ആധാ‍ർ ബാങ്ക് അക്കൌണ്ടുമായി ബന്ധിപ്പിക്കാം വളരെ എളുപ്പത്തിൽ, എങ്ങനെയെന്ന് നോക്കൂ...

Posted By: Swathimol
Subscribe to GoodReturns Malayalam

ചെറിയ അക്കൌണ്ടുകളൊഴികെ മറ്റ് എല്ലാ ബാങ്ക് അക്കൌണ്ടുകളിലും ആധാർ നമ്പറുകൾ ബന്ധിപ്പിക്കേണ്ടത് നിർബന്ധമാണെന്ന് സർക്കാർ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഡിസംബർ 31 ന് മുമ്പ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ബാങ്ക് അക്കൗണ്ടുകൾ അസാധുവാകും.

50,000നു മുകളിലുള്ള ഏത് പണമിടപാടിനും യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) നൽകിയ 12 അക്ക ആധാർ നമ്പ‍‍ർ നിർബന്ധമാണ്. നികുതി വെട്ടിക്കുന്നതിനായി ഒന്നിലധികം പാൻ കാ‍ർഡുകൾ ഉപയോഗിക്കുന്നവരെ പിടികൂടാൻ ആധാർ പാൻ കാ‍ർഡുമായി ബന്ധിപ്പിക്കുന്നതും നിർബന്ധമാക്കിയിട്ടുണ്ട്.

എങ്ങനെ ബന്ധിപ്പിക്കാം?

ബാങ്ക് അക്കൗണ്ടും ആധാറും തമ്മിൽ ബന്ധിപ്പിക്കാൻ രണ്ട് വഴികൾ ഉണ്ട്. ഓൺലൈനായും ഓഫ് ലൈനായും ഇത് ചെയ്യാവുന്നതാണ്. മിക്ക ബാങ്കുകളും അക്കൗണ്ട് ബന്ധിപ്പിക്കാൻ ഒന്നിലധികം വഴികൾ അനുവദിക്കുന്നുണ്ട്. നെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിങ്, എടിഎം, എസ്എംഎസ് എന്നിവ വഴിയും ബാങ്ക് ശാഖകളിൽ നേരിട്ടെത്തിയും ഉപഭോക്താക്കൾക്ക് ആധാർ നമ്പർ ബാങ്കുമായി ബന്ധിപ്പിക്കാവുന്നതാണ്.

എടിഎം

എസ്ബിഐ, ആക്സിസ് ബാങ്ക് തുടങ്ങിയ ഒട്ടേറെ ബാങ്കുകൾ എ.ടി.എമ്മിലൂടെ ബാങ്ക് അക്കൗണ്ടിനെ ആധാറുമായി ബന്ധിപ്പിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. എടിഎമ്മിൽ ക്രെഡിറ്റ് കാ‍ർഡ് ഇൻസേർട്ട് ചെയ്യുമ്പോൾ രജിസ്ട്രേഷൻ എന്ന ഓപ്ഷൻ സ്ക്രീനിൽ തെളിയും. ഇതിൽ ക്ലിക്ക് ചെയ്തതിന് ശേഷം പിൻ നമ്പർ ടൈപ്പ് ചെയ്യുക. തുടർന്ന് ലിങ്ക് ആധാർ നമ്പർ എന്ന് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. അതിന് ശേഷം അക്കൗണ്ട് തിരഞ്ഞെടുത്ത് അപ്ഡേറ്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ നിങ്ങളുടെ ആധാർ നമ്പർ ടൈപ്പ് ചെയ്യാനുള്ള ബോക്സ് സ്ക്രീനിൽ തെളിയും. അതിൽ ആധാർ നമ്പ‍ർ ടൈപ്പ് ചെയ്യുക. നമ്പർ ശരിയാണെന്ന് ഉറപ്പിക്കാനായി ഒരു തവണ കൂടി ടൈപ്പ് ചെയ്യണം.

ഇന്റർനെറ്റ് ബാങ്കിം​ഗ്

ഇന്റർനെറ്റ് ബാങ്കിങ് ഉപയോഗിച്ചും ഉപഭോക്താക്കൾക്ക് അവരുടെ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാം. ഇതിനായി നെറ്റ് ബാങ്കിംഗ് വിൻഡോ തുറന്ന ശേഷം ആധാറുമായി അക്കൗണ്ട് ബന്ധിപ്പിക്കുന്നതിനുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ബന്ധിപ്പിക്കേണ്ട അക്കൌണ്ടിന്റെ നമ്പർ തെരഞ്ഞെടുക്കുകയും ആധാർ നമ്പർ നൽകുക. അതിനുശേഷം വിശദാംശങ്ങൾ സ്ഥിരീകരിക്കുക. ഒരൊറ്റ ലോഗിൻ ഐഡിയിൽ ലിങ്കുചെയ്തിരിക്കുന്ന ഒന്നിൽ കൂടുതൽ ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കിൽ നിങ്ങൾ എല്ലാ അക്കൗണ്ടുകൾക്കും ഇത് ആവർത്തിക്കേണ്ടതാണ്. ഇത് സമർപ്പിച്ചതിനു ശേഷം പരിശോധനയ്ക്കായി ബാങ്ക് 4 അല്ലെങ്കിൽ 5 ദിവസം വരെ എടുത്തേക്കാം.

എസ്.എം.എസ്

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ തങ്ങളുടെ ഉപഭോക്താക്കൾക്ക് ബാങ്ക് അക്കൌണ്ടും ആധാറും ബന്ധിപ്പിക്കാൻ എസ്എംഎസ് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. നിങ്ങളുടെ മൊബൈൽ നമ്പർ ബാങ്കുമായും രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് SMS ഓപ്ഷൻ തെരഞ്ഞെടുക്കാവുന്നതാണ്. ​uid (സ്പെയ്സ്) ആധാർ നമ്പർ (സ്പേസ്) അക്കൌണ്ട് നമ്പ‍ർ എന്ന ഫോർമാറ്റിൽ 567676 എന്ന നമ്പറിലേക്ക് എസ്എംഎസ് അയയ്ക്കാം.

മിസ്ഡ് കോൾ

എച്ച്ഡിഎഫ്സി ബാങ്ക് ഫോൺ വഴിയാണ് ആധറും ബാങ്ക് അക്കൌണ്ടും തമ്മിൽ ബന്ധിപ്പിക്കുന്നത്. ബാങ്കിന്റെ ഒരു പ്രത്യേക നമ്പറിലേയ്ക്ക് ഉപഭോക്താക്കൾ മിസ് കോൾ ചെയ്യുക. അപ്പോൾ നിങ്ങളുടെ ഫോണിലേക്ക് ഒരു ഐവിആർഎസ് കോൾ വരും. ഈ കോൾ വഴി ലഭിക്കുന്ന നിർദ്ദേശത്തിലൂടെ നിങ്ങൾക്ക് ആധാറും അക്കൌണ്ടും തമ്മിൽ ബന്ധിപ്പിക്കാം.

ചെറിയ അക്കൌണ്ടുകൾ

ചെറിയ അക്കൌണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കേണ്ട ആവശ്യമില്ല. 18 വയസ്സിന് മുകളിൽ പ്രായമുള്ള ഒരു വ്യക്തിക്ക് ചെറിയ അക്കൗണ്ട് തുറക്കാൻ കഴിയും. ഈ അക്കൗണ്ടിലൂടെ 50,000 രൂപയിൽ കൂടുതൽ തുക ഡിപ്പോസിറ്റ് ചെയ്യാൻ പാടില്ല. ഇത്തരത്തിലുള്ള നിരവധി നിയന്ത്രണങ്ങളുണ്ട് ചെറിയ അക്കൗണ്ടുകൾക്ക്. കെവൈസി രേഖകൾ സമർപ്പിച്ച് ഒരു ചെറിയ അക്കൗണ്ട് ഒരു സാധാരണ സേവിംഗ്സ് അക്കൗണ്ടാക്കി മാറ്റാം.

malayalam.goodreturns.in

English summary

How To Link Aadhaar With Your Bank Account?

There are two ways of linking Aaadhaar with the bank account, that is by online and offline. Most banks allow more than one way to connect the account. The customers can do it over net banking, mobile banking, ATM, SMS and also by visiting a bank branch.
Story first published: Wednesday, June 21, 2017, 17:06 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns