുണ്ടെങ്കിൽ ആധാർ കാർഡ് നമ്പർ ഉപയോഗിച്ച് പരിശോധിക്കേണ്ടതുണ്ട്. 11 ലക്ഷം പാന്‍ കാര്‍ഡുകള്‍ റദ്ദാക്കി; നിങ്ങളുടെ പാൻ കാർഡ് നിലവിലുണ്ടോയെന്നറിയാൻ എന്ത് ചെയ്യണം???
അവസാന ദിവസം
സർക്കാരിന്റെ അടുത്തിടെ പുറത്തിറക്കിയ നിർദ്ദേശമനുസരിച്ച് കാർഡുടമകൾ തങ്ങളുടെ ആധാർ നമ്പർ മൊബൈൽ നമ്പറുകളുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. 2018 ഫെബ്രുവരി 6 ആണ് ആധാർ മൊബൈൽ നമ്പറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി. എന്നാൽ ഇത് എത്രയും വേഗം പൂർത്തിയാക്കുന്നതാണ് നല്ലത്. ആധാർ പാൻ ബന്ധിപ്പിക്കൽ: സമയപരിധി ആഗസ്റ്റ് 31 വരെ നീട്ടി
ആവശ്യമായ രേഖകൾ
ആധാർ കാർഡ് നമ്പർ മൊബൈൽ നമ്പറുമായി ബന്ധിപ്പിക്കുന്നതിന് നിങ്ങൾക്ക് ആവശ്യമായത് നിങ്ങളുടെ ആധാർ കാർഡും മൊബൈൽ നമ്പറും മാത്രമാണ്. എന്നാൽ ഓഫ് ലൈനായാണ് നിങ്ങൾ ബന്ധിപ്പിക്കുന്നതെങ്കിൽ ആധാർ കാർഡിന്റെ ഫോട്ടോകോപ്പിയും പാൻ കാർഡ്, പാസ്പോർട്ട്, വോട്ടർ ഐഡി കാർഡ് എന്നിവയിലേതെങ്കിലും തിരിച്ചറിയൽ രേഖകളുടെ ഫോട്ടോകോപ്പിയും ആവശ്യമാണ്. കൂടാതെ മൊബൈൽ ഉപഭോക്താവ് ബയോമെട്രിക് പരിശോധനകൾക്ക് വിധേയമാകേണ്ടതുണ്ട്. തുടർന്ന് നിങ്ങൾക്ക് നിങ്ങളുടെ ഫോണിൽ ഒരു പരിശോധന കോഡ് ലഭിക്കും. ഇത് ഒരു ഒറ്റത്തവണ പാസ് വേഡ് ആയിരിക്കും. ഈ പാസ് വേഡ് ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കാൻ ആവശ്യമാണ്. നിങ്ങളുടെ ആധാർ നഷ്ട്ടമായോ??? ടെൻഷൻ അടിക്കേണ്ട, ഡ്യൂപ്ലിക്കേറ്റ് കാർഡ് എടുക്കുന്നതെങ്ങനെ?
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കുന്നതിന് മുമ്പ് നിങ്ങൾ രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കണം.
1.ആദ്യമായി മൊബൈൽ നമ്പർ ലിങ്ക് ചെയ്യുന്നതിന്
2.പഴയ നമ്പർ മാറ്റി പുതിയ നമ്പർ അപ്ഡേറ്റ് ചെയ്യുന്നതിന്
ഈ രണ്ട് സാഹചര്യങ്ങളിലും രണ്ട് വിധത്തിലാണ് ബന്ധിപ്പിക്കൽ നടപടി നടത്തേണ്ടത്. എൻആർഐകൾക്ക് ആധാർ കാർഡ് വേണോ??? നിങ്ങളുടെ സംശയങ്ങൾക്കുള്ള ഉത്തരം ഇതാ...
ആദ്യമായി ബന്ധിപ്പിക്കുമ്പോൾ
ആദ്യമായി മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കേണ്ടത് ഓഫ് ലൈനായാണ്. മിക്ക ഓൺലൈൻ ഇടപാടുകളും OTP (ഒറ്റത്തവണ പാസ്വേഡ്) വഴിയാണ് നടക്കുന്നത്. അതായത് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് OTP അയച്ചായിരിക്കും നടപടി പൂർത്തിയാക്കേണ്ടത്. എന്നാൽ ആദ്യമായി നിങ്ങൾ മൊബൈൽ നമ്പർ ബന്ധിപ്പിക്കുമ്പോൾ ഇത് സാധ്യമല്ല. അതിനാൽ ബന്ധിപ്പിക്കൽ നടപടി പൂർത്തിയാക്കേണ്ടത് ഓഫ് ലൈനായി വേണം. നിങ്ങളുടെ കുട്ടിക്ക് ആധാർ കാർഡ് എടുത്തോ??? അപേക്ഷിക്കേണ്ടത് എങ്ങനെയെന്ന് അറിയണ്ടേ?
ഓഫ് ലൈൻ അപ്ഡേഷൻ
- ആധാർ അപ്ഡേറ്റ് / തിരുത്തൽ ഫോം ലഭിക്കുന്നതിനോ അല്ലെങ്കിൽ യു.ഐ.ഡി.എ.ഐ വെബ്സൈറ്റിൽ നിന്നും ഫോം ഡൌൺലോഡ് ചെയ്യുന്നതിനോ നിങ്ങളുടെ അടുത്തുള്ള ആധാർ സെന്റർ സന്ദർശിക്കുക.
- ഫോം കൃതൃമായി പൂരിപ്പിച്ച് കേന്ദ്രത്തിലെ ബന്ധപ്പെട്ട വ്യക്തിക്ക് സമർപ്പിക്കുക. മൊബൈൽ നമ്പർ മാത്രമാണ് അപ്ഡേറ്റ് ചെയ്യേണ്ടതെങ്കിൽ അത് ഫോമിൽ രേഖപ്പെടുത്തുക.
- അപ്ഡേറ്റ് ഫോം സമർപ്പിക്കുന്നതിനൊപ്പം നിങ്ങളുടെ ആധാർ കാർഡിന്റെ ഫോട്ടോകോപ്പിയും പാൻ കാർഡ്, പാസ്പോർട്ട്, വോട്ടർ ഐഡി കാർഡ് എന്നിവയിലേതെങ്കിലും തിരിച്ചറിയൽ രേഖകളുടെ ഫോട്ടോകോപ്പിയും നൽകണം
- ഇതിനുശേഷം എൻറോൾമെന്റ് സെന്ററിൽ നിങ്ങളുടെ ബയോമെട്രിക് പരിശോധിക്കും. വിരലടയാളവും ഇതിനായി പരിശോധിക്കും.
- തുടർന്ന് നിങ്ങൾക്ക് ഒരു അക്നോളജ്മെന്റ് സ്ലിപ്പ് ലഭിക്കും. സാധാരണഗതിയിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ 2 മുതൽ 5 ദിവസം വരെയാണ് എടുക്കുക. എന്നാൽ യുഐഡിഎഐ ഹെൽപ്പ്ലൈൻ അനുസരിച്ച് പുതുക്കലിനുള്ള സമയം 10 ദിവസമാണ്. നിങ്ങളുടെ ആധാറിലെയും പാൻ കാർഡിലെയും പേരുകൾ വ്യത്യസ്തമാണോ? തിരുത്താൻ എന്ത് ചെയ്യണം?
പഴയ നമ്പർ മാറ്റി പുതിയ നമ്പർ ഉൾപ്പെടുത്തുന്നതിന്
നിങ്ങളുടെ പഴയ നമ്പർ മാറ്റി പുതിയ നമ്പർ ഉൾപ്പെടുത്തുന്നതിന് ഓൺലൈൻ ഓപ്ഷനാണ് തിരഞ്ഞെടുക്കേണ്ടത്. ഓൺലൈൻ അപ്ഡേറ്റിനു മുമ്പായി നിങ്ങളുടെ ആധാറുമായി ബന്ധപ്പെടുത്തിയിരിക്കുന്ന പഴയ നമ്പർ നിലവിലുണ്ടെന്നും അത് കൈയിൽ തന്നെയുണ്ടെന്നും ഉറപ്പ് വരുത്തണം. കാരണം അപ്ഡേറ്റ് നടപടി പൂർത്തിയാകണമെങ്കിൽ നിങ്ങളുടെ നിലവിലുള്ള നമ്പറിലേക്ക് അയയ്ക്കുന്ന ഒടിപി അഥവാ ഒറ്റത്തവണ പാസ് വേഡ് ആവശ്യമാണ്. നിങ്ങളുടെ ആധാർ കാർഡിൽ തെറ്റുണ്ടോ? തിരുത്താൻ ഇതാ മൂന്ന് മാർഗങ്ങൾ
ഓൺലൈൻ അപ്ഡേഷൻ
- യു.ഐ.ഡി.എ.ഐ. വെബ്സൈറ്റിൽ ആധാർ അപ്ഡേറ്റ് ടാബിന് താഴെ ആധാർ സെൽഫ് സർവീസ് പോർട്ടലിലേക്ക് ഉപയോക്താവിനെ നയിക്കുന്ന ഒരു ഓപ്ഷൻ ഉണ്ട്.
- ഇവിടെ നിങ്ങളുടെ ആധാർ നമ്പറും കാപ്ച ടെക്സ്റ്റും ഒടിപിക്കായുള്ള അഭ്യർത്ഥനയും നൽകുക.
- ഒടിപി നിങ്ങളുടെ നിലവിലുള്ള മൊബൈൽ നമ്പറിലേക്ക് അയയ്ക്കും അത് സമർപ്പിച്ചതിനുശേഷം നിങ്ങൾക്ക് ഒരു പുതിയ പേജ് തുറന്നു വരും
- അവിടെ നിങ്ങൾക്ക് ആവശ്യമുള്ള വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാം.
- അപ്ഡേറ്റ് സെലക്ട് ഫീൽഡിൽ നിന്നും മൊബൈൽ നമ്പർ 'തിരഞ്ഞെടുത്ത് പുതിയ മൊബൈൽ നമ്പർ നൽകുക. ആധാർ ബാങ്ക് അക്കൌണ്ടുമായി ബന്ധിപ്പിക്കാം വളരെ എളുപ്പത്തിൽ, എങ്ങനെയെന്ന് നോക്കൂ...
ആധാറും മൊബൈൽ നമ്പറും ബന്ധിപ്പിച്ചില്ലെങ്കിൽ
മൊബൈൽ നമ്പറും ആധാറും ബന്ധിപ്പിക്കേണ്ടത് വളരെ നിർബന്ധമാണ്. 2018 ഫെബ്രുവരി 6ന് മുമ്പ് ഇത് ബന്ധിപ്പിച്ചില്ലെങ്കിൽ നിങ്ങളുടെ മൊബൈൽ സേവനങ്ങൾ നിയന്ത്രിതമാകും. നിങ്ങൾക്ക് ആധാർ കാർഡ് ഇല്ലെങ്കിൽ ആധാർ കാർഡ് എടുക്കുന്നതിനുള്ള നടപടികളാണ് ആദ്യം ചെയ്യേണത്. ആധാറില്ലെങ്കിൽ ഇനി അക്കൗണ്ട് പൂട്ടും; 50000നു മുകളിലുള്ള പണമിടപാടിനും ആധാർ നിർബന്ധം
മൊബൈൽ സർവീസ് റീട്ടെയിലർ
ആധാറും മൊബൈൽ നമ്പറും ബന്ധിപ്പിക്കാൻ നിങ്ങൾക്ക് മൊബൈൽ സർവീസ് റീട്ടെയിലറുമായും ബന്ധപ്പെടാം. ഉദാഹരണത്തിന് എയർടെൽ തങ്ങളുടെ ഉപഭോക്താക്കൾക്ക് ആധാർ - മൊബൈൽ നമ്പർ ബന്ധിപ്പിക്കൽ വളരെ എളുപ്പത്തിൽ ചെയ്തു നൽകുന്നുണ്ട്. ഇതിന് അവർ പ്രത്യേക ഫീസ് ഈടാക്കുന്നില്ല
ഇ- കെവൈസി
ഉപഭോക്താക്കളെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങുന്ന ഫോമാണ് ഇ- കെവൈസി. മൊബൈൽ സർവ്വീസ്ദാതാക്കളുടെ പക്കൽ ഉപഭോക്താക്കളെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ ഉണ്ടായിരിക്കണം എന്നത് ഇപ്പോൾ നിർബന്ധമാണ്. അതായത് നിങ്ങളുടെ പേര്, ജനനത്തീയതി, വയസ്സ് തുടങ്ങിയവ.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications