കാലത്തിനൊപ്പം സഞ്ചരിക്കാം, സ്മാര്‍ട്ടാവൂ യുപിഐക്കൊപ്പം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാധനങ്ങള്‍ വാങ്ങുന്നതിനും സുഹൃത്തുക്കള്‍ക്ക് പണം നല്‍കുന്നതിനും ഒന്നിനും ഇനി ബുദ്ധിമുട്ടില്ല. മെസേജയക്കുന്നതു പോലെ എളുപ്പത്തില്‍ യുപിഐ ഉപയോഗിച്ച് ഇനി പണം കൈമാറാം.

രഘുറാം രാജന്റെ ആശയത്തില്‍ നിന്നും പിറവി കൊണ്ട ഇന്‍സ്റ്റന്റ് ക്യാഷ് പേയ്‌മെന്റ് സംവിധാനമാണ് യുപിഐ. യുപിഐ ആപ്പിനെക്കുറിച്ച് അറിയേണ്ടതെല്ലാം ഇതാ

യുപിഐ ഐഡി

യുപിഐ ഐഡി

യുപിഐ ഐഡിയാണ് പണമിടപാടുകള്‍ക്ക് വേണ്ടി വരിക. നിങ്ങളുടെ മൊബൈല്‍ നമ്പറുമായി ബന്ധപ്പെട്ടായിരിക്കും യുപിഐ ഐഡി. ഉദാഹരണത്തിന് 12345689 ആണ് നിങ്ങളുടെ മൊബൈല്‍ നമ്പറെങ്കില്‍ എസ്ബിടി ആണ് നിങ്ങളുടെ ബാങ്കെങ്കില്‍ 123456789stb എന്നതായിരിക്കും നിങ്ങളുടെ യുപിഐ ഐഡി.

മൊബൈല്‍ പിന്‍

മൊബൈല്‍ പിന്‍

യുപിഐ ഐഡി ടൈപ് ചെയ്ത് സന്ദേശമായി പണം കൈമാറാം. മൊബൈല്‍ നമ്പറിലൂടെ പിന്‍ നല്‍കി പണം സ്വീകരിക്കാം. ഇത് സുരക്ഷിതത്വം ഉറപ്പാക്കും.

പരമാവധി തുക

പരമാവധി തുക

യുപിഎ വഴി കൈമാറാവുന്ന പരമാവധി തുക ഒരു ലക്ഷം രൂപയാണ്.

സര്‍വീസ് ചാര്‍ജ്

സര്‍വീസ് ചാര്‍ജ്

എന്‍പിസിഐക്ക് 25 പൈസയും സേവനദാതാവിന് 50 പൈസയുമാണ് സര്‍വീസ് ചാര്‍ജായി ഈടാക്കുക.

ബാങ്ക് ഏതും ആയിക്കൊള്ളട്ടെ

ബാങ്ക് ഏതും ആയിക്കൊള്ളട്ടെ

ഉപഭോക്താവിന് ഏത് ബാങ്കിന്റെ യുപിഐ ആപ് ഉപയോഗിച്ചും ഇടപാടുകള്‍ നടത്താന്‍ കഴിയും.

ഇടപാടുകള്‍ക്ക് ഒടിപി മതി

ഇടപാടുകള്‍ക്ക് ഒടിപി മതി

ഓണ്‍ലൈന്‍ പേയ്‌മെന്റുകള്‍ക്ക് സിവിവി,ക്രഡിറ്റ് കാര്‍ഡ് നമ്പര്‍,ഡെബിറ്റ് കാര്‍ഡ് നമ്പര്‍, എന്നിവ ആവശ്യമായി വരില്ല. യുപിഐ ഐഡി ഉപയോഗിച്ച് ബന്ധിപ്പിച്ച മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒടിപി ആയിരിക്കും ഇടപാടിന് ഉപയോഗിക്കുക.

എങ്ങനെ ചെയ്യും

എങ്ങനെ ചെയ്യും

യുപിഐ ആപ് ഡൗണ്‍ലോഡ് ചെയ്ത് പാന്‍ നമ്പര്‍ നല്‍കുക. വെര്‍ച്വല്‍ അഡ്രസ് ക്രിയേറ്റ് ചെയ്ത് ഏത് അക്കൗണ്ടിനേയും ഇതിലേക്ക് ബന്ധിപ്പിക്കാന്‍ കഴിയും.

ഫോണുമായി ബന്ധിതം

ഫോണുമായി ബന്ധിതം

പേഴ്‌സണല്‍ ഫോണുമായി ബന്ധപ്പെടുത്തി മാത്രമേ ഇടപാടുകള്‍ നടത്താന്‍ സാധിക്കുകയുളളൂ. ലൈവായി ബന്ധിപ്പിക്കുന്നതുകൊണ്ട് ഇത് സുരക്ഷിതമാണ്.

24 മണിക്കൂറും ലഭ്യം

24 മണിക്കൂറും ലഭ്യം

24 മണിക്കൂറും ഈ സംവിധാനമുപയോഗിച്ച് രാജ്യത്തെവിടേയും ബാങ്കിംഗ് ഇടപാടുകള്‍ നടത്താന്‍ കഴിയും.

സ്വീകര്‍ത്താവിന്റെ വിവരം വേണ്ട

സ്വീകര്‍ത്താവിന്റെ വിവരം വേണ്ട

പണം വാങ്ങുന്ന വ്യക്തിയുടെ അക്കൗണ്ട് വിവരങ്ങള്‍ ഒന്നും ആവശ്യമായി വരില്ല.

എളുപ്പത്തില്‍ ഇടപാടുകള്‍

എളുപ്പത്തില്‍ ഇടപാടുകള്‍

നിലവിലുള്ള സംവിധാനങ്ങളായ എന്‍ഇഎഫ്ടി,ഐഎംപിഎസ് രീതികളെ അപേക്ഷിച്ച് യുപിഐ ആപ് സംവിധാനം വളരെ ലളിതമാണ്.

English summary

Everything you need to know about UPI

The National Payments Corporation of India had announced the Unified Payments Interface back in April this year. It was launched as a test project with multiple banks being given the targets for successfully developing and launching their own UPI app.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X