എൻആ‍ർഐകൾക്ക് ആധാർ കാ‍ർഡ് വേണോ??? നിങ്ങളുടെ സംശയങ്ങൾക്കുള്ള ഉത്തരം ഇതാ....

Posted By:
Subscribe to GoodReturns Malayalam

നിങ്ങൾ ഒരു പ്രവാസിയാണോ? ആദായനികുതി റിട്ടേണുകൾക്കായി നിങ്ങളുടെ ആധാർ കാർഡ് നമ്പർ ലിങ്കുചെയ്യണോ? നിങ്ങളുടെ സംശയങ്ങൾക്കുള്ള ഉത്തരം ഇതാ...
ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിന് എൻആ‍ർഐകൾക്ക് ആധാർ ആവശ്യമില്ല. ജൂലൈ ഒന്നു മുതലാണ് ഇത് പ്രാബല്യത്തിൽ വന്നത്.

എന്തുകൊണ്ട് നിർബന്ധമല്ല?

ആധാർ നിയമം അനുസരിച്ച്, ഇന്ത്യയിൽ സ്ഥിരതാമസമാക്കിയവർക്ക് മാത്രമേ ആധാർ നമ്പർ ലഭിക്കാൻ അർഹതയുള്ളൂ. അതിനാൽ ഈ 12 അക്ക ഐഡന്റിറ്റി നമ്പ‍ർ എൻആർഐകൾക്ക് ലഭിക്കില്ല. അതുകൊണ്ട് തന്നെ ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിന് എൻആ‍ർഐകൾക്ക് ആധാർ കാർഡിന്റെ ആവശ്യമില്ല.

ആധാ‍ർ ആവശ്യമുള്ളത് ആർക്കൊക്കെ?

കഴിഞ്ഞ 12 മാസത്തിനുള്ളിൽ 182 ദിവസത്തിൽ കൂടുതൽ ഇന്ത്യയിൽ താമസിച്ചിട്ടുള്ള എൻആർഐകൾക്ക് ആധാർ നിർബന്ധമാണ്. അങ്ങനെയുള്ളവ‍‍ർ എത്രയും വേ​ഗം ആധാർ കാ‍ർഡ് എടുക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. എന്നാൽ 182 ദിവസത്തിൽ താഴെ മാത്രമേ നിങ്ങൾ ഇന്ത്യയിൽ താമസിച്ചിട്ടുള്ളൂവെങ്കിൽ ഐ.ടി ആക്ട് സെക്ഷൻ 139AA പ്രകാരം ആധാർ ആവശ്യമില്ല.

ഫിനാൻസ് ആക്ട് 2017

ഫിനാൻസ് ആക്ട് 2017 അനുസരിച്ച്, ഇന്ത്യയിൽ ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതും പാൻ കാർഡിന് അപേക്ഷിക്കുന്നതിനും നിലവിലുള്ള പാൻ കാ‍ർഡ് നിലനിർത്തുന്നതിനും ആധാർ നിർബന്ധമാണ്.

ആധാറും ബാങ്ക് അക്കൗണ്ടും

ഇന്ത്യയിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന എല്ലാവരുടെയും ബാങ്ക് അക്കൌണ്ടുകൾ ആധാർ നമ്പറുമായി ബന്ധിപ്പിക്കണമെന്ന് സർക്കാർ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഡിസംബർ 31ന് മുമ്പ് ആധാറുമായി ബന്ധിപ്പിക്കാത്ത ബാങ്ക് അക്കൗണ്ടുകൾ അസാധുവാക്കുന്നതാണ്. ആധാറും ബാങ്ക് അക്കൗണ്ടും ബന്ധിപ്പിച്ചാൽ മാത്രമേ പിന്നീട് ഈ അക്കൗണ്ട് ഉപയോ​ഗിക്കാൻ സാധിക്കൂ. ആധാ‍ർ ബാങ്ക് അക്കൌണ്ടുമായി ബന്ധിപ്പിക്കാം വളരെ എളുപ്പത്തിൽ, എങ്ങനെയെന്ന് നോക്കൂ...

പുതിയ ബാങ്ക് അക്കൗണ്ടിനും ആധാ‍ർ

ബാങ്കുകളിൽ പുതിയ അക്കൗണ്ട് തുടങ്ങുന്നതിനും ആധാർ നിർബന്ധമാണ്. വിവിധ സർക്കാർ പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നതിനും ഇനി ആധാർ നിർബന്ധമാണ്. നിങ്ങളുടെ ആധാറിലെയും പാൻ കാർഡിലെയും പേരുകൾ വ്യത്യസ്തമാണോ? തിരുത്താൻ എന്ത് ചെയ്യണം?

പാസ്പോർട്ടിനും ഇനി ആധാർ

ആധാർ കാർഡ് ഇല്ലാതെ നിങ്ങൾക്ക് ഇനി പാസ്പോർട്ട് ലഭിക്കില്ല. പാസ്പോർട്ടിന് അപേക്ഷിക്കുന്നതിനുള്ള നിർബന്ധിത രേഖകളിലൊന്നാണ് ആധാർ കാർഡെന്ന് വിദേശ മന്ത്രാലയം വെളിപ്പെടുത്തിയിട്ടുണ്ട്. അതിനാൽ ജൂലൈ 1 മുതൽ ആധാറില്ലാത്തവർക്ക് പാസ്പോർട്ട് ലഭിക്കില്ല.

malayalam.goodreturns.in

Read more about: nri, aadhaar, എൻആർഐ, ആധാർ
English summary

Do NRIs Need Aadhaar Card To File Tax Returns?

Are you an NRI? Do you know whether you need to link your Aadhaar card number for tax returns? Non-resident Indians are exempted from the mandatory requirement of quoting Aadhaar to file tax returns in India, which is effective July 1, Government of India officials and experts clarified.
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns