ക്രെഡിറ്റ് കാർഡിന് ഇനി പുതിയ മുഖം; ബട്ടണുകളുള്ള ക്രെഡിറ്റ് കാർഡ് ഉപയോ​ഗിക്കേണ്ടത് എങ്ങനെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്രെഡിറ്റ് കാർഡുകൾക്ക് പുതിയ മുഖവുമായി ഇൻഡസെന്റ് ബാങ്ക്. ബട്ടണുകളോട് കൂടിയ പുതിയ ജനറേഷൻ ക്രെഡിറ്റ് കാർഡുകളാണ് ഇൻഡസെന്റ് ബാങ്ക് പുറത്തിറക്കിയിരിക്കുന്നത്. ഈ കാർഡിന്റെ പ്രത്യേകതകളും ഉപയോ​ഗിക്കേണ്ടത് എങ്ങനെയെന്നും പരിശോധിക്കാം.

 

മൂന്ന് ബട്ടണുകൾ

മൂന്ന് ബട്ടണുകൾ

മൂന്ന് ഓപ്ഷനുകളായി മൂന്ന് സ്വൈപ്പ് ബട്ടൺ അടങ്ങുന്നതാണ് ബാങ്ക് പുറത്തിറക്കിയ നെക്സ്റ്റ് ക്രെഡിറ്റ് കാർഡ്. ക്രെഡിറ്റ് കാർഡിന്റെ ഉപയോ​ഗത്തിനനുസരിച്ച് ഓരോ ബട്ടണും തിരഞ്ഞെടുക്കാവുന്നതാണ്.

ബട്ടണുകളും ഉപയോ​ഗവും

ബട്ടണുകളും ഉപയോ​ഗവും

ഒന്നാമത്തെ ബട്ടൺ കാർഡ് ഉപയോ​ഗിച്ച് ഇഎംഐകൾ അടയ്ക്കുന്നതിന് വേണ്ടിയുള്ളതാണ്. രണ്ടാമത്തെ ബട്ടൺ തിരഞ്ഞെടുത്താൽ നിങ്ങളുടെ റിവാർഡ് പോയിന്റ് ഉപയോ​ഗിച്ച് പേയ്മെന്റുകൾ നടത്താം. മൂന്നാമത്തെ ഓപ്ഷനാണ് തിര‍ഞ്ഞെടുക്കുന്നതെങ്കിൽ സാധാരണയുള്ള ക്രെഡിറ്റ് കാർഡ് ഉപയോ​ഗം തന്നെ നടത്താം.

ലൈറ്റ് തെളിയും

ലൈറ്റ് തെളിയും

നിങ്ങൾ ഈ മൂന്ന് ഓപ്ഷനുകളിൽ ഏതാണോ തിരഞ്ഞെടുക്കുന്നത്, അതിനനുസരിച്ച് ബട്ടണുകളിൽ ലൈറ്റ് തെളിയും. ഉപയോ​ഗിക്കുന്നതിന് മുമ്പ് ഈ മൂന്ന് ഓപ്ഷനുകളിൽ ഏതെങ്കിലും തീർച്ചയായും തിര‍ഞ്ഞെടുക്കുകയും വേണം.

ഇഎംഐ ഓപ്ഷൻ തിരഞ്ഞെടുത്താൽ

ഇഎംഐ ഓപ്ഷൻ തിരഞ്ഞെടുത്താൽ

നിങ്ങൾ ഇഎംഐ ഓപ്ഷനാണ് തിര‍ഞ്ഞെടുക്കുന്നതെങ്കിൽ കുറഞ്ഞത് 2000 രൂപയുടെയെങ്കിലും ഇടപാട് കാർഡ് ഉപയോ​ഗിച്ച് നടത്തണം. റിവാർഡ് പോയിന്റുകൾ ഉപയോഗിച്ച് പണമടയ്ക്കാൻ കുറഞ്ഞത് 500 റിവാർഡ് പോയിൻറുകൾ എങ്കിലും നിങ്ങൾക്ക് ഉണ്ടായിരിക്കണം.

യുവാക്കളെ ലക്ഷ്യമിട്ട്

യുവാക്കളെ ലക്ഷ്യമിട്ട്

ഇന്ത്യയിലുടനീളമുള്ള എല്ലാ ഷോപ്പുകളിലും നെക്സ്റ്റ് കാർഡ് ഉപയോ​ഗിച്ച് ഇടപാടുകൾ നടത്താം. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണമിടപാട് നടത്തുന്ന യുവാക്കളെ ലക്ഷ്യമിട്ടാണ് ഇൻഡസെന്റ് ബാങ്ക് നെക്സ്റ്റ് കാർഡുകൾ പുറത്തിറക്കിയത്.

malayalam.goodreturns.in

English summary

IndusInd Bank’s Nexxt credit card

The three options are like buttons on your card. Once you push any of these buttons, a light glows that reflects your choice. Before you make a purchase, you need to push the relevant button. If you push the EMI button, you get to choose the loan tenure.
Story first published: Wednesday, April 17, 2019, 8:15 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X