നിങ്ങളുടെ കുട്ടിക്ക് ആധാർ കാ‍ർഡ് എടുത്തോ??? അപേക്ഷിക്കേണ്ടത് എങ്ങനെയെന്ന് അറിയണ്ടേ?

Posted By:
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ആധാർ കാർഡുകൾ ഇപ്പോൾ എല്ലാവർക്കും നിർബന്ധമാണ്. സ്കൂളിൽ നിന്ന് കുട്ടികൾക്ക് ഉച്ചഭക്ഷണം ലഭിക്കാൻ മുതൽ ആദായനികുതി റിട്ടേൺ സമർപ്പിക്കാൻ വരെ ആധാർ കാർഡ് നമ്പർ നിർബന്ധമാണ്. ഇന്ത്യയിൽ എവിടെയും തിരിച്ചറിയൽ രേഖയായി ആധാർ കാർഡ് ഉപയോഗിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ആധാർ കാർഡ് ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ്.

  ആധാ‍ർ നി‍‍‍ർബന്ധം

  കൂടാതെ ഡ്രൈവിംഗ് ലൈസൻസ്, സിം കാർഡ്, റെയിൽവേ ടിക്കറ്റ് ബുക്കിംഗ്, ഇപിഎഫ് പെൻഷൻ, പാൻ കാർഡ്, ഇൻകം ടാക്സ് ഫയലിംഗ് എന്നിവ പോലുള്ള നിരവധി സേവനങ്ങൾക്ക് ഇപ്പോൾ ആധാർ കാർഡ് നിർബന്ധമാണ്. ഏത് പ്രായത്തിലുള്ളവർക്കും ആധാർ കാർഡ് നമ്പറിനായി അപേക്ഷിക്കാം. ഒരു വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാ കുട്ടികൾക്കും ആധാർ കാർഡിന് അപേക്ഷിക്കാവുന്നതാണ്.

  എന്തുകൊണ്ട് കുട്ടികൾക്ക് ആധാർ വേണം?

  ദൈനംദിന ജീവിതത്തിൽ നിരവധി കാര്യങ്ങൾക്ക് ഇപ്പോൾ ആധാർ നിർബന്ധമാണ്. കഴിഞ്ഞ മാസം സർക്കാർ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിക്കും ആധാർ നിർബന്ധിതമാക്കി. ആധാർ കാർഡ് ഇല്ലാത്ത കുട്ടികൾക്ക് സൗജന്യമായി ഭക്ഷണം നൽകാനാകില്ലെന്നാണ് മാനവവിഭവ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. സ്കൂൾ പ്രവേശന സമയത്തും കുട്ടികളുടെ ആധാർ കാർഡുകൾ നൽകണമെന്ന് പല സ്കൂളുകളും ഇപ്പോൾ നിർദേശിക്കുന്നുണ്ട്.

  കുട്ടികൾക്കുള്ള ആധാർ കാർഡിന് എങ്ങനെ അപേക്ഷിക്കാം?

  കുട്ടികൾക്കും മുതിർന്നവർക്കും കാർഡിന് അപേക്ഷിക്കേണ്ട അടിസ്ഥാന നടപടി ഒരുപോലെയാണ്. എന്നാൽ രേഖകൾ സമർപ്പിക്കുന്നതിനൊപ്പം മാതാപിതാക്കളുടെ ആധാർ കാർഡുകൾ കുട്ടികളുടേതുമായി ബന്ധിപ്പിക്കണമെന്നുമാത്രം. 

  ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • നിങ്ങളുടെ കുട്ടിക്ക് ഒരു വയസ്സിൽ കൂടുതലായെങ്കിൽ മാത്രമേ ആധാർ കാർഡ് ലഭിക്കുകയുള്ളൂ.
  • അഞ്ച് വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കില്ല. അതായത് വിരലടയാളങ്ങളും മറ്റും. കാരണം അഞ്ച് വയസ്സുവരെ കുട്ടികളുടെ ഇത്തരത്തിലുള്ള വിവരങ്ങൾ മാറിക്കൊണ്ടിരിക്കും. 
  • കുട്ടികൾക്ക് 5 വയസ്സ് കഴിഞ്ഞാൽ വിരലടയാളവും ഐറിസ് സ്കാനും മറ്റും നടത്തി ആധാറിൽ ചേർക്കാം. ഇങ്ങനെ ചേർക്കുമ്പോൾ ആധാർ കാർഡ് നമ്പറിന് യാതൊരു മാറ്റവും ഉണ്ടാകില്ല. 
  • കുട്ടിയ്ക്ക് 15 വയസ്സ് പൂർത്തിയായ ശേഷം ബയോമെട്രിക്ക് വിവരങ്ങൾ ഒരിയ്ക്കൽ കൂടി ശേഖരിക്കണം. ഇതായിരിക്കും അം​ഗീകൃതമായ അവസാനത്തെ വിവരങ്ങൾ.

  ആവശ്യമായ രേഖകൾ

  • കുട്ടികളുടെ ആധാർ കാർഡിനായി അപേക്ഷിക്കുന്നതിന് അധികം രേഖകൾ ആവശ്യമില്ല. എന്തൊക്കെയാണ് ആവശ്യമായ രേഖകൾ എന്നു നോക്കാം...
  • അപേക്ഷകന്റെ ജനന സർട്ടിഫിക്കറ്റ് 
  • കുട്ടിയുടെ മാതാപിതാക്കളുടെ ആധാർ കാർഡ് വിശദാംശങ്ങൾ
  • കുട്ടിയുടെ മാതാപിതാക്കളുടെ വിലാസം
  • കുട്ടികയുടെ മാതാപിതാക്കളുടെ തിരിച്ചറിയൽ രേഖകൾ

   

  ഓൺലൈൻ രജിസ്ട്രേഷൻ

  • യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിട്ടി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) വെബ്സൈറ്റ് സന്ദർശിച്ച് ആധാർ കാർഡ് രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക. 
  • ആവശ്യമായ ഫോം വാങ്ങിയതിന് ശേഷം കുട്ടിയുടെ പേര്, മാതാപിതാക്കളുടെ ഫോൺ നമ്പർ, മാതാപിതാക്കളുടെ ഇ-മെയിൽ ഐഡി തുടങ്ങിയ വിശദാംശങ്ങൾ പൂരിപ്പിക്കുക. നിങ്ങളുടെ സ്ഥിരം ഫോൺ നമ്പരും ഇ-മെയിൽ വിലാസവുമാണെന്ന് ഉറപ്പാക്കുക.
  • വ്യക്തിഗത വിവരങ്ങൾ പൂരിപ്പിച്ച ശേഷം കുട്ടിയുടെ മാതാപിതാക്കളുടെ സംസ്ഥാനം, ജില്ല, പ്രദേശം തുടങ്ങിയ പ്രാദേശിക വിശദാംശങ്ങൾ നൽകുക.
  • തുടർന്ന് ഫിക്സ് അപ്പോയിന്റ്മെന്റ് ബട്ടണിൽ അമർത്തുക. അതിനുശേഷം അപ്പോയിന്റ്മെന്റ് ലഭിച്ച ദിവസം മുകളിൽ പറഞ്ഞ രേഖകളുമായി എത്തുക. മാതാപിതാക്കളുടെ ആധാർ കാർഡ് ഉൾപ്പെടെ എല്ലാവിവരങ്ങളും അവിടെ വച്ച് പരിശോധിക്കും.
  • കുട്ടിക്ക് 5 വയസിനു മുകളിലായെങ്കിൽ ബയോമെട്രിക്ക് വിവരങ്ങൾ പരിശോധിച്ച് ആധാർ കാർഡുമായി ബന്ധിപ്പിക്കണം.

  അക്നോളജ്മെന്റ് നമ്പ‍ർ

  ഓഡിറ്റിം​ഗും ബയോമെട്രിക് വിവരങ്ങളും നൽകി കഴിഞ്ഞാൽ അപേക്ഷകന് ഒരു അക്നോളജ്മെന്റ് നമ്പർ ലഭിക്കും. നിങ്ങളുടെ അപേക്ഷ പരിശോധിച്ചുറപ്പിക്കാൻ സഹായിക്കുന്ന ഒരു താൽക്കാലിക റെക്കോർഡ് നമ്പറാണിത്.

  ആധാർഡ് കാർഡ് ഡെലിവറി

  പരിശോധന പൂർത്തിയായാൽ നിങ്ങൾക്ക് ഓൺലൈൻ അപ്പോയിന്റ്മെന്റ് പ്രോസസ് സമയത്ത് നൽകിയ അതേ നമ്പറിൽ പ്രക്രിയ വിജയകരമായി എന്ന ഒരു എസ്എംഎസ് ലഭിക്കും. ഈ എസ്എംഎസ് ലഭിച്ച് കഴിഞ്ഞാൽ 60 ദിവസത്തിനകം നിങ്ങളുടെ ആധാർ കാർഡ് നിങ്ങൾക്ക് ലഭിക്കും.

  ഇ- ആധാ‍ർ

  അപേക്ഷ നൽകി 60 ദിവസത്തിനുശേഷം നിങ്ങൾക്ക് ആധാർ കാർഡ് ലഭിച്ചില്ലെങ്കിൽ ഓൺലൈനായി നില പരിശോധിക്കാൻ കഴിയും. ആധാർ തയാറാണെന്നു സ്റ്റാറ്റസ് കാണിച്ചാൽ, ഇ- ആധാർ കാർഡ് വഴി നിങ്ങൾക്ക് ആധാർ കാർഡ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും.

   

   

  malayalam.goodreturns.in

  English summary

  How To Apply For Aadhaar Card For Kids?

  An individual of any age can apply for Aadhaar card number in India. Children and kids above one year of age can apply for the unique identification number.
  Company Search
  Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
  Thousands of Goodreturn readers receive our evening newsletter.
  Have you subscribed?

  Find IFSC

  Get Latest News alerts from Malayalam Goodreturns

  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more