അപ്രതീക്ഷിതമായി സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരുന്ന സാഹചര്യങ്ങളിൽ പേർസണൽ ലോൺ നമ്മളെ സഹായിക്കാറുണ്ട്.നിങ്ങളുടെ വീട്ടിലെ വിവാഹച്ചിലവ്, വീടിൻ്റെ പുനർനിർമ്മാണം,ഹോസ്പിറ്റൽ ചിലവുകൾ,ഒരു ചെറിയ ബിസിനസ്സ് ആവശ്യം മുതലായവയ്ക്ക് പേർസണൽ ലോൺ നിങ്ങളെ പെട്ടന്ന് തന്നെ സഹായിക്കും.

ഇത്തരം പേർസണൽ ലോണുകൾക്കു കനത്ത പലിശ നിരക്കായതിനാൽ,ലോൺ പെട്ടന്ന് തിരിച്ചടയ്‌ക്കേണ്ടത് അത്യാവശ്യമാണ്.സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെങ്കിൽ മാത്രം പേർസണൽ ലോണുകൾക്കു അപേക്ഷ നൽകുന്നതാണ് നല്ലതു,മാത്രമല്ല ലോൺ ലഭിക്കാൻ കൊളാറ്ററൽ സെക്യൂരിറ്റിക്കായി ഓഹരികൾ,നിക്ഷേപങ്ങൾ അല്ലെങ്കിൽ ഏതെങ്കിലും മറ്റ് അസറ്റുകൾ ബാങ്കിൽ നൽകേണ്ടതാണ്.
എലിജിബിലിറ്റി
ലോൺ ലഭിക്കാൻ,ഒരു ബാങ്കിന്റെ അല്ലെങ്കിൽ ഏതെങ്കിലും സാമ്പത്തിക സ്ഥാപന വെബ്സൈറ്റിൻ്റെ വായ്പ എലിജിബിലിറ്റി കാൽകുലേറ്ററിൽ നിങ്ങൾ ലോണിനു അർഹനാണോ എന്ന് പരിശോധിക്കുക.
നിങ്ങൾക്കു ലോൺ ലഭിക്കാൻ ഉള്ള യോഗ്യത നിങ്ങളുടെ വരുമാനം തിരിച്ചടയ്ക്കാനുള്ള ശേഷി,ക്രെഡിറ്റ് സ്കോർ തുടങ്ങിയവയെ ആശ്രയിച്ചാണ്. ഒരു പേർസണൽ ലോൺ എടുക്കുന്നതിനു മുൻപായി താഴെ പറയുന്ന കാര്യങ്ങൾ പരിശോധിക്കുക.
തിരിച്ചടയ്ക്കാനുള്ള ശേഷി
ലോൺ എടുക്കുന്നതിനു മുൻപ്,നിങ്ങൾക്കു ഇ.എം.ഐ.കൃത്യസമയത്ത് തിരിച്ചടക്കാൻ കഴിയുമോ എന്ന് പരിശോധിക്കുന്നത് നല്ലതാണ്.
എന്നിരുന്നാലും,ലോൺ അനുവദിക്കുമ്പോൾ ബാങ്കുകൾ ലോൺ എടുക്കുന്ന വ്യക്തിയുടെ വരുമാന സ്രോതസ്സുകളും,വായ്പ തിരിച്ചടയ്ക്കാനുള്ള ശേഷിയും കൃത്യമായി പരിശോധിക്കുന്നതാണ്.
പ്രീ പെയ്മെന്‍റ് പിഴകൾ
നിങ്ങളുടെ ലോൺ അടച്ചു തീർക്കേണ്ട കാലാവധിക്ക് മുൻപ് അടച്ചു തീർക്കുന്നപക്ഷം ബാങ്ക് സാധാരണയായി ഫീസ് ഈടാക്കാറുണ്ട് എന്ന വസ്തുത നിങ്ങൾ അറിഞ്ഞിരിക്കണം.
കാരണം, കരാർപ്രകാരം,കാലാവധിക്ക് മുൻപ് തിരിച്ചടച്ചാൽ ,ബാങ്കിന് നേരത്തെ തീരുമാനിച്ച പലിശ ലഭിക്കാതെ വരും.അതുകൊണ്ടു തന്നെ,തിരിച്ചടവിനു കുറഞ്ഞ ഫീസ് ഈടാക്കുന്ന ലോൺ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.ഹോം ലോണുകൾക്കു പ്രീ പെയ്മെന്‍റ് പിഴകൾ ബാധകമല്ല
പലിശ നിരക്ക്
നിങ്ങളുടെ ക്രെഡിറ്റ് സ്കോർ അനുസരിച്ച് പലിശ നിരക്ക് 8 മുതൽ 16 ശതമാനം വരെയാകാം.
വായ്പ ലഭ്യമാകുന്നതിനുമുമ്പ് മറ്റ് സ്ഥാപനങ്ങളുമായി പലിശ നിരക്ക് താരതമ്യം ചെയ്യുകയും വിലയിരുത്തുകയും വേണം, കാരണം നിരവധി കാരണങ്ങളാൽ പലിശ വ്യത്യാസപ്പെട്ടേക്കാം,അത്തരം സാഹചര്യത്തിൽ പലിശ കുറഞ്ഞ ഒരു ലോൺ ലഭിക്കുന്നത് നിങ്ങൾക്ക് ഗുണമുണ്ടാക്കും.
ഇ.എം.ഐ പേയ്മെന്റ്
ഇ.എം.ഐ കണക്കാക്കുന്നത് ലോൺ എടുത്ത വ്യക്തിയുടെ പ്രതിമാസ വരുമാനം നേരത്തെ കണക്കാക്കിയ പലിശ, കാലാവധി,എന്നിവയുടെ അടിസ്ഥാനത്തിലാണ്.
ബാങ്കിന്‍റെ നിബന്ധനകളും വ്യവസ്ഥകളും,മറ്റ് ഫീസ്,നിരക്കുകൾ എന്നിവ ഇതിൽ ഉൾപ്പെടാം.ക്രെഡിറ്റ് പ്രൊഫൈൽ,വായ്പാ തുക,കാലാവധി,നിങ്ങൾ ജോലി ചെയ്യുന്ന കമ്പനി,എന്നിവ അനുസരിച്ച് പലിശനിരക്ക് വ്യത്യാസപ്പെടാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
