10 വര്‍ഷം മുമ്പ് ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിച്ചതു മുതല്‍ തുടങ്ങിയതാണ് അതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പവും. പലതവണ ഹോക്കോടതികളും സുപ്രിം കോടതികളും കയറിയിറങ്ങിയ ആധാറിന്റെ കാര്യത്തില്‍ കഴിഞ്ഞ വര്‍ഷം സപ്തംബര്‍ 26ന് സുപ്രിംകോടതിയുടെ ഭരണഘനാ ബെഞ്ച് വിശദമായ വിധി പ്രഖ്യാപിച്ചുവെങ്കിലും അതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ആധാറിന്റെ ഭരണഘടനാ സാധുത ചര്‍ച്ച ചെയ്ത വിധിയില്‍ അത് അംഗീകരിച്ചുകൊണ്ടിയാരുന്നു കോടതി ഉത്തരവ്.
എവിടെയൊക്കെ ആധാര്‍ വേണം, എവിടെയൊക്ക നിര്‍ബന്ധമില്ല എന്ന കാര്യം സുപ്രിം കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു. 2019 ജനുവരി 31 വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്തെ 133.5 കോടി ജനങ്ങളില്‍ 120.4 കോടി ആളുകള്‍ ആധാര്‍ എടുത്തിട്ടുണ്ട്.

എവിടെയൊക്കയാണ് ആധാര്‍ നിര്‍ബന്ധം?
- പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ ആധാര്‍ നിര്‍ബന്ധമാണ്. ഇതുമായി ബന്ധപ്പെട്ട് 2019 ഫെബ്രുവരി 5ന് സുപ്രിം കോടതി പുറപ്പെടുവിച്ച വിധിയില്‍ പാന്‍ കാര്‍ഡുമായി ആധാറിനെ ബന്ധപ്പിക്കല്‍ നിര്‍ബന്ധമാണെന്ന് വ്യക്തമാക്കിയിരുന്നു.
- ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ആധാര്‍ കാര്‍ഡ് ഇല്ലാത്ത ഒരാള്‍ക്ക് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കഴിയില്ല. കാരണം ഐടി റിട്ടേണ്‍ ഫയല്‍ ചെയ്യണമെങ്കില്‍ പാന്‍ കാര്‍ഡ് കൂടിയേ തീരൂ. ആധാറുമായി ലിങ്ക് ചെയ്യാതെ പാന്‍ കാര്‍ഡ് നിലനില്‍ക്കില്ല.
- സര്‍ക്കാര്‍ ക്ഷേമ പദ്ധതികള്‍ ലഭിക്കാനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ഇക്കാര്യം കഴിഞ്ഞ വര്‍ഷത്തെ സുപ്രിം കോടതി വിധിയില്‍ വ്യക്തമാക്കിയിരുന്നു. ആധാര്‍ കാര്‍ഡില്ലാതെ റേഷന്‍ സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ ലഭിക്കില്ല.

ആധാര്‍ നിര്‍ബന്ധമില്ലാത്തത് എവിടെയൊക്കെ?
- സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്ററി എക്സാമിനേഷന് (സിബിഎസ്ഇ) പരീക്ഷ, നാഷനല്‍ എലിജിബിലിറ്റി ടെസ്റ്റ് (നീറ്റ്), മെഡിക്കല്‍ എന്‍ട്രസ്റ്റ് ടെസ്റ്റ്, യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന് (യുജിസി) പരീക്ഷ എന്നിവയ്ക്ക് ആധാര്‍ നിര്‍ബന്ധമില്ല.
- സ്കൂള്‍ അഡ്മിഷന്, ബാങ്ക് അക്കൗണ്ട് തുടങ്ങല്‍, മൊബൈല്‍ ഫോണ്‍ കണക്ഷന്, സിം കാര്‍ഡ് വാങ്ങല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമില്ല. മറ്റേതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് നല്കിയാല് മതി.
- മൊബൈല്‍ കമ്പനികള്‍ക്ക് ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ ആവശ്യപ്പെടാന്‍ അധികാരമില്ല. അതേപോലെ മറ്റ് സ്വകാര്യ കമ്പനികള്‍ക്കും. പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പിപിഎഫ്), നാഷനല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് (എന്എസ്സി) തുടങ്ങിയ സാമ്പത്തിക സേവനങ്ങള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ല.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications