ആധാർ പാൻ ബന്ധിപ്പിക്കൽ: സമയപരിധി ആഗസ്റ്റ് 31 വരെ നീട്ടി

Posted By:
Subscribe to GoodReturns Malayalam

ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കേണ്ട അവസാന തീയതി നീട്ടി. ജൂലൈ 31നായിരുന്നു ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി. എന്നാൽ ഇത് ആഗസ്റ്റ് 31 വരെ നീട്ടി.

ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് അഞ്ചിലേയ്ക്ക് മാറ്റിയതിന് പിന്നാലെയായിരുന്നു ആധാറും പാനും ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധിയും നീട്ടിയത്.

ആധാർ പാൻ ബന്ധിപ്പിക്കൽ: സമയപരിധി ആഗസ്റ്റ് 31 വരെ നീട്ടി

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന് മുമ്പ് ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിച്ചിരിക്കണം. എങ്കിൽ മാത്രമേ റിട്ടേൺ ഫയലിംഗ് പൂർത്തിയാകൂ. എന്നാൽ നിരവധി പേർക്ക് ഇതുവരെ പാനും ആധാറും തമ്മിൽ ബന്ധിപ്പിക്കാനായിട്ടില്ല.

നികുതി ദായകർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് തീയതികൾ നീട്ടിയത്. റിട്ടേൺ സമർപ്പിക്കുന്നതിനുള്ള കാലാവധി അവസാനിക്കുന്നതിനാൽ തിരക്കുമൂലം ആദായനികുതി വകുപ്പിന്റെ വെബ്സൈറ്റിന്റെ പ്രവർത്തനം ഇന്നലെ നിലച്ചിരുന്നു. ഇത് മൂലമാണ് തീയതി നീട്ടിയതെന്ന് അധികൃതർ പറഞ്ഞു. രണ്ടുകോടിയിലധികം പേർ ഇതുവരെ റിട്ടേൺ ഫയൽ ചെയ്തെന്നാണ് വിവരം.

malayalam.goodreturns.in

English summary

Deadline for Aadhaar-PAN linking extended till August 31

The government on Monday notified that it has extended the deadline for linking Aadhaar with PAN (Permanent Account Number). The last date for the linking has now been finalised for August 31.
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns