യു പി ഐ സംവിധാനത്തെ കുറിച്ച് കൂടുതല്‍ അറിയാം

ഒരു ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണ്‍ കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ഈ പുത്തന്‍ ബാങ്കിംഗ് സൗകര്യത്തെ അടുത്തറിയാം. ഡിജിറ്റല്‍ ആയിക്കൊണ്ടിരിക്കുന്ന നമ്മുടെ രാജ്യത്തില്‍ യുപിഐക്ക് വലിയ പ്രാധാന്യമാണുള്ളത്.

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാങ്കിലെ നീണ്ട ക്യൂവിനോട് നിറഞ്ഞ ക്യാഷ് കൗണ്ടറുകളും പലനിറത്തിലുള്ള ചെല്ലാനുകളും എന്തിന് ഇന്റര്‍നെറ്റ് ബാങ്കിംഗിനെ പോലും വെല്ലാന്‍ ഒരുങ്ങുകയാണ് മൊബൈല്‍ ആപ്പ് ബേസ്ഡ് പേയ്മെന്റ് സംവിധാനമായ യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് എന്ന യുപിഐ. ഒരു ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണ്‍ കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ഈ പുത്തന്‍ ബാങ്കിംഗ് സൗകര്യത്തെ അടുത്തറിയാം. ഡിജിറ്റല്‍ ആയിക്കൊണ്ടിരിക്കുന്ന നമ്മുടെ രാജ്യത്തില്‍ യുപിഐക്ക് വലിയ പ്രാധാന്യമാണുള്ളത്.

 

എന്താണ് യുപിഐ?

എന്താണ് യുപിഐ?

സ്മാര്‍ട്ട് ഫോണിലൂടെ ധനവിനിമയം സാധ്യമാകുന്ന ഒരു ബാങ്കിംഗ് ഇന്റര്‍ഫേസാണ് യുപിഐ. പേഴ്സണ്‍ ടു പേഴ്സണ്‍ പേയ്മെന്റ് മോഡില്‍ പ്രവര്‍ത്തിക്കുന്ന ഈ സംവിധാനം വഴി ഒരു മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഉപഭോക്താവിന് സ്വന്തം അക്കൗണ്ടില്‍ നിന്നും ഇഷ്ടമുള്ള വ്യക്തികള്‍ക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തു നല്‍കുവാനും അവരില്‍ നിന്നും പണം സ്വീകരിക്കുവാനും സാധിക്കും.

 

 

യുപിഐയുടെ ഉപയോഗങ്ങള്‍ എന്തൊക്കെ?

യുപിഐയുടെ ഉപയോഗങ്ങള്‍ എന്തൊക്കെ?

ബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കും പണം ട്രാന്‍സ്ഫര്‍ ചെയ്തു നല്‍കാം, വ്യാപാര സ്ഥാപനങ്ങളിലെ പേയ്മെന്റ് നടത്താം, ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്നും പര്‍ച്ചേസ് ചെയ്യുന്ന സാധനങ്ങളുടെ പേയ്മെന്റ് നടത്താം, മൊബൈല്‍ വാലറ്റ് ചാര്‍ജ് ചെയ്യാം. ഇതുകൂടാതെ കിട്ടാനുള്ള പേയ്മെന്റിന്റെ റിമൈന്‍ഡര്‍ സെറ്റ് ചെയ്യുവാനും യുപിഐയിലൂടെ സാധിക്കും.

 

 

എങ്ങനെ യുപിഐ ഉപയോഗിക്കാം?

എങ്ങനെ യുപിഐ ഉപയോഗിക്കാം?

 

  • 21 ബാങ്കുകള്‍ക്കാണ് നാഷ്ണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ യുപിഐ അനുമതി നല്‍കിയിരിക്കുന്നത്. ആ ബാങ്കുകളില്‍ ഒന്നിന്റെ യു.പി.ഐ ആന്‍ഡ്രോയ്ഡ് ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യണം. അത് ഉപഭോക്താവിന്റെ ബാങ്കിന്റെ ആപ്പ് ആകണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. നിലവില്‍ യു.പി.ഐയുടെ ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ മാത്രമേയുള്ളു. iOS, വിന്‍ഡോസ്, ബ്ലാക്ക്ബേറി പ്ലാറ്റ്ഫോമുകളില്‍ യു.പി.ഐ ആപ്പ് ലഭ്യമല്ല.
  • മൊബൈല്‍ നമ്പര്‍ ഓതന്റിക്കേഷന്‍ ആണ് രണ്ടാമത്തെ ഘട്ടം. ഉപഭോക്താവിന്റെ മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒരു എസ്.എം.എസിലൂടെ ഇത് സാധ്യമാകും. ഇതോടെ ഈ ആപ്പ് മൊബൈലിന്റെ ഭാഗമാകും. മറ്റു ആപ്ലിക്കേഷനുകള്‍ പോലെ യു.പി.ഐ ആപ്പും പാസ്വേഡ് ലോക്ക് ചെയ്യാം.
  • ഒരു ജി-മെയ്ല്‍ എക്കൗണ്ട് പോലുള്ള വിര്‍ച്വല്‍ ഹാന്‍ഡിള്‍ ക്രിയേറ്റ് ചെയ്യുകയാണ് അടുത്ത ഘട്ടം. അത്ര തന്നെ ലളിതവുമാണ് ഈ ഘട്ടം. ഉപഭോക്താവിന്റെ പേരോ മൊബൈല്‍ നമ്പറോ ഓര്‍ത്തിരിക്കാന്‍ ഇഷ്ടമുള്ള മറ്റെന്തിലും വാക്കോ അക്കൗണ്ട് നെയിം ആയി ഉപയോഗിക്കാം. ഡൊമൈന്‍ ഡൗണ്‍ലോഡ് ചെയ്ത ബാങ്കിന്റെ പേരാകും.

ഉദാഹരണം : yournamehdfcBank
MobileNmuberhdfcBank

 

 

 

എങ്ങനെയാണ് യുപിഐ ആപ്പിലൂടെ പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നത്

എങ്ങനെയാണ് യുപിഐ ആപ്പിലൂടെ പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നത്

  • ആര്‍ക്കാണോ പണം നല്‍കേണ്ടത് അയാളുടെ വിര്‍ച്വല്‍ ഹാന്‍ഡിള്‍, പേര്, കൈമാറേണ്ട തുക എന്നിവ നിശ്ചിത ഇടത്തില്‍ നല്‍കുക. ഉടന്‍ തന്നെ ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം ലഭിക്കേണ്ടയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് വിനിമയം ചെയ്യപ്പെടും.
  • ഇനി മുതല്‍ ഇ-കൊമേഴ്സ് സൈറ്റുകളിലും പേയ്മെന്റ് ഓപ്ഷനായി യുപിഐ ഉണ്ടാകും. അതിലാണ് പേയ്മെന്റ് നടത്തുന്നതെങ്കില്‍ ആ ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ ഉപഭോക്താവിന്റെ മൊബൈല്‍ ഫോണില്‍ അലര്‍ട്ട് ലഭിക്കും. തുടര്‍ന്ന് ലഭിക്കുന്ന വിര്‍ച്വല്‍ ഹാന്‍ഡില്‍ ഉപയോഗിച്ച് പേയ്മെന്റ് നടത്താം.
  •  

     

    യുപിഐ സംവിധാനം ലഭിക്കുന്ന ബാങ്കുകള്‍

    യുപിഐ സംവിധാനം ലഭിക്കുന്ന ബാങ്കുകള്‍

    ആന്ധ്ര ബാങ്ക്, ആക്സിസ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഭാരതീയ മഹിളാ ബാങ്ക്, കാനറാ ബാങ്ക്, കാത്തലിക് സിറിയന്‍ ബാങ്ക്, ഡിസിബി ബാങ്ക്, ഫെഡറല്‍ ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ടി.ജെ.എസ്.ബി സഹകാരി ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്. കര്‍ണാടക ബാങ്ക്, യുക്കോ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ. പഞ്ചാബ് നാഷ്ണല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, വിജയ ബാങ്ക്, യെസ് ബാങ്ക് എന്നിവയ്ക്കാണ് യു.പി.ഐ ആപ്പുകള്‍ ഉള്ളത്. ഐ.ഡി.ബി.ഐ ബാങ്കിനും ആര്‍.ബി.എല്‍ ബാങ്കിനും യു.പി.ഐ ആപ്പ് ഇല്ലെങ്കിലും അവയുടെ അക്കൗണ്ടുകള്‍ മേല്‍പറഞ്ഞവയില്‍ ഏതെങ്കിലുമൊരു ബാങ്കിന്റെ ആപ്പ് ഉപയോഗിച്ച് കണക്ട് ചെയ്യാം.

     

     

English summary

All about Unified payment interface(upi)

All about Unified payment interface(upi)
Story first published: Monday, February 13, 2017, 16:19 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X