സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പേഴ്സണൽ ബാങ്കിംഗ് പോർട്ട്ഫോളിയോ അനുസരിച്ച് ബാങ്ക് നിരവധി സേവിംഗ്സ് സ്കീമുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. അവയിൽ ഒന്നാണ് ഫിക്സഡ് ഡിപ്പോസിറ്റ് (എഫ്ഡി) അല്ലെങ്കിൽ ടേം ഡിപ്പോസിറ്റ് പോലുള്ള ആന്വിറ്റി ഡിപ്പോസിറ്റ് സ്കീം. പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതാ..
ഒറ്റത്തവണയായി അടയ്ക്കാം
എസ്ബിഐയുടെ ഈ പദ്ധതി പ്രകാരം നിക്ഷേപകന് ഒറ്റത്തവണയായി തുക അടയ്ക്കാവുന്നതാണ്. എന്നാൽ തുല്യമായ പ്രതിമാസ ഗഡുക്കളായാകും തുക തിരികെ ലഭിക്കുക.
നിക്ഷേപ തുക
25000 രൂപ മുതൽ പദ്ധതിയിലേയ്ക്ക് നിക്ഷേപിക്കാവുന്നതാണ്. എന്നാൽ എസ്ബിഐയുടെ ഈ ആന്വിറ്റി സ്കീമിന് പരമാവധി നിക്ഷേപ പരിധിയില്ല. നിക്ഷേപകന് ഇഷ്ടമുള്ളത്ര തുക നിക്ഷേപിക്കാവുന്നതാണ്.
പലിശ നിരക്ക്
ഫിക്സഡ് ഡിപ്പോസിന്റെ അതേ പലിശ നിരക്ക് തന്നെയാണ് ആന്വിറ്റി സ്കീമിനുമുള്ളത്. 3 വർഷം മുതൽ അഞ്ച് വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 6.80 ശതമാനമാണ് പലിശ നിരക്ക്. സീനിയർ സിറ്റിസൺസിന് ഇതേ കാലാവധിക്ക് 7.30 ശതമാനം പലിശ ലഭിക്കും. 5 മുതൽ 10 വർഷം വരെയുള്ള നിക്ഷേപത്തിന് 6.85 ശതമാനമാണ് പലിശ. എന്നാൽ സീനീയർ സിറ്റിസണിന് ലഭിക്കുന്നത് 7.35 ശതമാനമാണ്.
കാലാവധി
എസ്ബിഐയുടെ ഈ സ്കീമിൽ 36 മാസം, 60 മാസം, 84 മാസം, 120 മാസം (3 വർഷം, 5 വർഷം, 7 വർഷം അല്ലെങ്കിൽ 10 വർഷം വരെ) എന്നിങ്ങനെ നിക്ഷേപം നടത്താവുന്നതാണ്. നിക്ഷേപകന് മരണം സംഭവിച്ചാൽ കാലാവധി അവസാനിക്കുന്നതിന് മുമ്പ് പണം പിൻവലിക്കാവുന്നതാണ്. ഉപഭോക്താക്കൾക്ക് ഓവർ ഡ്രാഫ്റ്റ് സൗകര്യവും പ്രയോജനപ്പെടുത്താം.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
