നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ.) വികസിപ്പിച്ച മൊബൈൽ അധിഷ്ഠിത പണമിടപാട് സംവിധാനമാണ് യുപിഐ. യുപിഐയുടെ പരിഷ്‌കരിച്ച പതിപ്പ് ഈയാഴ്ച പുറത്തിറക്കുമെന്ന് റിപ്പോർട്ടുകൾ.
നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ.) വികസിപ്പിച്ച മൊബൈൽ അധിഷ്ഠിത പണമിടപാട് സംവിധാനമാണ് യുപിഐ. യുപിഐയുടെ പരിഷ്‌കരിച്ച പതിപ്പ് ഈയാഴ്ച പുറത്തിറക്കുമെന്ന് റിപ്പോർട്ടുകൾ.
എന്താണ് യുപിഐ?
സ്മാര്‍ട്ട് ഫോണിലൂടെ ധനവിനിമയം സാധ്യമാകുന്ന ഒരു ബാങ്കിംഗ് ഇന്റര്‍ഫേസാണ് യുപിഐ. പേഴ്സണ്‍ ടു പേഴ്സണ്‍ പേയ്മെന്റ് മോഡില്‍ പ്രവര്‍ത്തിക്കുന്ന ഈ സംവിധാനം വഴി ഒരു മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഉപഭോക്താവിന് സ്വന്തം അക്കൗണ്ടില്‍ നിന്നും ഇഷ്ടമുള്ള വ്യക്തികള്‍ക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തു നല്‍കുവാനും അവരില്‍ നിന്നും പണം സ്വീകരിക്കുവാനും സാധിക്കും. മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജന്റെ ആശയത്തില്‍ നിന്നും പിറവി കൊണ്ടതാണ് ഈ ഇന്‍സ്റ്റന്റ് ക്യാഷ് പേയ്‌മെന്റ് സംവിധാനം. യു പി ഐ സംവിധാനത്തെ കുറിച്ച് കൂടുതല്‍ അറിയാം
ഇടപാട് പരിധി ഉയർത്തും
ഇടപാടിന്റെ പരിധി രണ്ടു ലക്ഷം രൂപയായി ഉയർത്തിക്കൊണ്ടായിരിക്കും യു.പി.ഐ. (യുണൈറ്റഡ് പേയ്‌മെന്റ് ഇന്റർഫെയ്‌സ്) 2.0 പതിപ്പ് പുറത്തിറക്കുക. നിലവിൽ യുപിഎ വഴി കൈമാറാവുന്ന പരമാവധി തുക ഒരു ലക്ഷം രൂപയാണ്. രണ്ടാം പതിപ്പിൽ ഉപഭോക്താവിന് വ്യാപാര സ്ഥാപനങ്ങളിൽ ബില്ലടയ്ക്കാനുള്ള സൗകര്യം വരെ ലഭിക്കുമെന്നാണ് അറിയുന്നത്. കാലത്തിനൊപ്പം സഞ്ചരിക്കാം, സ്മാര്‍ട്ടാവൂ യുപിഐക്കൊപ്പം
ഇ-വാലറ്റ് സൗകര്യം
പേടിഎം, മൊബീ ക്വിക്ക് പോലുള്ള ഇ-വാലറ്റുകളുടെ സൗകര്യങ്ങളും പുതിയ ആപ്പിൽ ലഭിച്ചേക്കും. ഗുണഭോക്താവിന്റെ ഇൻബോക്‌സിലേക്ക് ഇൻവോയ്‌സ് അയയ്ക്കാനുള്ള സൗകര്യമായിരിക്കും മറ്റൊരു ഫീച്ചർ.
ഇടപാടുകൾ കൂടി
2018 ജൂണിൽ യു.പി.ഐ. ഇടപാടുകളുടെ എണ്ണം മേയ് മാസത്തെക്കാൾ 30 ശതമാനം വർദ്ധിച്ച് 25 കോടിയിലെത്തിയിട്ടുണ്ട്. ഇടപാടുകളുടെ മൂല്യം 22 ശതമാനം ഉയർന്ന് 33,288 കോടി രൂപയുമായി.
സര്‍വീസ് ചാര്‍ജ്
എന്‍പിസിഐക്ക് 25 പൈസയും സേവനദാതാവിന് 50 പൈസയുമാണ് നിലവിൽ സര്‍വീസ് ചാര്‍ജായി ഈടാക്കുന്നത്. ഉപഭോക്താവിന് ഏത് ബാങ്കിന്റെ യുപിഐ ആപ് ഉപയോഗിച്ചും ഇടപാടുകള്‍ നടത്താന്‍ കഴിയും. 24 മണിക്കൂറും ഈ സംവിധാനമുപയോഗിച്ച് രാജ്യത്തെവിടേയും ബാങ്കിംഗ് ഇടപാടുകള്‍ നടത്താന്‍ സാധിക്കും.
ഓവർഡ്രാഫ്റ്റ്
പുതിയ അപ്ഡേറ്റ് വഴി ഉപയോക്താക്കൾക്ക് അവരുടെ സേവിംഗ്സ് അക്കൗണ്ട് മാത്രമല്ല ഓവർ ഡ്രാഫ്റ്റ് (ഒഡി) അക്കൗണ്ടുകളുമായും യുപിഐ ബന്ധിപ്പിക്കാൻ കഴിയും. ഇതുവഴി അക്കൗണ്ടിൽ മതിയായ ഫണ്ട് ഇല്ലെങ്കിൽ പോലും പണം പിൻവലിക്കാൻ സാധിക്കും.
അപ്ഡേറ്റ് വഴി ലഭിക്കുന്ന മറ്റ് സേവനങ്ങൾ
- റൂം ബുക്കിംഗ്
- വിമാന ടിക്കറ്റ് ബുക്കിംഗ്
- ക്യാബ് ബുക്കിംഗ്
- ഇ-കൊമേഴ്സ് ഡെലിവറി
- ഐ.പി.ഒകളിൽ ഓഹരികൾ വാങ്ങൽ
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
